വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ബൂലോകം
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു --അജയ് ബാലചന്ദ്രൻ (സംവാദം) 03:56, 18 മാർച്ച് 2014 (UTC)[മറുപടി]
മലയാളഭാഷയിലുള്ള ബ്ലോഗുകൾക്കു് പൊതുവായി വിളിക്കപ്പെടുന്ന ഒരു പേരു് എന്ന നിലയിലാണു് ബൂലോഗം എന്ന വാക്കു് പ്രചാരത്തിൽ വന്നതു്. പിന്നീട് പലയിടങ്ങളിലും വൈറലായി പ്രചരിച്ച ഈ പദത്തിന്റെ മറ്റൊരു വികൃതസമാന്തരരൂപമായിരുന്നു ബൂലോകം. ആ പേരിൽ ഒരു ഡോട് കോം ചേർത്ത് ഡൊമെയ്ൻ എടുത്തു് അതിനെ ഒരു തനി സെൻസേഷണൽ മലയാളി സൈറ്റാക്കി മാറ്റിയ ഒരു നാലാംകിട വെബ് സൈറ്റ് മാത്രമാണു് ഡോട് കോം എന്നു ചേർക്കാതെ ലേഖനത്തിൽ പ്രതിപാദിക്കുന്ന 'ബൂലോകം'. വായനക്കാരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് സ്വന്തം സൈറ്റിന്റെ പ്രചാരം വർദ്ധിപ്പിക്കുക എന്ന വിപണനലക്ഷ്യം മാത്രമാണു് ഈ ലേഖനത്തിന്റെ നിർമ്മിതിയിലുള്ളതു്. അതിനാൽ ഈ ലേഖനം നീക്കം ചെയ്യുകയോ ഉള്ളടക്കവും തലക്കെട്ടും തിരുത്തുകയോ ചെയ്യണമെന്നു് നിർദ്ദേശിക്കുന്നു.— ഈ തിരുത്തൽ നടത്തിയത് Viswaprabha (സംവാദം • സംഭാവനകൾ)
തലക്കെട്ട് മാറ്റം വരുത്താൻ ഒഴിവാക്കാൻ നിർദ്ദേശിക്കേണ്ട കാര്യമില്ല. താങ്കൾക്ക് തലക്കെട്ട് മാറ്റി നിലനിർത്താൻ സാധിക്കും. ഈ നിർശ്ശേശം തന്നെ അനാവശ്യമാണ്.--Roshan (സംവാദം) 06:41, 7 മാർച്ച് 2014 (UTC)[മറുപടി]
തലക്കെട്ട് മാറ്റാനുള്ള ചർച്ച ലേഖനത്തിന്റെ സംവാദതാളിൽ മാത്രം നടത്താൻ ഡോക്ടർ അജയ് എപ്പോഴും പറയുന്നത് കണ്ടിട്ടുണ്ട്. അതിനായി മായ്ക്കാൻ നിർദ്ദേശിക്കണ്ടതില്ല എന്നും.--Roshan (സംവാദം) 06:42, 7 മാർച്ച് 2014 (UTC)[മറുപടി]
WP:GNG പാലിക്കുന്നുണ്ട് എന്ന് തെളിയിക്കുന്നതിനാവശ്യമായ രണ്ട് സ്വതന്ത്ര സ്രോതസ്സുകളിലെ കാര്യമായ പ്രസ്താവന ലേഖനത്തിൽ അവലംബമായി ചേർത്തിട്ടില്ല (ലേഖനത്തിൽ അവലംബങ്ങളേയില്ല). തിരഞ്ഞുനോക്കിയിട്ടും സ്വതന്ത്ര അവലംബങ്ങൾ ലഭിച്ചില്ല. ശ്രദ്ധേയത തെളിയിക്കപ്പെട്ടിട്ടില്ല. നീക്കം ചെയ്യുക. --അജയ് ബാലചന്ദ്രൻ (സംവാദം) 13:02, 11 മാർച്ച് 2014 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.