വടക്കൻ ചൈനീസ് പുള്ളിപ്പുലി

ചൈനയുടെ വടക്കൻ പ്രദേശങ്ങളിൽ കണ്ടുവരുന്ന ഒരു പുള്ളിപ്പുലിയാണ് വടക്കൻ ചൈനീസ് പുള്ളിപ്പുലി(North Chinese Leopard) . Panthera pardus japonensis എന്നതാണ് ഇതിന്റെ ശാസ്ത്രനാമം .2002 ൽ നടന്ന IUCN കണക്കെടുപ്പ് പ്രകാരം അടുത്ത് തന്നെ അപകടകരമായ അവസ്ഥയിലുള്ള ജീവികളിൽ ഒന്നായി ഇതിന്റെ കണക്കാക്കുന്നു. [1]

North Chinese Leopard
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Subspecies:
P. p. japonensis
Trinomial name
Panthera pardus japonensis
(Gray, 1862)

മറ്റു പുള്ളിപ്പുലികളേക്കാൾ തിളങ്ങുന്ന ഓറഞ്ച് നിറമാണ് ഇവയ്ക്ക്. ഇവയുടെ രോമത്തിനു നീളം കൂടുതലാണ്. പൊതുവേ കാട്ടുപന്നി, മാൻ തുടങ്ങിയവയെയാണ് ഇവ ആഹരിക്കുക എങ്കിലും ഇവ പക്ഷികളെയും ചെറു പ്രാണികളെയും വരെ ഭക്ഷിക്കുന്നത് കാണാം. ഒരു ശരാശരി ആൺ പുലിക്ക് അൻപത് കിലോഗ്രാം വരെ ഭാരം ഉണ്ടാകുന്നു.

  1. 1.0 1.1 "Panthera pardus". IUCN Red List of Threatened Species. Version 2011.2. International Union for Conservation of Nature. 2008. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)