വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ആർട്ട് ഡയറക്ടർ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --മനോജ് .കെ (സംവാദം) 18:20, 13 ജൂൺ 2013 (UTC)[മറുപടി]
വിക്കിപീഡിയ:ഒഴിവാക്കൽ_നയം#ഒഴിവാക്കാനുള്ള കാരണങ്ങൾ കാണുക. നേരംകൊല്ലി, പുത്തൻ പുതിയ ചിന്താശൈലികൾ തുടങ്ങിയ കുഴപ്പങ്ങളുള്ള, വിക്കിപീഡിയയുടെ മാർഗ്ഗരേഖകൾ പാലിക്കാത്ത ലേഖനം. ഒഴിവാക്കുക --Adv.tksujith (സംവാദം) 18:34, 7 ജൂൺ 2013 (UTC)[മറുപടി]
- ഈ ലേഖനം എങ്ങനെയാണ് നേരംകൊല്ലിയാകുന്നത്? ഇതിൽ എന്തു പുതിയ ചിന്താശൈലിയാണുള്ളത്? എന്തു മാർഗരേഖകളാണ് പാലിക്കാത്തത് എന്ന് വ്യക്തമാക്കി തന്നതിനു ശേഷം നീക്കിക്കൊള്ളൂ..ഇങ്ങനെ ഒഴുക്കൻ മട്ടിൽ പറഞ്ഞാൽ പോര. ഒരു സാമാന്യതാളിലേക്ക് കണ്ണിചേർത്തുതന്നതുകൊണ്ടായില്ല. വസ്തുനിഷ്ഠമായി പറയുക --Naveen Sankar (സംവാദം) 03:27, 8 ജൂൺ 2013 (UTC)[മറുപടി]
- വിശേഷബുദ്ധി കുറവാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി കാര്യങ്ങൾ വ്യക്തമാക്കിത്തന്നശേഷം ഒഴിവാക്കിക്കൊള്ളൂ. ഒരു എതിർപ്പുമില്ല. അതിനുകഴിയുന്നില്ലെങ്കിൽ ഒഴിവാക്കാതിരിക്കുന്നതാണ് ന്യായം. --Naveen Sankar (സംവാദം) 03:50, 8 ജൂൺ 2013 (UTC)[മറുപടി]
ലേഖനം തിരുത്തപ്പെട്ടിട്ടുണ്ട്. ഇനി മായ്ക്കേണ്ടതില്ല.--Vinayaraj (സംവാദം) 15:42, 8 ജൂൺ 2013 (UTC)[മറുപടി]
- ഇപ്പോഴും കാരണങ്ങൾ വ്യക്തമാക്കാനുള്ള ആർജവം ഒരു വിക്കിപീഡിയക്കാരനും കാണിച്ചില്ല. അതിശയം തന്നെ!--Naveen Sankar (സംവാദം) 16:02, 8 ജൂൺ 2013 (UTC)[മറുപടി]
- ആരാണ് നവീനേ ഈ വിക്കിപ്പീഡിയക്കാരൻ? ഞാനും നിങ്ങളും തന്നെ. ഇനി അഡ്മിനുകളെ ഉദ്ദേശിച്ചാണെങ്കിൽ, അവരും പ്രതിഫലം പറ്റിയൊന്നുമല്ലല്ലോ ഈ പണിയെടുക്കുന്നത്. ആരും മുഴുവൻസമയവിക്കിക്കാരൊന്നുമല്ല. മറ്റു പണികളുടെ ഇടയിൽ പൂർണ്ണമായും സേവനമനസ്സോടെ ഇവിടെ പ്രവർത്തിക്കുന്നവർ മാത്രം. പരാതികൾ ഇല്ലെന്നല്ല. പക്ഷേ അതൊക്കെ നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തെ തടയാൻ വേണ്ടി ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമമെന്ന് എനിക്കു തോന്നുന്നു.--Vinayaraj (സംവാദം) 16:13, 8 ജൂൺ 2013 (UTC)[മറുപടി]
- ഇപ്പോഴും കാരണങ്ങൾ വ്യക്തമാക്കാനുള്ള ആർജവം ഒരു വിക്കിപീഡിയക്കാരനും കാണിച്ചില്ല. അതിശയം തന്നെ!--Naveen Sankar (സംവാദം) 16:02, 8 ജൂൺ 2013 (UTC)[മറുപടി]
