അന്ത്യോദയ അന്ന യോജന
ഭാരത സർക്കാർ 2000 ഡിസംബർ 25 ന് ആരംഭിച്ച പദ്ധതിയാണ് അന്ത്യോദയ അന്ന യോജന. ഒമ്പതാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഈ പദ്ധതിയിലൂടെ ഒരുകോടി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ (അരി, ഗോതമ്പ്) ലഭ്യമാക്കുകയാണ് ലക്ഷ്യമിട്ടത്. രാജസ്ഥാനിലാണ് ഈ പദ്ധതി ആദ്യമായി ആരംഭിച്ചത്. ഇന്ത്യയിലെ പൊതുവിതരണസമ്പ്രദായം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിൻറെ ചുമതല ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്കാണ് (F.C.I) ആരംഭത്തിൽ ഒരു കുടുംബത്തിന് മാസന്തോറും 25 കിലോഗ്രാം ഭക്ഷ്യധാന്യമാണ് ലഭ്യമാക്കിയിരുന്നത് (അരി 3 രൂ/കി.ഗ്രാം., ഗോതമ്പ് 2 രൂ/കി.ഗ്രാം എന്ന തോതിൽ). പിന്നീട് 2002 ഏപ്രിൽ മുതൽ ഇത് 35 കിലോഗ്രാമായി വർദ്ധിപ്പിക്കപ്പെട്ടു. കൂടാതെ ഗുണഭോക്താക്കളുടെ എണ്ണം 2003 ജൂണിൽ ഒന്നരക്കോടി ആയും 2004 ആഗസ്റ്റിൽ രണ്ട് കോടിയായും വർധിപ്പിക്കുകയും ചെയ്തു.[1]
അന്ത്യോദയ അന്ന യോജന | |
---|---|
രാജ്യം | ഇന്ത്യ |
പ്രധാനമന്ത്രി | അടൽ ബിഹാരി വാജ്പേയ് |
ആരംഭിച്ച തീയതി | 25 ഡിസംബർ 2000 |
റേഷൻ കാർഡ്
തിരുത്തുകഅന്ത്യോദയ പദ്ധതിയ്ക്ക് അർഹരായ കുടുംബത്തിന് അന്ത്യോദയ റേഷൻ കാർഡ് നൽകപ്പെടും. ഈ കാർഡിൻറെ പുറംച്ചട്ടയ്ക്ക് മഞ്ഞ നിറമായിരിക്കും.
ഗുണഭോക്താക്കൾ
തിരുത്തുക- ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ (B.P.L.)
- ആദിവാസികൾ, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ
- ഭിന്നശേഷിയുള്ളവർ, നിത്യരോഗികൾ (ദാരിദ്ര്യരേഖ പരിഗണിക്കാതെ)
- വിധവകൾ കുടുംബനാഥ ആയിട്ടുള്ളത്
- മറ്റു വരുമാനമാർഗ്ഗമില്ലാത്ത മുതിർന്ന പൌരന്മാർ[2]