വാസ്തുഹാരാ
ജി. അരവിന്ദൻ സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വാസ്തുഹാരാ (The Dispossessed).[1] ചിത്രം മികച്ച സംവിധാനത്തിനും മികച്ച ചലച്ചിത്രത്തിനുമുള്ള ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾക്ക് അർഹമായി. പാരഗൺ മൂവീമേക്കേഴ്സിന്റെ ബാനറിൽ ടി. രവീന്ദ്രനാഥ് ആണ് ഈ ചിത്രം നിർമ്മിച്ചത്. മോഹൻലാൽ, നീന ഗുപ്ത, നീലാഞ്ജനാ മിത്ര, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
വാസ്തുഹാരാ | |
---|---|
സംവിധാനം | ജി. അരവിന്ദൻ |
നിർമ്മാണം | ടി. രവീന്ദ്രനാഥ് |
കഥ | സി.വി. ശ്രീരാമൻ |
തിരക്കഥ |
|
അഭിനേതാക്കൾ | മോഹൻലാൽ നീന ഗുപ്ത നീലാഞ്ജനാ മിത്ര ശോഭന |
സംഗീതം | സലിൽ ചൗധരി |
ഛായാഗ്രഹണം | സണ്ണി ജോസഫ് |
ചിത്രസംയോജനം | കെ.ആർ. ബോസ് |
സ്റ്റുഡിയോ | പാരഗൺ മൂവീമേക്കേഴ്സ് |
വിതരണം | ചന്ദ്രകാന്ത റിലീസ് |
റിലീസിങ് തീയതി | 1991 മേയ് 3 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രമേയം
തിരുത്തുകതങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് അഭയാർഥികളാക്കപ്പെടുന്ന മനുഷ്യരുടെ ആത്മവേദനകൾ സംവേദനം ചെയ്യാനാണ് വാസ്തുഹാരാ ശ്രമിക്കുന്നത്. 1947-ൽ പാകിസ്താനിൽ നിന്നും 1971-ൽ ബംഗ്ലാദേശിൽ നിന്നും ഉണ്ടായ അഭയാർഥിപ്രാവാഹം ആണ് ചിത്രത്തിന്റെ പശ്ചാത്തലം. വിഭജനത്തിന്റെ തിക്താനുഭവങ്ങൾ ഏറ്റുവാങ്ങേി വന്ന ഒരു ബംഗാളി വിധവയുടെ ആത്മീയഭൗതിക സംഘർഷങ്ങൾ പ്രതിപാദിച്ചുകൊണ്ടാണ് വ്യക്തികൾ തമ്മിലുള്ള വേർപെടലിന്റെ തീക്ഷ്ണവേദനയും സ്വന്തം മണ്ണിൽ നിന്ന് പറിച്ചുമാറ്റപ്പെടുന്നവരുടെ അശരണതും ഗൃഹാതുരത്വവും അരവിന്ദൻ ആവിഷ്കരിക്കുന്നത്.[2]
അഭിനേതാക്കൾ
തിരുത്തുക- മോഹൻലാൽ – വേണു
- നീന ഗുപ്ത – ദമയന്തി
- നീലാഞ്ജനാ മിത്ര – ആരതി പണിക്കർ
- ശോഭന – ഭവാനി (ചെറുപ്പം)
- പത്മിനി – ഭവാനി
- എൻ.എൽ. ബാലകൃഷ്ണൻ
- ലക്ഷ്മി കൃഷ്ണമൂർത്തി – ദേവകി
- ശ്യാമ – ശാന്ത
- സി.വി. ശ്രീരാമൻ
പുരസ്കാരങ്ങൾ
തിരുത്തുക- മികച്ച മലയാളചലച്ചിത്രം
- മികച്ച സംവിധായകൻ – ജി. അരവിന്ദൻ
- മികച്ച മലയാളചലച്ചിത്രം
അവലംബം
തിരുത്തുക- ↑ http://www.imdb.com/title/tt0155334/
- ↑ ഒ.കെ.ജോണി, സിനിമയുടെ വർത്തമാനം (2001). വാസ്തുഹാര. ഒലിവ് പബ്ലിക്കേഷൻസ്. p. 152.
- ↑ http://dff.nic.in/NFA_archive.asp
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2011-08-14.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- വാസ്തുഹാരാ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- വാസ്തുഹാരാ – മലയാളസംഗീതം.ഇൻഫോ
- വാസ്തുഹാര M3DB