എൻ. മോഹനൻ
ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍
മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തും,നോവലിസ്റ്റുമായിരുന്നു എൻ.മോഹനൻ.പ്രശസ്ത എഴുത്തുകാരി ലളിതാംബിക അന്തർജ്ജനത്തിന്റെ മകനാണ്. ദുഃഖം ഒരു പ്രധാന അന്തർധാരയായി അദ്ദേഹത്തിന്റെ മിക്ക കഥകളിലും കാണുന്നു.
എൻ. മോഹനൻ | |
---|---|
തൊഴിൽ | നോവലിസ്റ്റ്, ചെറുകഥാകൃത്ത് |
ദേശീയത | ഇന്ത്യ |
ശ്രദ്ധേയമായ രചന(കൾ) | ഇന്നലത്തെ മഴ, എൻ. മോഹനന്റെ കഥകൾ |
ജീവിതരേഖ
തിരുത്തുക1933 ഏപ്രിൽ 27-ന് രാമപുരത്ത് ജനിച്ചു. രാമപുരം സെന്റ് അഗസ്റ്റിൻസ് ഇംഗ്ലീഷ് സ്കൂൾ,തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. കാലടി ശ്രീ ശങ്കര
കോളേജിൽ മലയാളം അദ്ധ്യാപകൻ,കേരള ഗവണ്മെന്റിന്റെ സാംസ്കാരികകാര്യ ഡയരക്ടർ എന്നീ തസ്തികകളിൽ പ്രവർത്തിച്ചു. കേരള സ്റ്റേറ്റ് ഫലിം ഡവലപ്മെന്റ് കോർപ്പറേഷന്റെ ഡയറക്റ്ററായി ഇരിയ്ക്കവേ 1988-ൽ സർവീസിൽ നിന്നും വിരമിച്ചു.
കുടുംബം
തിരുത്തുകഅച്ഛൻ:എൻ.നാരായണൻ നമ്പൂതിരിപ്പാട്, അമനകര ഇല്ലം, രാമപുരം, പാലാ, കോട്ടയം ജില്ല അമ്മ:എൻ.ലളിതാംബിക അന്തർജ്ജനം ഭാര്യ:ഭാമ മക്കൾ:സരിത,ഹരി
മരണം
തിരുത്തുക1999 ഒക്ടോബർ 3-ന് അന്തരിച്ചു.
കൃതികൾ
തിരുത്തുകചെറുകഥകൾ
തിരുത്തുക- നിന്റെ കഥ(എന്റെയും)
- മകൻ
- ദുഃഖത്തിന്റെ രാത്രികൾ
- പൂജയ്ക്കെടുക്കാത്ത പൂക്കൾ
- എൻ.മോഹനന്റെ കഥകൾ
- ശേഷപത്രം
- നുണയുടെ ക്ഷണികതകൾ തേടി
- സ്നേഹത്തിന്റെ വ്യാകരണം
- നിഷേധരാജ്യത്തിലെ രാജാവ്
- ഒരിക്കൽ
നോവൽ
തിരുത്തുക- ഇന്നലത്തെ മഴ
- ഒരിക്കൽ
പുരസ്കാരങ്ങൾ
തിരുത്തുക- നാലപ്പാടൻ അവാർഡ് (ചെറുകഥ -1991)(നാലപ്പാടൻ സ്മാരക സാംസ്‌കാരിക സമിതി,കുന്നത്തൂർ, പുന്നയൂർക്കുളം)
- പത്മരാജൻ അവാർഡ്
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ സാഹിത്യ അവാർഡ്
- ടെലിവിഷൻ കഥയ്ക്കുള്ള സംസ്ഥാന ഗവണ്മെന്റിന്റെ അവാർഡ്
- അബുദാബി മലയാള സമാജം അവാർഡ്
- കേരള സാഹിത്യ അക്കാദമി അവാർഡ്