<< ഫെബ്രുവരി 2021 >>

ഫെബ്രുവരി 1 - 7

പാറയോന്ത്
പാറയോന്ത്

ദക്ഷിണേന്ത്യയിലെ പാറക്കെട്ടുകളുള്ള മലനിരകളിൽ സാധാരണയായി കണ്ടുവരുന്ന അഗാമ ജനുസിൽപ്പെട്ട ഒരിനം ഓന്താണ് പാറയോന്ത്. നീണ്ടതും അമർത്തപ്പെട്ടതുമായ വലിയ തലയും, വികസിച്ച താടിയുമുള്ള ഈ ഓന്തുകളുടെ മൂക്കിന് കണ്ണുകളേക്കാൾ നീളമുണ്ടാകും. ചെറിയ പ്രാണികളാണ് ഭക്ഷണം. വെയിൽ കായാനായി പാറകളിൽ പോയിരിക്കാറുള്ള ഇവ പാറകളുടെ നിറമായതിനാൽ ഒളിഞ്ഞിരിക്കും.

ഛായാഗ്രഹണം: അജിത്‌ ഉണ്ണികൃഷ്ണൻ


ഫെബ്രുവരി 8 - 14

ഓന്ത്
ഓന്ത്

ഉരഗവർഗ്ഗത്തിൽ പെടുന്ന പല്ലികുടുംബത്തിലെ ഒരു ജീവിയാണ്‌ ഓന്ത്. നിൽക്കുന്ന പ്രതലത്തിന്റെ നിറത്തിനനുസരിച്ച് നിറം മാറുവാനും കണ്ണുകൾ ഒരുമിച്ചല്ലാതെ പ്രത്യേകമായി ചലിപ്പിക്കാനും ഉള്ള കഴിവ് ഈ ജീവികൾക്കുണ്ട്. രണ്ട് വിരലുകൾ മുന്നിലേയ്ക്കും രണ്ടെണ്ണം പിന്നിലേയ്ക്കും തിരിഞ്ഞിരിക്കും. നാക്കുകൾ നീളമുള്ളതും വേഗത്തിൽ പുറത്തേയ്ക്കുനീട്ടി ഇരയെപ്പിടിക്കാൻ സാധിക്കുന്നതുമാണ്. പലയിനം ഓന്തുകൾക്കും ചുറ്റിപ്പിടിക്കാൻ സാധിക്കുന്ന വാലുണ്ട്. ശിരസ്സിൽ കൊമ്പോ വരമ്പുകളോ പോലുള്ള ഭാഗങ്ങളുണ്ടാകും. മരം കയറുന്നതിനും കാഴ്ച്ചയെ ആശ്രയിച്ച് ഇരപിടിക്കുന്നതിനും പരിണാമത്തിലൂടെ കഴിവുകൾ നേടിയ ജീവിവർഗ്ഗമാണ് ഓന്തുകൾ. ആഫ്രിക്ക, മഡഗാസ്കർ, സ്പെയിൻ, പോർച്ചുഗൽ, ഏഷ്യയുടെ തെക്കൻ ഭാഗങ്ങൾ, ശ്രീലങ്ക എന്നിവിടങ്ങളിലായീ ഓന്തുകളുടെ 160 സ്പീഷീസുകൾ കാണപ്പെടുന്നു.

ഛായാഗ്രഹണം: ഷാജി മുള്ളൂക്കാരൻ