വലിയവരമ്പൻ[2] [3][4][5] എന്ന ഈ പക്ഷിയെ ഇംഗ്ലീഷിൽ Richard's Pipit എന്ന് വിളിക്കുന്നു. ശാസ്ത്രീയ നാമം Anthus richardi എന്നാണ്. ഫ്രഞ്ച് പ്രകൃതിവിദഗ്ദ്നയിരുന്ന Monsieur Richard നോടുള്ള ബഹുമാന സൂചകമായാണ് ഈ പേര്.

ചതുപ്പൻ
Richard's Pipit in Thailand.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. richardi
Binomial name
Anthus richardi
Vieillot, 1818
Anthus richardi

പ്രജനനം

തിരുത്തുക

ഇവ വടക്കെ ഏഷ്യയിലെ തുറന്ന പുൽമേടുകളിൽ പ്രജനനം നടത്തുന്നു.

 
ഫരീദാബാദിലെ ഹൊഡാലിൽ നിന്ന്

17-20 സെ.മീ നീളവും 25-33 ഗ്രാം തൂക്കവും വരുന്നപക്ഷിയാണ്. ചിറകുകളുടെ അറ്റം തമ്മിൽ 29-33 സെ.മീ അകലമുണ്ട്. നിവർന്നു നിൽക്കുന്ന പക്ഷിയാണ്. നീണ്ട മഞ്ഞ കലർന്ന തവിട്ടുനിറമുള്ള കാലുകൾ ഉണ്ട്. നീളമുള്ള വാലിന്റെ അരികിലെ തൂവലുകൾക്ക് വെള്ള നിറമാണ്. നീളമുള്ള ഇരുണ്ട കൊക്കുണ്ട്. താഴെയുള്ള കൊക്കിന്റെ കടഭാഗം മഞ്ഞകലർന്നതാണ്. മുകളിൽ തവിട്ടു നിറവും താഴെ മങ്ങിയ നിറവും ആണ്. മുകളിലും നെഞ്ചിലും വരകളുണ്ട്. വയറും വശങ്ങളും അടയാളങ്ങളില്ലാത്തതാണ്.

ദൂര ദേശങ്ങളിലേക്ക് , ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യ, പടിഞ്ഞാറൻ യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്നു.

പുല്ലുകളും മോസുകളും കൊണ്ട് പുല്ലുകൾക്കിടയിലാണ് കൂട് ഉണ്ടാക്കുന്നത്.

പുൽമേടുകളിലും കൃഷിയിടങ്ങളിലും ഇരതേടുന്നു. പ്രാണികളാണ് പ്രധാന ഭക്ഷണാം. നിലത്തു നടന്നാണ് ഇര തേടുന്നത്. ചെറുതായി പറന്ന് പറക്കുന്ന പ്രാണികളെ പിടിക്കാറുണ്ട്. വിത്തുകളും ഭക്ഷിക്കാറുണ്ട്.

  1. "Anthus richardi". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 505. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  • Harris, Alan; Tucker, Laurel & Vinicombe, Keith (1994) The Macmillan Field Guide to Bird Identification, Macmillan Press.
  • Lewington, Ian; Alström, Per & Colston, Peter (1991) A Field Guide to the Rare Birds of Britain and Europe, HarperCollins.
  • MacKinnon, John & Phillipps, Karen (2000) A Field Guide to the Birds of China, Oxford University Press, Oxford.
  • Robson, Craig (2002) A Field Guide to the Birds of South-East Asia, New Holland, London.
  • Simms, Eric (1992) British Larks, Pipits and Wagtails, HarperCollins.
  • Skerrett, Adrian; Bullock, Ian & Disley, Tony (2001) Birds of Seychelles, Christopher Helm, London.
  • Snow, D. W. & Perrins, C. M. (1998) Birds of the Western Palearctic: Concise Edition, Vol. 2, Oxford University Press, Oxford.
"https://ml.wikipedia.org/w/index.php?title=വലിയവരമ്പൻ&oldid=4013118" എന്ന താളിൽനിന്ന് ശേഖരിച്ചത്