സണ്ണി ജോസഫ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

2011 മുതൽ പേരാവൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ്(ഐ) എം.എൽ.എയാണ് അഡ്വക്കറ്റ് സണ്ണി ജോസഫ്.[1][2]

സണ്ണി ജോസഫ്
നിയമസഭാംഗം
പദവിയിൽ
ഓഫീസിൽ
മേയ് 14 2011
മുൻഗാമികെ.കെ. ശൈലജ
മണ്ഡലംപേരാവൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1952-08-18) ഓഗസ്റ്റ് 18, 1952  (72 വയസ്സ്)
തൊടുപുഴ
രാഷ്ട്രീയ കക്ഷികോൺഗ്രസ്സ്
പങ്കാളിഎൽസി ജോസഫ്
കുട്ടികൾ2 പുത്രിമാർ
മാതാപിതാക്കൾ
  • ജോസഫ് വടക്കേക്കുന്നേൽ (അച്ഛൻ)
  • റോസക്കുട്ടി (അമ്മ)
വസതിഇരിട്ടി
വെബ്‌വിലാസംwww.advsunnyjoseph.com
As of ജൂൺ 29, 2020
ഉറവിടം: നിയമസഭ

ജീവിതരേഖ

തിരുത്തുക

ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ജോസഫിന്റേയും റോസക്കുട്ടിയുടേയും മകനായി 1952 ഓഗസ്റ്റ് 18ന് ജനിച്ചു.[3]. ഉളിക്കൽ, എടൂർ, കിളിയന്തറ എന്നീ സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം. തൊടുപുഴ ന്യൂമാൻ കോളേജിൽ നിന്ന് ബിരുദം നേടി. കോഴിക്കോട് ഗവ.ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. ബി.എ.എൽ.എൽ.ബിയാണ് വിദ്യാഭ്യാസ യോഗ്യത.

രാഷ്ട്രീയ ജീവിതം

തിരുത്തുക

1970 മുതൽ കെ.എസ്.യുവിൻ്റെ സജീവ പ്രവർത്തകനായ സണ്ണി ജോസഫ് കോഴിക്കോട് , കണ്ണൂർ യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥി പ്രതിനിധിയായ സിൻഡിക്കേറ്റ് മെമ്പറായിരുന്നു. നിലവിൽ യു.ഡി.എഫ് കണ്ണൂർ ജില്ലാ ചെയർമാനും പേരാവൂർ എം.എൽ.എയുമാണ്.[4]

പ്രധാന പദവികൾ

  • യൂത്ത് കോൺഗ്രസ് കണ്ണൂർ, ജില്ലാ പ്രസിഡൻറ്
  • ഉളിക്കൽ സഹകരണ ബാങ്ക്,പ്രസിഡൻറ്
  • തലശ്ശേരി കാർഷിക വികസന സഹകരണ സൊസൈറ്റി, പ്രസിഡൻറ്
  • മട്ടന്നൂർ ബാർ അസോസിയേഷൻ, പ്രസിഡൻറ്
  • കണ്ണൂർ ഡി.സി.സി. പ്രസിഡൻറ്
  • 2011-2016 , 2016-തുടരുന്നു നിയമസഭാംഗം, പേരാവൂർ[5]
  1. http://www.keralaassembly.org/election/assembly_poll.php?year=2011&no=16
  2. https://www.mangalam.com/news/district-detail/469265-kannur.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-09. Retrieved 2015-02-25.
  4. https://nocorruption.in/politician/sunny-joseph/
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-07. Retrieved 2021-02-17.
"https://ml.wikipedia.org/w/index.php?title=സണ്ണി_ജോസഫ്&oldid=4109218" എന്ന താളിൽനിന്ന് ശേഖരിച്ചത്