ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

സോഷ്യൽ മീഡിയാ സൈറ്റുകളിലൂടെ പ്രചാരത്തിൽ വന്നുകൊണ്ടിരിക്കുന്ന മലയാളം ഗ്രാഫിക്സിന്റെ ചുരുക്ക രൂപാമാണ് മഗ്ര അതായത് മലയാളീഗ്രഫി.[1] ഗ്രാഫിക്‌സ്, കാലിഗ്രാഫി എന്നീ വാക്കുകൾ ചേർന്നാണ് മലയാളിഗ്രാഫിയുണ്ടായത്. 2012[2] മാർച്ച് 19-നാണ്[3] ഇത് നിലവിൽ വന്നത്. ദീർഘമായ പോസ്റ്റുകളുടെയും കമന്റുകളുടെയും സ്ഥാനത്ത് കൂടുതൽ കൂടുതൽ ശ്രദ്ധേയത പിടിച്ചു പറ്റാനും ഇത് ഉപയോഗിക്കുന്നുണ്ട്[4] . അതോടൊപ്പം മലയാളം അക്ഷരങ്ങളും വാക്കുകളും ചിത്രരൂപത്തിൽ സൃഷ്ടിച്ചും മലയാളം സിനിമാ രംഗങ്ങൾ അടിക്കുറിപ്പോടെ നൽകിയും ഈ മേഖല കൂടുതൽ ജനകീയമായിക്കൊണ്ടിരിക്കുകയാണ്.[5] മലയാളം കാലിഗ്രഫി എന്നർഥത്തിലും മഗ്ര ഉപയോഗിക്കുന്നു.[6]

തുടക്കവും പ്രചാരവും

തിരുത്തുക

2013 ൽ പ്രചാരത്തിൽ വന്ന ഈ അക്ഷര രൂപത്തിന് തുടക്കം കുറിച്ചത് കൊച്ചിയിലെ സോൾട്ട്മാംഗോട്രീ എന്ന സോഷ്യൽ മീഡിയ കമ്പനിയിലെ ഹിരൺ വേണുഗോപാലനും അവരുടെ ആർട്ട് ഡയറക്ടർ ഒറിയോണും ചേർന്നാണ്.[7] ഇതിന്റെ പ്രചാരണത്തിനായി ഒരു ഫേസ് ബുക്ക് പേജും ആരംഭിച്ചിരുന്നു. മലയാളം കാലിഗ്രഫി ഇതുവരെ എവിടെയും ശേഖരിക്കപ്പെട്ടിരുന്നില്ല. മഗ്രയുടെ വരവോടെ മുൻപ് മലയാളത്തിലുണ്ടായിരുന്ന ഇത്തരം പരീക്ഷണങ്ങളും നെറ്റിൽ ശേഖരിക്കപ്പെട്ടുതുടങ്ങിയത് മഗ്രയുടെ നേട്ടമായി കാണുന്നുണ്ട്. മലയാളത്തിൽ ആശയ സംവാദനം മാസികയിലും പച്ചക്കുതിരയിലും നേരത്തെ സൈനുൽ ആബിദ് ചെയ്ത ഡിസൈനുകളും ഇത്തരം ചുവടുവെപ്പുകളിൽ പെട്ടതായിരുന്നു. തിരുവനന്തപുരത്ത് 'കചടതപ' യെന്ന പേരിൽ നാരായണ ഭട്ടതിരി നടത്തിയ പ്രദർശനമാണ് തങ്ങളെ ഇത്തരമൊരു പരീക്ഷണത്തിന് പ്രചോദിപ്പിച്ചതെന്ന് മഗ്രയുടെ പിന്നിലുള്ളവർ പറയുന്നു.[8][1][7]

പ്രശസ്ത സിനിമാ ഡയലോഗുകൾ പ്രിന്റ് ചെയ്ത ടി-ഷർട്ടുകളും ബുക്ക് മാർക്കുകളും പോസ്റ്ററുകളും പുറത്തിറക്കുവാൻ മഗ്ര തീരുമാനിച്ചിരുന്നു.[3]

പകർപ്പാവകാശം

തിരുത്തുക

ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ നോൺ കൊമേഴ്സ്യൽ ഷെയർ എലൈൿ (CC By NC SA) ലൈസൻസിലാണ് മഗ്രയുടെ കവർ ഡിസൈനുകൾ ലൈസൻസ് ചെയ്തിട്ടുള്ളതു്. ആട്രിബ്യൂഷൻ നൽകിക്കൊണ്ട് ഇതേ ലൈസൻസിങ് വ്യവസ്ഥയോടെ കൊമേഴ്സ്യലല്ലാത്ത ഏതാവശ്യത്തിനും ഈ ഡിസൈനുകൾ സൌജന്യമായി ഉപയോഗിക്കാം.[7]

  1. 1.0 1.1 "ടാസ്കിവിളിയെടാ... ടാസ്കി". മലയാളം. Archived from the original on 2020-08-09. Retrieved 2013 ജൂലൈ 20. {{cite web}}: Check date values in: |accessdate= (help); Cite has empty unknown parameter: |5= (help)
  2. "മഗ്ര ഫ്ലോണ്ടിംഗ് മലയാളം". സിറ്റി ജേണൽ. 2013 ജൂൺ 17. Archived from the original on 2013-07-26. Retrieved 2013 ജൂലൈ 26. {{cite news}}: Check date values in: |accessdate= and |date= (help)
  3. 3.0 3.1 "നൗ ഫ്ലോണ്ട് ടീ ഷർട്ട്സ് വിത്ത് ഫിലിം ഡയലോഗ്". ടൈംസ് ഓഫ് ഇന്ത്യ. Archived from the original on 2013-07-26. Retrieved 2013 ജൂലൈ 26. {{cite news}}: Check date values in: |accessdate= (help)
  4. "ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ ലൈക്കുകൾ 'അടിച്ചുമാറ്റുന്ന' ഫോട്ടോ കമന്റിംഗ്". ndiavision Live. Archived from the original on 2013-07-25. Retrieved 2013 ജൂലൈ 25. {{cite news}}: Check date values in: |accessdate= (help)
  5. http://www.reporteronlive.com/2013/07/30/38032.html
  6. http://cybermalayalam.com/tag/malayaleegraphy/
  7. 7.0 7.1 7.2 "മലയാളം ഓൺലൈൻ ഇൻ വണ്ടർഫുൾ കാലിഗ്രാഫി". ദി ഹിന്ദു. 2013 മാർച്ച് 25. Archived from the original on 2013-07-26. Retrieved 2013 ജൂലൈ 26. {{cite news}}: Check date values in: |accessdate= and |date= (help)
  8. -ബി.എസ് ബിമിനിത്‌ (25 Mar 2013). "ഫെയ്‌സ്ബുക്കിൽ 'മലയാളീഗ്രാഫി'ക്ക് നല്ലകാലം". മാതൃഭൂമി. Archived from the original on 2013-07-20. Retrieved 2013 ജൂലൈ 20. {{cite news}}: Check date values in: |accessdate= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മലയാളീഗ്രഫി&oldid=3806883" എന്ന താളിൽനിന്ന് ശേഖരിച്ചത്