ആറങ്ങോട്ടു സ്വരൂപം ഗ്രന്ഥവരി

പ്രാചീന വള്ളുവനാട്ടിലെ ഭരണാധികാരികളായിരുന്ന വള്ളുവക്കോനാതിരിമാരുടെ ഭരണസംബന്ധമായതും പരദേവതാ സ്ഥാനമായ തിരുമാന്ധാംകുന്നിനെക്കുറിച്ചുമുള്ള പുരാരേഖകളെയാണ് ആറങ്ങോട്ടു സ്വരൂപം ഗ്രന്ഥവരി എന്നു പറയുന്നത്. [1]

ആറങ്ങോട്ടു സ്വരൂപം ഗ്രന്ഥവരി

പശ്ചാത്തലം

തിരുത്തുക

തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ 1941 - 56 കാലത്തു ചില കാര്യങ്ങൾ നടന്നപ്പോൾ അന്ന് അവിടെ സൂക്ഷിച്ചിരുന്ന വസ്തുക്കൾ നഷ്ടപ്പെട്ട കൂട്ടത്തിൽ നിലവറയിൽ സൂക്ഷിച്ചിരുന്ന അനേകം അപൂർവ്വ ഗ്രന്ഥങ്ങളും ഇല്ലാതായി. 1941- 56 കാലഘട്ടങ്ങളിലാണ് വള്ളുവ കോനാതിരി കുടുംബത്തിലെ ഒരു സമ്പന്ധ പുത്രന്റെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രം കുത്തി പൊളിച്ച് ഭണ്ഡാരത്തിലുള്ള സമ്പത്തും പല രേഖകളും കൊള്ളയടിച്ചത്. അതിലുള്ള പല രേഖകളും നഷ്ടപ്പെട്ടു. ചിലതെല്ലാം ഇപ്പോഴും അവരുടെ തന്നെ പ്രധാന തറവാട്ടിലുണ്ടാകാനുള്ള സാധ്യതയുണ്ട്. അത് ചെയ്തവരിലെ പ്രധാനിയും കുടുംബവും വേരറ്റ് പോയി. അതിൽ എന്തായിരുന്നു എന്ന് ഓർമ്മയുള്ളവർ ആരുമുണ്ടായിരുന്നില്ല. ഈ ഗ്രന്ഥശേഖരം എ.സി. വേണുഗോപാല രാജ കണ്ടിരുന്നതായി പറയുന്നുണ്ട്.[2] ഭാഗ്യവശാൽ 2014-ൽ മദിരാശിയിൽ നിന്നും ഇതിലെ ഉള്ളടക്കത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു പുരാരേഖ ലഭിക്കുകയുണ്ടായി.[3] ഇതിൽ പറയുന്നത്, വള്ളുവക്കോനാതിരിമാരുടെ സ്വരൂപോൽപ്പത്തിയെക്കുറിച്ചുള്ള കേൾവികളോടൊപ്പം തിരുമാന്ധാംകുന്നിൽ നിന്നും നഷ്ടപ്പെട്ടു പോയ പഴയ ഗ്രന്ഥങ്ങളുടെ പട്ടികയുമാകുന്നു.

പുരാണ ഗ്രന്ഥങ്ങൾ

തിരുത്തുക

താഴെ പറയുന്നവ ആറങ്ങോട്ടു സ്വരൂപം ഗ്രന്ഥവരിയിൽ പറയുന്ന പുരാണ ഗ്രന്ഥങ്ങളാകുന്നു.
ഭാഗവത പുരാണവും (Bhagavata Purana) മററും:

Slno. Title Number of palm leaf bundles
1. ഭാഗവത പുരാണം - പ്രഥമം - നവമം , Sri Maha Bhagavatam Prathama to navama 2 copies
2. പ്രഥമം തൊട്ടു വിഷ്ണു പഞ്ചമം വരെ Prathama to Vishnu panchama 1
3. സപ്തമം തൊട്ടു ദ്വാദശം വരെ Saptama to Dvadasa 1
4. പ്രഥമം തൊട്ടു ഷഷ്ഠപഞ്ചമം വരെ Prathama to Shashtapanchama 1
5. ഷഷ്ഠം തൊട്ടു നവമം വരെ Shashta to Navama 3
6. പ്രഥമ തൊട്ടു തൃതീയ വരെ prathama to truteeya 1
7. ഷഷ്ഠം തൊട്ടു സപ്തമം വരെ Shashta and Saptama 1
8. തൊട്ടു നവമം വരെ Ashtama and Navama 1
9. തൃതീയവും ചതുർത്ഥവും Truteeya and Caturtha 1
10. ദശമം Dasama 6
11. ഏകാദശം Ekadasam 1
12. ഏകാദശവും ദ്വാദശവും Ekadasa and Dvadasa 1
13. ഭാഗവതം - അമൃത തരംഗിണി വ്യാഖ്യാ Sri Maha Bhagavatam vyakhya Amrutatarangini 1
14. ദശമം വ്യാഖ്യാ Dasama vyakhya 1
15. കൃഷ്ണപദി Krishnapadi 1
16. ഹരിലീലയും ഭക്തിമുക്താവലിയും Harileela with Bhaktimuktavali 1
17. പഞ്ചമാനവ മഞ്ജരി With Panchamanavamanjari 1
18. ശ്രീ ഹരിവംശം Sree Harivamsa 1
Slno. Title Number of palm leaf bundles
19. രാമായണം ബാലകാണ്ഡം Ramayana, Balakanda 1
20. ബാല- അയോദ്ധ്യ- ആരണ്യ കാണ്ഡങ്ങൾ Bala-Ayodhya-Aranya kandas 1
21. അയോദ്ധ്യ- ആരണ്യ കാണ്ഡങ്ങൾ Ayodhya - Aranya kanda 1
22. കിഷ്കിന്ധാ കാണ്ഡം Kishkintha kanda 2
23. ഉത്തര രാമായണം Uthara Ramayana 1
24. സംക്ഷേപ പദാർത്ഥം Samkshepa padartha 1
25. സംഭവ പർവ്വം Sambhava parva 1
26. ആരണ്യ പർവ്വം Aranya parva 1
27. വിരാട പർവ്വം Virata parva 1
28. ഉദ്യോഗ പർവ്വം Udyoga parva 1

ഇതും കാണുക

തിരുത്തുക
  1. ആറങ്ങോട്ടു സ്വരൂപം ഗ്രന്ഥവരി - തിരുമാനാംകുന്നു ഗ്രന്ഥവരി, എസ്. രാജേന്ദു, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം
  2. വള്ളുവനാട് ചരിത്രം, എസ്. രാജേന്ദു, പബ്ലി: കെ. ശങ്കരനാരായണൻ, മാധവം, പെരിന്തൽമണ്ണ, 2012
  3. എസ് രാജേന്ദു (2016). "ആറങ്ങോട്ടുസ്വരൂപം ഗ്രന്ഥവരി - തിരുമാനാംകുന്നു ഗ്രന്ഥവരി".