ഉമ്മിണിത്തമ്പി
വേലുത്തമ്പിയുടെ പതനത്തിനു ശേഷം 1809 മുതൽ 1811 വരെ തിരുവിതാംകൂറിലെ ദളവയായിരുന്നു ഉമ്മിണിത്തമ്പി. തിരുവിതാംകൂറിൽ ആദ്യമായി കാവൽ എന്ന പേരിൽ പോലീസിന് തുടക്കം കുറിച്ചത് ഇദ്ദേഹമായിരുന്നു.[1] ഈസ്റ്റ് ഇന്ത്യാ കമ്പനി സജ്ജീകരണങ്ങളെ അനുകരിച്ച് നാല് ഇൻസാഫ് (നീതി ന്യായ)കോടതികളും ഠാണാവുകളും (തടവുമുറി)സ്ഥാപിച്ചു.[2]
ജീവിതരേഖ
തിരുത്തുകതിരുവനന്തപുരം നഗരത്തിലെ കരമന ആണ്ടിയിറക്കത്ത് പുതുമന അമ്മവീട്ടിലാണ് ഉമ്മിണി ജനിച്ചത്. വളരെ ചെറുപ്പത്തിലെ സർക്കാർ സേവനത്തിൽ പ്രവേശിച്ചു. കാവൽപ്പടയിലെ നായകനായിരുന്നു. ബ്രിട്ടീഷ് റസിഡന്റിന്റെ അപ്രീതിക്കിരയായ ഉമ്മിണിയെ നെല്ലൂരിൽ കടത്തി തടവിലാക്കി. അവിടെ മരണമടഞ്ഞു.
അവലംബം
തിരുത്തുക- ↑ കെ. രമേശൻ നായർ (2004). പോലീസ് വിജ്ഞാനകോശം. പ്രശാന്തി പബ്ലീഷേഴ്സ്. p. 325.
- ↑ "Police in Travancore". keralapolice. Retrieved 2013 സെപ്റ്റംബർ 15.
{{cite web}}
: Check date values in:|accessdate=
(help)