കൊച്ചി രാജവംശത്തിന്റെ (പെരുമ്പടപ്പു സ്വരൂപം) മൂലത്താവഴിയാണ് ചാഴൂർ കോവിലകം. അവിടെനിന്നും ലഭിച്ച പത്തു ചെമ്പു തകിടുകളെയാണ് ചാഴൂർ ചെപ്പേട് എന്ന് പറയുന്നത്. [1] ചാഴൂർ കോവിലകത്തു പരേതനായ അഡ്വ. സി.കെ.കെ.തമ്പാൻറെ കൈവശമുണ്ടായിരുന്നു എന്ന് പറയുന്ന ഈ രേഖ ഇന്ന് തൃപ്പൂണിത്തുറ ഹിൽ പാലസിലെ പുരാവസ്തു മ്യൂസിയത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്.[2]

ചാഴൂർ ചെപ്പേട്
ചാഴൂർ ചെപ്പേട്
കർത്താവ്എസ്. രാജേന്ദു
യഥാർത്ഥ പേര്ചാഴൂർ ചെപ്പേട്
നിലവിലെ പേര്ലിപി പഠന മാതൃക
രാജ്യംഇന്ത്യ
ഭാഷമലയാളം, വട്ടെഴുത്ത്
വിഷയംചരിത്രം (Epigraphy)
പ്രസിദ്ധീകരിച്ച തിയതി
2016
മാധ്യമംCopperplate
ഏടുകൾപത്തു ചെമ്പു തകിടുകൾ

പശ്ചാത്തലം തിരുത്തുക

തൃശ്ശൂർ ജില്ലയിലെ ചാഴൂർ ദേശത്താണ് ഈ കോവിലകം സ്ഥിതിചെയ്യുന്നത്. ചാഴൂർ ആഢ്യന് പെരുമ്പടപ്പിലെ വിവാഹബന്ധത്തിൽ ഉണ്ടായ സന്താനപരമ്പരയെ ചാഴൂരിൽ കോവിലകം പണിത് കുടിയിരുത്തി എന്നാണ് പറയുന്നത്. അതുവരെ വന്നേരിയിൽ ആയിരുന്നു പെരുമ്പടപ്പിന്റെ ആസ്ഥാനമെന്ന് കരുതിവരുന്നു.[3]ആദ്യകാലത്തു ചാഴൂരിനു കൂടി അവകാശപ്പെട്ട പെരുമ്പടപ്പ് മൂപ്പിൽസ്ഥാനം ശക്തൻ തമ്പുരാന്റെ കാലത്ത് ഇല്ലാതായി എന്ന് പറയുന്നു.

ലിപിയും ഭാഷയും തിരുത്തുക

സി.ഇ. പത്തൊൻപതാം നൂററാണ്ടിലെ വട്ടെഴുത്തു ലിപിയാണ് (കോലെഴുത്തു മാതൃക) ഇതിലുള്ളത്. ഭാഷ ആധുനികകാല മലയാളമാകുന്നു.

ഉള്ളടക്കം തിരുത്തുക

ഒരു ചെമ്പോലയിൽ ഒരു വശത്തു ഒൻപതു വരികൾ വീതം ആകെ പത്തു ചെപ്പേടുകളിലായി നൂററിഎൺപത് വരികൾ വരുന്ന ഒരു ഭാഗപത്രമാണ് ചാഴൂർ ചെപ്പേട്. ഇതു വടക്കേപ്പാട്ടും തെക്കേപ്പാട്ടും ആയി ചാഴൂർ കോവിലകം ഭൂമിയെ രണ്ടായി തിരിക്കുന്നു.[4] കൊല്ലം 960 ആമത് മിന വ്യാഴം .... എന്ന് തുടങ്ങുന്നതാണ് രേഖ.

