വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മലയാളീഗ്രഫി
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി
- മലയാളീഗ്രഫി (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
നാല്പതിനായിരം ലൈക്കും 19 പത്രവാർത്തയും 1 ടിവി പരിപാടിയും വന്നാൽ 'ശ്രദ്ധേയമാവില്ല'. പേജിൽ അത്രയും ലൈക്ക് ഉള്ളത് കൊണ്ട് പോസ്റ്റിലും ലൈക്കും റീച്ചും കിട്ടുന്നതിൽ അത്ഭുതമില്ല. ചരിത്രപരമായ ഒരു സവിഷേതയും ഇല്ല. ഇന്റർനെറ്റ് ഉപയോഗിക്കുന്ന മലയാളികൾക്ക് എല്ലാവർക്കും അറിയാം എന്നതോ ഇന്റർനെറ്റ് ഉപയോഗിക്കാത്ത ആർക്കും അറിയില്ല എന്ന സംഗതിയോ ശ്രദ്ധേയതാ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നില്ല. ഫേസ്ബുക്ക് പേജ് സിനിമയിലൊ സീരിയലിലോ അഭിനയിക്കുകയൊ, പ്രമുഖരോടൊത്ത് സെൽഫി എടുക്കുകയൊ, എക്സാമിൽ ഉന്നത വിജയം കരസ്ഥമാക്കുകയോ ചെയ്തിട്ടില്ല. എല്ലാ ഫേസ്ബുക്ക് പേജിനും കയറി ഇരിക്കാൻ വിക്കീപീഡിയ ഒരു വിജ്ഞാനകോശമല്ല, 'ശ്രദ്ധയത നേടിയ (എന്ന് ചിലർക്ക് തോന്നുന്ന) വസ്തുകളുടെ ക്യൂറേഷൻ പ്ലാറ്റ്ഫോം മാത്രമാണ്'. --Hiran (സംവാദം) 07:11, 29 ജൂലൈ 2015 (UTC)[മറുപടി]
ശ്രദ്ധേയത ഇല്ല എന്നാണു എന്റെയും അഭിപ്രായം.
- അവലംബo 1 ടൈറ്റിൽ തന്നെ പരസ്യ രൂപത്തിൽ ആണ് എഴുതിയിരിക്കുന്നത്.
- അവലംബo 2 ഇത് തീർത്തും പരസ്യമാണ്. മഗ്ര ഇറക്കുന്ന ടീ ഷർട്ടുകളെ കുറിച്ചുള്ള പരസ്യം.
- അവലംബo 3 "ഫെയ്സ്ബുക്ക് പോസ്റ്റിന്റെ ലൈക്കുകൾ ‘അടിച്ചുമാറ്റുന്ന’ ഫോട്ടോ കമന്റിംഗ്" - ഇത് ഫോട്ടോ കമന്റിംഗ് ഓപ്ഷനെ കുറിചുള്ലൊരു ലേഖനം ആണ്. അതിൽ മലയാളീഗ്രഫിയുടെ കുറച്ചു ചിത്രങ്ങൾ ഒട്ടിച്ചു വച്ചിട്ടുന്ടെന്നല്ലാതെ വേറെ ഒന്നുമില്ല.
ശേഷം എന്തുണ്ട് കയ്യിൽ.jpg :/ സിവിലിയൻ (സംവാദം) 07:45, 29 ജൂലൈ 2015 (UTC)[മറുപടി]
- International citation ഇല്ലാത്തതൊന്നും അംഗീകരിക്കാനാവില്ല. അതിന്റെ തെളിവും, പഞ്ചായത്തിൽ കരമടച്ച രസീതും, വില്ലേജ് ആപ്പീസറുടെ അറ്റെസ്റ്റേഷനോടു കൂടി ഹാജരാക്കിയേ പറ്റൂ..ചിന്നമ്മ (സംവാദം) 07:39, 29 ജൂലൈ 2015 (UTC)[മറുപടി]
- പഴയ ഒഴിവാക്കൽ നിർദ്ദേശവും, പഴയ സംവാദവും നിലവിലുണ്ട്.--റോജി പാലാ (സംവാദം) 08:07, 29 ജൂലൈ 2015 (UTC)[മറുപടി]
- പഴയ സംവാദം പോലെയല്ലല്ലോ ഇപ്പോൾ. പത്ര വാർത്ത ഒന്നും പോരാ, ഫേസ്ബുക്ക് പേജ് ഒന്നിനും ചരിത്രമില്ല എന്നൊക്കെയല്ലേ കണ്ടുപിടിത്തങ്ങൾ.--Hiran (സംവാദം) 08:11, 29 ജൂലൈ 2015 (UTC)[മറുപടി]
- പഴയ ഒഴിവാക്കൽ നിർദ്ദേശവും, പഴയ സംവാദവും നിലവിലുണ്ട്.--റോജി പാലാ (സംവാദം) 08:07, 29 ജൂലൈ 2015 (UTC)[മറുപടി]
- @ഉ:Hiran, ഉ:Civilinformer, ഉ.ചിന്നമ്മ ഇതൊരു തമാശയല്ലെന്നു താങ്കൾ മനസ്സിലാക്കുന്നുണ്ടെന്നാണെന്റെ ഉറച്ച വിശ്വാസം. ഇല്ലെങ്കിൽ താങ്കൾ WP:POINTy ഈ നയം ലംഘിക്കുകയും അനവശ്യമായ ചർച്ചയിലേക്ക് ആളുകളെ വലിച്ചിഴക്കുകയുമാണ്. ദയവായി താങ്കളുടെ വാദമുഖങ്ങൾ നയങ്ങൾക്കനുസരിച്ച് ഉയർത്തിക്കാണിക്കുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 08:21, 29 ജൂലൈ 2015 (UTC)[മറുപടി]
- @ഉ:Manuspanicker ഒരു തമാശ കുറിപ്പ് 'ശേഷം എന്തുണ്ട് കയ്യിൽ.jpg" എഴുതി എന്നത് കാര്യമാണ്. അത് മാത്രമാണ് തമാശ. മറ്റു കാര്യങ്ങൾ സാധുത ഉള്ളത് തന്നെയെന്നു ഞാൻ വിശ്വസിക്കുന്നു. പരസ്യ സ്വഭാവവും വിക്കിപീഡിയയിലെ ലേഖനത്തിൽ വിവരങ്ങൾ ചേർക്കുവാനായി മൗലികഗവേഷണങ്ങൾ നടത്തേണ്ടിവരരുത് എന്ന മാർഗരേഖയും ഞാൻ പറഞ്ഞ അവലംബങ്ങൾ പാലിക്കുന്നില്ല എന്ന് ഞാൻ കരുതുന്നു. സിവിലിയൻ (സംവാദം) 08:28, 29 ജൂലൈ 2015 (UTC)[മറുപടി]
തീരുമാനം: ശ്രദ്ധേയത സംബന്ധിച്ച തീരുമാനമെടുത്ത മുൻചർച്ചകളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ വിശകലനം നടന്നിട്ടില്ല. ശ്രദ്ധേയതയുണ്ടെന്ന നില തുടരുന്നു. നില നിർത്തുന്നു. -- Adv.tksujith (സംവാദം) 13:57, 26 ഡിസംബർ 2015 (UTC)[മറുപടി] |
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.