വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/ജനുവരി 2021
<< | ജനുവരി 2021 | >> |
---|
ഇന്ത്യയിൽ കണ്ടുവരുന്ന രണ്ടാമത്തെ വലിയ പൂമ്പാറ്റയാണ് കൃഷ്ണശലഭം. കൃഷ്ണശലഭത്തിന്റെ ചിറകിന്റെ വലിപ്പം 120 മുതൽ 150 മില്ലിമീറ്റർ വരെയാണ്. ആകെക്കൂടി ഇരുണ്ട നീലനിറമായതുകൊണ്ടാണ് ഇവയ്ക്ക് പേര് വരാൻ കാരണം. നാരകം, കാട്ടുനാരകം, ബബ്ലൂസ് നാരകം എന്നിവയിലാണ് ഈ ശലഭങ്ങൾ മുട്ടയിടുന്നത്. കേരളത്തിലെ ഗ്രാമങ്ങളിലും കാട്ടുപാതയിലുമൊക്കെ ഇവയെ കാണാവുന്നതാണ്.
ഛായാഗ്രഹണം: ബ്രിജേഷ് പൂക്കോട്ടൂർ
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വലിയ കുറ്റിച്ചെടിയാണ് കുറിഞ്ഞിൽ അഥവാ കുരീൽവള്ളി. മരങ്ങളിൽ കയറിപ്പോവുന്ന ഒരു വള്ളിയാണിത്. കനിതുരപ്പൻ ശലഭത്തിന്റെ ലാർവകൾ ഈ ചെടിയുടെ പഴങ്ങളാണ് ആഹരിക്കുന്നത്.
ഛായാഗ്രഹണം: വിനയരാജ് വി. ആർ.
പശ്ചിമഘട്ട പ്രദേശങ്ങളിലും ഹിമാലയൻ താഴ്വരകളിലും കാണപ്പെടുന്ന ചെറിയ ശലഭമാണ് കനിതുരപ്പൻ. അരുണാചൽ പ്രദേശ് , കർണ്ണാടക, കേരളം, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ വച്ചു കനിതുരപ്പനെ കണ്ടെത്തിയിട്ടുണ്ട്. ലാർവകൾ കുരീൽവള്ളി സസ്യം ഭക്ഷിക്കുന്നു.
ഛായാഗ്രഹണം: വിനയരാജ് വി. ആർ.