വട്ടയ്ക്കാട്ടുപടി
ഏറണാകുളം ജില്ലയിൽ പെരുമ്പാവൂരിനു രണ്ട് കിലോമീറ്റർ തെക്ക് മാറി സ്ഥിതിചെയ്യുന്ന പ്രദേശമാണ് വട്ടയ്ക്കാട്ടു പടി.
ചരിത്രത്തിൽ നിന്ന്
തിരുത്തുകഒരുകാലത്ത് വട്ട (ഒരു പ്രത്യകതരം ചവർ മരം, ഇപ്പോൾ പ്ലേവുട് നിർമ്മാണത്തിന് പരക്കെ ഉപയോഗിക്കുന്നുണ്ട്) മരം ഇടതൂർന്ന ഖോര വനപ്രദേശം ആയിരുന്നു. വട്ടക്കാടുകൾ ഇടതൂർന്ന ഇ പ്രദേശം കാലക്രമത്തിൽ വട്ടക്കാട്ടു പടി എന്നറിയപ്പെടാൻ തുടങ്ങി . തിരുവിതാംകൂർ നാട്ടുരാജ്യത്തിൽ പെട്ട ഇ ഭൂപ്രദേശ ത്തിന്റെ ഭരണം വട്ടക്കാട്ടു അകത്തൂട്ടു കോട്ടയിൽ കർത്താക്കൻ മാരിൽ (നാടുവാഴി /തമ്പ്രാക്കന്മാർ) നിക്ഷിപ്തം ആയിരുന്നു.
മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്താണ് തിരുവിതാംകൂർ ഏറ്റവും കൂടുതൽ വിസ്തൃതി പ്രാപിച്ചത്. ഇന്ത്യ സ്വതന്ത്രയായ ശേഷം ഇന്ത്യാ ഗവർമേന്റ് 1949 ജുലൈ 1നു തിരുവിതാംകൂറും കൊച്ചി രാജ്യവും യോജിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനമാക്കുകയും അതിനെ പിന്നീട് അന്നത്തെ മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയോട് ചേർത്ത് 1956 നവംബർ 1 നു കേരള സംസ്ഥാനം രൂപീകരിക്കുകയും ചെയ്തു
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ പാരമ്യത്തിലെത്തിയ ഒട്ടനവധി കരങ്ങളും നികുതികളും തിരുവിതാംകൂർ രാജ്യത്തു് നിലവിലുണ്ടായിരുന്നു. പൊതുവേ ദുർബ്ബലമായ രീതിയിൽ രാജ്യം ഭരിച്ചിരുന്ന ബാലരാമവർമ്മയുടെ ഭരണകാലത്തു് അധികാരത്തിലുണ്ടായിരുന്ന ഉമ്മിണിത്തമ്പി എന്ന ദിവാന്റെ ദുർഭരണകാലത്തു് ഉദ്യോഗസ്ഥദുഷ്പ്രഭുത്വം രാജ്യമാകെ വ്യാപിച്ചു. നാടുവഴികൾ മുതൽ ഏറ്റവും ദരിദ്രരും അധഃകൃതരുമായ പൗരന്മാർക്കുവരെ ജീവിതം ദുസ്സഹമാക്കുന്ന വിധത്തിൽ ഭരണകൂടത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി പല വിധത്തിലുമുള്ള ധനാഗമമാർഗ്ഗങ്ങൾ ഈ ഭരണകാലത്തു് ആവിഷ്കരിക്കപ്പെട്ടു.
കൃഷി തൊഴിൽ ..കടാൽ അകത്തൂട്ടു ശങ്കര പണിക്കരുടെയും തോട്ടുങ്ങൾ കൊറ മാപ്ല യുടെയും നെത്ര്വത്വതിൽ ഇന്ജ പുൽ തൈല നിർമ്മാണത്തിന് വേണ്ടി ഒരു ശാല ഇവിടെ പ്രവർത്തിച്ചിരുന്നതായും ,ഒരുപാടു ആളുകൾ ഇതിനെ ആശ്രയിച്ചു ജീവിചിരുന്നതായും , 1965 ഓടെ ഇ തൊഴിൽ ശാല യുടെ പ്രവർത്തനം അവസാനിക്കുകയും ഉണ്ടായതായി ചരിത്രം രേഖ പ്പെടുത്തുന്നു ..
ഇവിടത്തെ നെൽപ്പാടങ്ങൾ ഭൂരിഭാഗവും മൂന്ന്പൂ കൃഷിക്ക് അനുയോജ്യമായിരുന്നു,, നെൽ കൃഷിക്ക് പുറമേ ,എള്ള് , കപ്പലണ്ടി ,കൂർക്ക ,ഇഞ്ചി ,മഞ്ഞൾ ,കപ്പ തുടങ്ങിയവ വ്യാപക മായി കൃഷി ചെയ്തിരുന്നു