വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കാന്തപുരം എ.പി. മുഹമ്മദ് മുസ്ലിയാർ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു. TheWikiholic (സംവാദം) 17:37, 18 ജൂൺ 2023 (UTC)[മറുപടി]
- കാന്തപുരം എ.പി. മുഹമ്മദ് മുസ്ലിയാർ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ലേഖനം മൊത്തത്തിൽ വിവിധ സൈറ്റുകളിൽ നിന്ന് പകർത്തിയതാണ്. Irshadpp (സംവാദം) 12:12, 16 മാർച്ച് 2023 (UTC)[മറുപടി]
- വിവിധ പേജുകളിൽ നിന്ന് പകർത്തി എഴുതിയതാണ് എന്നത് കൊണ്ട് ലേഖനം ഒഴിവാക്കേണ്ടതില്ല. അടുത്ത ദിവസങ്ങളിൽ ഈ പേജ് വിക്കി ശൈലിയിലാക്കി, ആവശ്യമായ മാറ്റങ്ങൾ വരുത്തി എഴുതി ലേഖനം നിലനിർത്താനുള്ള ഇടപെടൽ നടത്താം. ഇർഫാൻ ഇബ്രാഹിം സേട്ട് 06:38, 22 മാർച്ച് 2023 (UTC)[മറുപടി]
- പകർത്തിയതല്ലാത്ത ഒരു ഖണ്ഡികയെങ്കിലും കാണിക്കാമെങ്കിൽ താങ്കൾ പറയുന്നത് ശരിയാണ്. പക്ഷെ അങ്ങനെ ഇല്ല എന്നതാണ് പ്രശ്നം.
- ശ്രദ്ധേയതയുടെ കൂടി വിഷയം ഇവിടെയുണ്ട്. മരണത്തോടെയുള്ള വാർത്തകൾ മാത്രം ശ്രദ്ധേയതക്ക് മാനദണ്ഡമാക്കാൻ കഴിയില്ല എന്നാണ് കരുതുന്നത്. ആ വാർത്തകൾ തന്നെയും ഒരു പത്രക്കുറിപ്പ് അടിസ്ഥാനമാക്കിയതുപോലെ സമാനവുമാണ്.-- Irshadpp (സംവാദം) 10:13, 22 മാർച്ച് 2023 (UTC)[മറുപടി]
- ഒരു സംവാദത്തിലൂടെ സമവായത്തിൽ എത്താം എന്നാണ് ഞാൻ കരുതുന്നത്. അല്ലാതെ ഒരു തർക്കത്തിലൂടെ സമവായം ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. ഈ ലേഖനത്തിന് ശ്രദ്ധേയത ഇല്ലെന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് പറഞ്ഞാൽ നന്നായിരിക്കും. അത്തരം വാദങ്ങൾ ശരിയാണ് എന്ന് തോന്നുന്നില്ല. പിന്നെ ഒരു ലേഖനം ഒറ്റയടിക്ക് ആവശ്യമായ ഉള്ളടക്കം ചേർത്ത് ശരിയാക്കാൻ കഴിയില്ലല്ലോ. സമയം പോലെ ആവശ്യമായ മാറ്റം വരുത്താം എന്നാണ് കരുതുന്നത്. ഇർഫാൻ ഇബ്രാഹിം സേട്ട് 11:01, 22 മാർച്ച് 2023 (UTC)[മറുപടി]
- സംവാദം തന്നെയാണ് ഇവിടെ നടക്കുന്നത്. ഏത് ഭാഗമാണ് ഒരു തർക്കം എന്ന തോന്നലുണ്ടാക്കിയത് എന്ന് മനസ്സിലാവുന്നില്ല. ശ്രദ്ധേയത ഉണ്ടോ, പകർത്തിവെക്കപ്പെട്ട ലേഖനം നിലനിൽക്കേണ്ടതുണ്ടോ എന്നീ ചർച്ചകൾ തന്നെയാണ് ഇവിടെ നടക്കുന്നത്. ശ്രദ്ധേയത സംബന്ധിച്ച വാദം മുകളിൽ സൂചിപ്പിച്ചിട്ടുണ്ട്;
- മരണത്തോടെയുള്ള വാർത്തകൾ മാത്രം ശ്രദ്ധേയതക്ക് മാനദണ്ഡമാക്കാൻ കഴിയില്ല എന്നാണ് കരുതുന്നത്.
- വാർത്തകൾ തന്നെയും ഒരു പത്രക്കുറിപ്പ് അടിസ്ഥാനമാക്കിയതുപോലെ സമാനവുമാണ്.
- ഇത് രണ്ടും ശരിയല്ല എങ്കിൽ അവലംബങ്ങൾ ചേർത്ത് ശ്രദ്ധേയത തെളിയിക്കുക. സമവായത്തിലെത്താൻ അതുവഴി കഴിയും.--Irshadpp (സംവാദം) 11:52, 22 മാർച്ച് 2023 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.