 
ചാഴൂർ ചെപ്പേട്, ഒന്നാം ചെമ്പോല, പുറം ഒന്ന്

കാലം തിരുത്തുക

ഈ ചെപ്പേട് ആദ്യമായി വായിച്ചു ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചത് പ്രൊഫ. കെ.പി. നാരായണ പിഷാരടിയാണ്. ഇതിലെ കാലം കണക്കാക്കിയത് കൊല്ലം 260 എന്നായതിനാൽ പ്രൊഫ. കുഞ്ചുണ്ണി രാജാ തുടങ്ങിയ പണ്ഡിതർ സംശയം ഉന്നയിച്ചു. പത്രാധിപർ എൻ.വി. കൃഷ്ണവാര്യർ ആദ്യ ചെപ്പേടിന്റെ ഫോട്ടോ പകർപ്പ് പ്രൊഫ. ഇളംകുളം കുഞ്ഞൻ പിള്ളക്ക് അയച്ചുകൊടുത്തു. ഇളംകുളം അതിന്റെ കാലം സി.ഇ. 960 ആണെന്നു നിഗമനത്തിൽ എത്തിച്ചേരുകയും ചെയ്തു. [5] പിന്നീട് മുൻകാല പഠനങ്ങളും അഭിപ്രായങ്ങളും ഉൾപ്പെടുത്തി ചെപ്പേടിന്റെ ഉള്ളടക്കം 2016-ൽ പൂർണ്ണരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

 
ചാഴൂർ ചെപ്പേട് ഹിൽ പാലസ് മ്യൂസിയം ഏറ്റെടുത്തത് സംബന്ധിച്ച പത്ര റിപ്പോർട്ട്. കടപ്പാട്: ഒ.പി. ബാലകൃഷ്ണൻ

പ്രാധാന്യം തിരുത്തുക

പത്തൊൻപതാം നൂറ്റാണ്ടിലെ കോലെഴുത്തു മാതൃക പഠിക്കുന്നവർക്ക് നല്ല ഒരു മാതൃകയാണിത്.[6] ഇത് ചാഴൂർ ദേശത്തെ ഭൂമിയെക്കുറിച്ചുള്ള സമഗ്ര വിവരണം നമുക്കു തരുന്നു. കൂടാതെ പെരുമ്പടപ്പ് സ്വരൂപത്തെക്കുറിച്ചും അവയിലെ തായ്‌വഴികളെക്കുറിച്ചുമുള്ള ഒരു പഠനരേഖ കൂടിയാണിത്.

ഇതും കാണുക തിരുത്തുക

അവലംബങ്ങൾ തിരുത്തുക

  1. കെ.പി. നാരായണ പിഷാരടി, ചാഴൂർ ചെപ്പേട്, മാതൃഭൂമി ആഴ്ചപ്പതിപ്പ്, കോഴിക്കോട്, ഒക്ടോബർ,1958
  2. https://www.thehindu.com/news/national/kerala/shedding-light-on-a-local-dialect/article6557250.ece
  3. കെ.പി. പദ്മനാഭ മേനോൻ, കൊച്ചിരാജ്യ ചരിത്രം, മാതൃഭൂമി, കോഴിക്കോട്, 1989
  4. എസ്. രാജേന്ദു, ചാഴൂർ ചെപ്പേട്, എസ്.പി.സി.എസ്., കോട്ടയം, 2016
  5. ഇളംകുളം കുഞ്ഞൻപിള്ള, ചാഴൂർ ചെപ്പേടും ഭാഷാഗവേഷണവും (ചരിത്രത്തിൻ്റെ പശ്ചാത്തലത്തിൽ), കോട്ടയം, 1961
  6. S. Rajendu, Cazhoor Plates, paper presented the at the annual conference of the American Oriental Society, Chicago, 2019
"https://ml.wikipedia.org/w/index.php?title=ചാഴൂർ_ചെപ്പേട്&oldid=3755988" എന്ന താളിൽനിന്ന് ശേഖരിച്ചത്