നിലമ്പൂർ കാടുകളിൽ നിന്നു ലഭിച്ച സി.ഇ. 470 -ൽ എഴുതിയ മൂന്നു ചെമ്പു തകിടുകളെയാണ് നിലമ്പൂർ ചെപ്പേട് എന്ന് പറയുന്നത്. [1]

നിലംബൂർ ചെപ്പേട്, ഒന്നാം ചെപ്പേട്, ഒന്നാം പുറം. കടപ്പാട്: ടി.എ. ഗോപിനാഥ റാവു, E.I., VIII

പശ്ചാത്തലം തിരുത്തുക

നിലമ്പൂർ കാടുകളിൽ സ്വർണ്ണം അരിച്ചെടുക്കുന്ന ഒരു ആദിമ നിവാസിക്കാണ് ഇതു ലഭിച്ചത്. സ്വർണ്ണം അല്ലെന്നുകണ്ട് അത് നിലമ്പൂർ കോവിലകത്ത് ഏല്പിക്കയും ചെയ്തു. പ്രശസ്‌ത എപ്പിഗ്രാഫിസ്റ് ആയ ടി.എ. ഗോപിനാഥ റാവു വന്ന് അത് വായിച്ചെടുക്കുകയും ടെക്സ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു.[2]

പ്രാധാന്യം തിരുത്തുക

കേരളത്തിൽ നിന്നു ലഭിച്ചതിൽ വെച്ചു ഏറ്റവും പഴക്കമേറിയ ചെപ്പേടാണിത്. എങ്കിലും അതിൽ കേരളത്തെക്കുറിച്ചു ഒന്നും പ്രതിപാദിക്കുന്നില്ല എന്നതിനാൽ കേരള ചരിത്രകാരന്മാർ പൊതുവെ ആദ്യകാലം തൊട്ട് ഇതിനെ പഠനവിധേയമാക്കിയില്ല. കദംബ രാജാവായ രവിവർമ്മൻ, ഗോവിന്ദസ്വാമി എന്ന ബ്രാഹ്മണന് രണ്ടു ഗ്രാമങ്ങൾ ദാനം കൊടുക്കുന്നതാണ് രേഖ.

ഭാഷയും ലിപിയും തിരുത്തുക

കേരളത്തിൽനിന്നു നിന്നു ലഭിച്ച ഏക ബ്രാഹ്മി ചെപ്പെടാണിത്. ഭാഷ സംസ്കൃതമാണ്.

ഉള്ളടക്കം തിരുത്തുക

തെക്കൻ കർണ്ണാടകത്തിലെ രണ്ട് ഗ്രാമങ്ങൾ ദാനം കൊടുക്കുന്നതാണ് രേഖ. കദംബ വംശ പ്രശസ്തിയോടെ തുടങ്ങുന്നു. സ്വസ്തി ശ്രീ വിജയ വൈജയന്ത്യാം .... എന്നു ഒന്നാം ചെപ്പേടു തുടങ്ങുന്നു.

അവലംബം തിരുത്തുക

  1. നിലമ്പൂർ ചെപ്പേട്, എസ്. രാജേന്ദു, ലിപി പബ്ലിക്കേഷൻസ്, കോഴിക്കോട്, 2017
  2. E.I., VIII
"https://ml.wikipedia.org/w/index.php?title=നിലമ്പൂർ_ചെപ്പേട്&oldid=3759179" എന്ന താളിൽനിന്ന് ശേഖരിച്ചത്