കേന്ദ്ര സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കിയ ഒരു സാമൂഹ്യക്ഷേമ പദ്ധതിയാണ് വനബന്ധു കല്യാൺ യോജന. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി 2014 ഒക്ടോബർ 8 ന് കേന്ദ്ര പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ജുവൽ ഒറാം ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ പട്ടികവർഗ്ഗത്തിൽ പെട്ട ജനവിഭാഗങ്ങളുടെ സമഗ്ര വികസനത്തിനും ക്ഷേമാത്തിനുമാണ് പദ്ധതി ഊന്നൽ കൊടുക്കുന്നത്. ആരംഭത്തിൽ ആന്ധ്രാപ്രദേശ്, മദ്ധ്യപ്രദേശ്, ഹിമാചൽ‌പ്രദേശ്, തെലുങ്കാന, ഒഡിഷ, ഝാർഖണ്ഡ്‌, ഛത്തീസ്‌ഗഢ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ 33% പട്ടികവർഗ്ഗ ജനസംഖ്യയുള്ള ബ്ലോക്കുകൾ ആയിരിന്നു പദ്ധതിക്കായ് തിരഞ്ഞെടുത്തിരുന്നത്. നിലവിൽ ഇന്ത്യയിലെ മുഴുവൻ പട്ടികവർഗ്ഗ ജനങ്ങളും ഈ പദ്ധതിക്ക് കീഴിൽ വരുന്നുണ്ട്.[1]

ഇതും കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-13. Retrieved 2017-07-04.
"https://ml.wikipedia.org/w/index.php?title=വനബന്ധു_കല്യാൺ_യോജന&oldid=3644395" എന്ന താളിൽനിന്ന് ശേഖരിച്ചത്