- ഈ ലേഖനവുമായി ബന്ധപ്പെട്ട സംവാദവും നേരംകൊല്ലിയായിരിക്കുമെന്ന് അറിയാവുന്നതുകൊണ്ടാണ് അത് ഡിലീഷന് ഇട്ടത്. അതിനർത്ഥം നവീൻ ഉയർത്തുന്ന വിമർശനങ്ങൾ കഴമ്പില്ലാത്തതാണെന്നല്ല. പക്ഷേ, വിമർശനങ്ങൾ ഉന്നയിക്കാൻ ലേഖന നാമമേഖല ഉപയോഗിക്കുന്നത് നിരുത്തരവാദപരമാണ്. അത്തരത്തിൽ ഉപയോഗിക്കുന്ന ലേഖനവും ചോദ്യം ചെയ്യപ്പെടണം. ഇപ്പോൾ ഏതായാലും ലേഖനത്തിന് മൊത്തത്തിൽ മാറ്റം വരുകയും അത് കലാസംവിധായകൻ എന്നാകുകയും ചെയ്തിട്ടുണ്ട്. അത് മാനിച്ച് ഒഴിവാക്കൽ നിർദ്ദേശം പിൻവലിക്കുന്നു. ലേഖനത്തിലെ ഫലകം മാറ്റാം. ഈ താൾ ആരെങ്കിലും അടയ്കുമല്ലോ. --Adv.tksujith (സംവാദം) 17:32, 8 ജൂൺ 2013 (UTC)[മറുപടി]
- @ വിനയ്: ഞാൻ വിക്കിപീഡിയക്കാരനല്ലെന്ന് പറഞ്ഞിട്ടില്ല. ലേഖനത്തിന്റെ പേരോ ഉള്ളടക്കമോ തിരുത്തരുതെന്നോ മാറ്റരുതെന്നോ പറഞ്ഞിട്ടുമില്ല. പക്ഷേ.. ഇപ്രകാരം തിരുത്തലുകൾ വരുത്തുമ്പോൾ കാരണം വ്യക്തമാക്കുക്ക എന്ന ന്യായമായ ആവശ്യമേ ഉന്നയിച്ചുള്ളൂ. താളിന്റെ പേരുമാറ്റുമ്പോൾ എല്ല്ലാ വിക്കിപീഡിയക്കാരും അനുവർത്തിക്കേണ്ട ഒരു കാര്യമാണത്. അതിവിടെയുണ്ടായിട്ടില്ല. @സുജിത് : "ഈ ലേഖനവുമായി ബന്ധപ്പെട്ട സംവാദവും നേരംകൊല്ലിയായിരിക്കുമെന്ന് അറിയാവുന്നതുകൊണ്ടാണ് അത് ഡിലീഷന് ഇട്ടത്" - ഇഷ്ടപ്പെട്ടു. സ്കൂട്ടായല്ലേ.. ഇപ്രകാരം തിരുത്തലുകൾ വരുത്തുമ്പോൾ കാരണം വ്യക്തമാക്കുക്ക എന്ന ന്യായമായ ആവശ്യമേ ഉന്നയിച്ചുള്ളൂ. അർട്ട് ഡയറക്ടർ എന്ന ലേഖനത്തിൽ ഏതുവിധത്തിലാണ് നാമമേഖല തെറ്റായി ഉപയോഗിച്ചത്? ആർട്ട് ഡയറക്ടർ എന്നതിനെക്കാൾ ഏതർഥത്തിലാണ് കലാസംവിധായകൻ എന്ന പേര് മെച്ചമാകുന്നത്? ആർട്ട് ഡയറക്ടർ തന്നെ മതി. അതാണ് നല്ല പേര്. --Naveen Sankar (സംവാദം) 01:29, 9 ജൂൺ 2013 (UTC)[മറുപടി]
@നവീൻ, അഡ്മിനായതിനുശേഷം വിക്കിപീഡിയയ്കകത്ത് വിവാദം അവസാനിപ്പിച്ചു, സംവാദം പോലും അത്യാവശ്യത്തിനേ ഉള്ളൂ... കൂടുതൽ സമയം മറ്റ് മേഖലകളിലാ ചെലവിഴിക്കുന്നത്. സ്കൂട്ടിയതല്ലെന്ന് എന്റെ നാൾവഴികൾ പരിശോധിച്ചാൽ ബോദ്ധ്യപ്പെടും :)
ഞാൻ പറഞ്ഞത് താങ്കൾക്ക് മനസ്സിലായി എന്ന് എനിക്ക് മനസ്സിലായി. എങ്കിലും മറ്റുള്ളവർക്കായി ഒന്ന് വിശദമാക്കിയേക്കാം. "ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ, വിമർശനങ്ങളോ വിക്കിപീഡിയയിലെ ഉള്ളടക്കങ്ങളെ സംബന്ധിച്ചോ ശൈലികളെ സംബന്ധിച്ചോ ഉണ്ടെങ്കിൽ അവ ദയവായി അതാതിടങ്ങളിൽ - ലേഖന, ഉപയോക്തൃ സംവാദം താളുകളിൽ, കാര്യനിർവ്വാഹകരുടെ നോട്ടീസ് ബോർഡിൽ, പഞ്ചായത്തിൽ, തുടങ്ങിയ ഇടങ്ങളിൽ - മാത്രം ഉന്നയിക്കുക. അല്ലാതെ ലേഖനങ്ങളെഴുതേണ്ട ഇടം (article name space) ഉപയോഗിച്ച് അത്തരം കാര്യങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചാൽ അത് അനുവദിക്കാനാവില്ല എന്ന് ഖേദപൂർവ്വം ഓർമ്മിപ്പിക്കുന്നു." ഇത്രേയുള്ളു. കാര്യം. സംവാദത്തിന് നന്ദി. വിട --Adv.tksujith (സംവാദം) 16:46, 9 ജൂൺ 2013 (UTC)[മറുപടി]
@സുജിത്ത് - --അജയ് ബാലചന്ദ്രൻ (സംവാദം) 04:07, 10 ജൂൺ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.