വാനപ്രസ്ഥം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ഷാജി എൻ. കരുൺ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ വാനപ്രസ്ഥം (Pilgrimage). ഒരു ഇൻഡോ-ഫ്രൻഞ്ച്-ജർമ്മൻ നിർമ്മാണ സംരംഭമായിരുന്നു ഈ ചിത്രം.[1] മോഹൻലാൽ, സുഹാസിനി തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിക്കുന്നത് സക്കീർ ഹുസൈനാണ്.[2] 1999-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ Un Certain Regard വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം നിരവധി ദേശീയ അന്തർദേശീയ വേദികളിൽ പ്രദർശിപ്പിക്കപ്പെടുകയും പുരസ്ക്കാരങ്ങൾ നേടുകയും ചെയ്തു.[1] ആ വർഷത്തെ മികച്ച അഭിനേതാവിനുള്ള ദേശീയ സംസ്ഥാന പുരസ്ക്കാരങ്ങൾ നേടിയ ചിത്രം മോഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച വേഷമായി വിലയിരുത്തപ്പെടുന്നു.

വാനപ്രസ്ഥം
സംവിധാനംഷാജി എൻ. കരുൺ
നിർമ്മാണംമോഹൻലാൽ
പിയറെ അസോലിൻ
സുരേഷ് ബാലാജി
ഗയ് മാറിഗ്നേൻ
കഥഷാജി എൻ. കരുൺ
തിരക്കഥ
അഭിനേതാക്കൾമോഹൻലാൽ
സുഹാസിനി
കലാമണ്ഡലം ഗോപി
മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ
സംഗീതംസക്കീർ ഹുസൈൻ
ഛായാഗ്രഹണംസന്തോഷ് ശിവൻ
റെനേറ്റോ ബെർത്തോ
ചിത്രസംയോജനംശ്രീകർ പ്രസാദ്
ജോസഫ് ഗയിൻവാർച്ച്
സ്റ്റുഡിയോപ്രണവം ആർട്സ്
റിലീസിങ് തീയതി1999
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം119 മിനിറ്റ്

അഭിനേതാക്കൾതിരുത്തുക

പുരസ്കാരങ്ങൾതിരുത്തുക

1999 കാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേള - (ഫ്രാൻസ്)

  • Un Certain Regard വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ യോഗ്യത നേടി

1999 AFI Fest (യു.എസ്.എ)[3]

2000 ഇസ്താബുൾ അന്താരാഷ്ട്ര ചലച്ചിത്ര മേള (തുർക്കി)

2000 ബോംബേ അന്താരാഷ്ട്ര ചലച്ചിത്ര മേള (ഇന്ത്യ)

2000 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ) [4]

  • മികച്ച ചലച്ചിത്രത്തിനുള്ള സുവർണ്ണ കമലം
  • മികച്ച നടനുള്ള രജത കമലം - മോഹൻലാൽ
  • മികച്ച മലയാളചിത്രസംയോജനത്തിനുള്ള രജത കമലം - ശ്രീകർ പ്രസാദ്, Joseph Guinvarch

2000 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം [5]

  • മികച്ച സംവിധായകൻ - ഷാജി എൻ. കരുൺ
  • മികച്ച നടൻ - മോഹൻലാൽ
  • മികച്ച ചിത്രസംയോജനം - ശ്രീകർ പ്രസാദ്, Joseph Guinvarch
  • മികച്ച ശബ്ദലേഖനം - ലക്ഷ്മി നാരായണ, Bruno Tareere
  • മികച്ച ലാബ് - പ്രസാദ് കളർ ലാബ്
  • മികച്ച മേക്കപ്പ് - എം. ഒ. ദേവസി, സലിം

അവലംബംതിരുത്തുക

  1. 1.0 1.1 "Festival de Cannes: Vanaprastham". festival-cannes.com. ശേഖരിച്ചത് 2009-10-10.
  2. Cast (IMDb)
  3. Awards (IMDb)
  4. http://dff.nic.in/NFA_archive.asp
  5. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-13.

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=വാനപ്രസ്ഥം_(ചലച്ചിത്രം)&oldid=3840471" എന്ന താളിൽനിന്ന് ശേഖരിച്ചത്