വാസുപ്രദീപ്
കേരളത്തിലെ ഒരു നാടകപ്രവർത്തകനാണ് വാസുപ്രദീപ്. (ജനനം:1931 നവംബർ 13 - മരണം:2011 മേയ് 03) നാടക രചയിതാവ്, നടൻ, സംവിധായകൻ, ചിത്രകാരൻ എന്നീ നിലകളിൽ പ്രസിദ്ധനാണ്[1]. 150-ഓളം നാടകങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.[2]
വാസുപ്രദീപ് | |
---|---|
ജനനം | 1931 നവംബർ 13 |
മരണം | 2011 മേയ് 03 കോഴിക്കോട് |
ദേശീയത | ഇന്ത്യ |
തൊഴിൽ | നാടകപ്രവർത്തകൻ |
ജീവിതരേഖ
തിരുത്തുക1931 നവംബർ 13ന് കണ്ണൂരിലെ ചാലയിൽ ജനനം.കോഴിക്കോട് പുതിയറ ബി.ഇ.എം.എൽ.പി സ്കൂൾ, സാമൂതിരി ഹൈസ്കൂൾ എന്നിവിടങ്ങളിലെ സ്കൂൾ പഠനം.തുടർന്ന് മദിരാശി ഗവർമെന്റിന്റെ ചിത്രമെഴുത്ത് ഫ്രീ ഹാന്റ് ലോവർ, ഹയർ പരീക്ഷകൾ പാസായി.
കണൂർ ചാലയിൽ സ്വർണ്ണ പണികൾ നടത്തുന്ന വിശ്വകർമ്മജൻ കുഞ്ഞമ്പു ആചാരി നാണി ദമ്പതികളുടെ മകനായി ജനിച്ചു വാസു പ്രദീപ് ബാല്യകാലം മുതൽ കോഴിക്കോട്ടാണ് ജീവിച്ചത് . അച്ഛന്റെ തൊഴിൽ ആവശ്യവുമായി കോഴിക്കോട്ടെത്തി
സ്റേഡിയത്തിനിടുത്ത ഇല്ലത്തൊടിയിലായിരുന്നു താമസം. പിന്നീട് ചിത്രകാരനായും നാടകകൃത്തും സംവിധായകനും കവിയും കഥാകാരനും മൊക്കെയായി കോഴിക്കോടിന്റെ സാംസ്കാരിക കലാരംഗത്തേക്ക് പടർന്നു പന്തലിച്ചു വസുപ്രദീപിപ്പോൾ കോട്ടുളി എടക്കാട്ടു പറമ്പിലാണ് താമസിക്കുന്നത് .
1951ൽ കോഴിക്കോട് മിഠായിത്തെരുവിൽ പ്രദീപ് ആർട്സ് എന്ന ചിത്രകലാസ്ഥാപനം തുടങ്ങി. 1955 മുതൽ ആകാശവാണിയിൽ നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്യുന്നു.
2011 മേയ് 3 - ന് കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെ 9 മണിക്ക് അന്തരിച്ചു[3].
നാടകങ്ങൾ
തിരുത്തുകമുപ്പതോളം അമെച്വർ നാടകങ്ങൾ വാസുപ്രദീപ് എഴുതിയിട്ടുണ്ട്. 'പെൺകൊട' എന പ്രൊഫഷണൽ നാടകം എഴുതി.
- നാടകസമാഹാരങ്ങൾ
- സ്മാരകം
- താഴും താക്കോലും
- ബുദ്ധി
- കണ്ണാടിക്കഷ്ണങ്ങൾ
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സംഗീത നാടക അക്കാദമി പ്രകീർത്തിപത്രവും അവാർഡും - 1980
- മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് - 1992 (അഭിമതം[4][5])
- ഡൽഹി മലയാളി അസോയിയേഷൻ പുരസ്കാരം
- കൊല്ലം കാളിദാസ കലാകേന്ദ്ര അവാർഡ്
- സമഗ്രസംഭാവനക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം - 2005
തുടങ്ങി ഇരുപതിലധികം പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?BV_ID=@@@&tabId=14&programId=4393754&contentId=9259016[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "നാടക സംവിധായകൻ വാസു പ്രദീപ് അന്തരിച്ചു". മാതൃഭൂമി. 2011 മേയ് 3. Archived from the original on 2013-08-18. Retrieved 2013 ഓഗസ്റ്റ് 18.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-08. Retrieved 2011-05-04.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.