ചാല, കണ്ണൂർ

(ചാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Coordinates: 11°50′52″N 75°25′33″E / 11.84778°N 75.42583°E / 11.84778; 75.42583 കണ്ണൂർ ജില്ലയിലെ ഒരു സെൻസസ് ടൗൺ ആണ്‌ ചാല. ദേശീയപാത 17- ചാലയിൽ കൂടെ ആണു കടന്നു പോകുന്നത്. ചാലയിലെ പ്രധാന ക്ഷേത്രങ്ങൾ ചാല ഭഗവതി ക്ഷേത്രം, മാക്കപ്പോതിക്കാവ് എന്നിവയാണു്. കണ്ണൂരിലെ ചിന്മയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചാലയിലെ ചാലക്കുന്നിലാണു പ്രവർത്തിക്കുന്നത്. കൂടാതെ സാധു മേരി കിംഗ്ഡം എന്ന അമ്യൂസ്മെന്റ് പാർക്കും ഇവിടെയാണു സ്ഥിതി ചെയ്യുന്നത്.

ചാല
Map of India showing location of Kerala
Location of ചാല
ചാല
Location of ചാല
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
ജനസംഖ്യ 15,530 (2001)
സമയമേഖല IST (UTC+5:30)

ജനസംഖ്യാ വിവരംതിരുത്തുക

2001 ലെ സെൻസസ് അനുസരിച്ച് ചാലയിലെ ജനസംഖ്യ 15,530 ആയിരുന്നു[1]. ഇതിൽ പുരുഷന്മാർ 47% ഉം സ്ത്രീകൾ 53% ഉം ആണ്‌. ശരാശരി സാക്ഷരത 83% ആണ്‌. പുരുഷന്മാരിലെ സാക്ഷരത 86% ആണെങ്കിൽ സ്ത്രീകളിൽ 81% ആണ്‌. ജനങ്ങളിൽ 12% ആറു വയസിനു താഴെ പ്രായമുള്ളവരാണ്‌.

മറ്റ് വിവരങൽതിരുത്തുക

അവലംബംതിരുത്തുക

  1. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. ശേഖരിച്ചത് 2007-09-03.
"https://ml.wikipedia.org/w/index.php?title=ചാല,_കണ്ണൂർ&oldid=1686729" എന്ന താളിൽനിന്ന് ശേഖരിച്ചത്