വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം 2012
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു --അജയ് ബാലചന്ദ്രൻ (സംവാദം) 07:35, 26 ജൂലൈ 2013 (UTC)[മറുപടി]
രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം എന്ന താൾ ഉള്ള സ്ഥിതിക്ക് അനാവശ്യ ഉള്ളടക്കം --അഞ്ചാമൻ (സംവാദം) 17:13, 19 ജൂലൈ 2013 (UTC)[മറുപടി]
മായ്ക്കാം - ആവശ്യമുള്ള ഉള്ളടക്കം രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം എന്ന താളിൽ ചേർത്ത് ഈ താൾ മായ്ക്കാം - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 19:43, 19 ജൂലൈ 2013 (UTC)[മറുപടി]
നിലനിർത്തുക സാഹിത്യ അക്കാദമി പുരസ്കാരങ്ങൾക്ക് ഓരോ വർഷത്തിനും താളുകളുണ്ട്. പുരസ്കാരത്തെപ്പറ്റി മറ്റൊരു താളുണ്ട്. പുരസ്കാരം ലഭിച്ചവരുടെ പട്ടിക വേറേയുണ്ട്. അതുപോലെ തന്നെ ഇവിടെയും ചെയ്യാവുന്നതാണ്. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം 2012 എന്നതിലെ എല്ലാ വിവരവും രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം എന്ന ലേഖനത്തിൽ പെടുത്തിയാൽ 2012-ലെ വിവരങ്ങൾ അരോചകമാം വിധം മുഴച്ചുനിൽക്കും. രണ്ടിനും സ്വതന്ത്ര നിലനിൽപ്പിന് സാദ്ധ്യതയുണ്ട്. മറ്റു വർഷങ്ങളിലെ പുരസ്കാരങ്ങൾക്കും പ്രത്യേകം താളുകൾ ഉണ്ടാക്കാവുന്നതാണ്. ഇതിന്റെയെല്ലാം കണ്ണികൾ പ്രധാന താളിലേയ്ക്ക് കൊടുക്കുകയുമാവാം. --അജയ് ബാലചന്ദ്രൻ (സംവാദം) 04:46, 20 ജൂലൈ 2013 (UTC)[മറുപടി]
- നിലവിൽ ഈ താളിലെ ഉള്ളടക്കം പലതും ഈ പേരിൽ വരേണ്ടതല്ല. (അർജുന അവാർഡ് ജേതാക്കളുടെ കാര്യം ശ്രദ്ധിക്കുക). പിന്നെ ജൂറിയുടെ കാര്യമാണെങ്കിൽ അത് ഈയൊരു പുരസ്കാരത്തിനു മാത്രമുള്ള ജൂറിയല്ലല്ലോ. അപ്പോൾ ഈ താളിലെ ഖേൽരത്ന പുരസ്കാരജേതാക്കളുടെ പേരുകൾക്കു മാത്രമേ ഈ തലക്കെട്ടുമായി യോജിപ്പുള്ളൂ. അതുകൊണ്ട് എല്ലാ വർഷത്തെയും ഖേൽരത്ന പുരസ്കാര ജേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പട്ടികക്ക് സ്കോപ്പുണ്ട്. ഇങ്ങനെയൊരു താൾ ആവശ്യമില്ല. 2012-ലെ ഇന്ത്യയിലെ കായികപുരസ്കാരങ്ങൾ എന്ന പേരിലേക്ക് ഈ താളിനെ മാറ്റി വൃത്തിയാക്കാവുന്നതാണ്. --Vssun (സംവാദം) 05:44, 20 ജൂലൈ 2013 (UTC)[മറുപടി]
യോജിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 07:34, 26 ജൂലൈ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.