ദക്ഷിണാഫ്രിക്കയിൽ നിന്നുമുള്ള ഒരു ഗായികയും, അഭിനേത്രിയും പൗരാവകാശ പ്രവർത്തകയുമായിരുന്നു സെൻസിലെ മിറിയം മക്കേബ എന്ന മിറിയം മക്കേബ (ജനനം 4 മാർച്ച് 1932 – മരണം 9 നവംബർ 2008). ഐക്യരാഷ്ട്ര സഭയുടെ ഗുഡ്വിൽ അംബാസിഡറും, ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ പോരാടിയ വനിതയും ആയിരുന്നു മിറിയം.[1]

മിറിയം മക്കേബ
Miriam makeba 01.jpg
മക്കേബ ഒരു സംഗീതപരിപാടിക്കിടെ
ജീവിതരേഖ
ജനനനാമംസെൻസിലെ മിറിയം മക്കേബ
ജനനം(1932-03-04)4 മാർച്ച് 1932
പ്രോസ്പെക്ട് ടൗൺഷിപ്പ്, ജൊഹാനസ്‌ബർഗ്, ദക്ഷിണാഫ്രിക്ക
മരണം9 നവംബർ 2008(2008-11-09) (പ്രായം 76)
ഇറ്റലി
സംഗീതശൈലിമരാബി, ആഫ്രോപോപ്പ്, ജാസ്സ്
തൊഴിലു(കൾ)ഗായിക, ഗാനരചയിതാവ്, അഭിനേത്രി
സജീവമായ കാലയളവ്1953–2008
ലേബൽപോളിഗ്രാം
വാർണർ ബ്രദേഴ്സ്
റീപ്രൈസ്
വെബ്സൈറ്റ്www.miriammakeba.co.za

വളരെ ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ട മിറിയം, ജീവിക്കാൻ വേണ്ടി ജോലിക്കുപോകാൻ നിർബന്ധിതയായി. പതിനേഴാമത്തെ വയസ്സിൽ വിവാഹിതയായി. 1950 ൽ ഒരു കുഞ്ഞിന്റെ അമ്മയായി. ഏതാണ്ട് ഈകാലയലവിൽ തന്നെ മാറിടത്തിൽ വന്ന ഒരു അർബുദരോഗത്തെ അതിജീവിച്ചു. ചെറിയ കുട്ടിയായിരുന്നപ്പോൾ തന്നെ നന്നായി പാടുമായിരുന്ന മിറിയത്തിന്, ഏറെ വൈകാതെ വലിയ ബാൻ‍ഡുകൾക്കൊപ്പം പാടാൻ അവസരം ലഭിച്ചു. 1959 ൽ വർണ്ണവിവേചനത്തിനെതിരേ ചിത്രീകരിച്ച സിനിമയിൽ ഒരു വേഷം ചെയ്തു. സിനിമയിലെ അഭിനയത്തോടുകൂടി അന്താരാഷ്ട്ര പ്രശസ്തി ലഭിച്ച മിറിയം പിന്നീട് വിവിധ രാജ്യങ്ങളിൽ തന്റെ സംഗീത പരിപാടികൾ അവതരിപ്പിച്ചു. ലണ്ടനിൽ വച്ച്, പിന്നീട് തന്റെ വഴികാട്ടിയും സഹപ്രവർത്തകനുമായ ഹാരി ബെലഫോണ്ടയെ പരിചയപ്പെട്ടു. പിന്നീട് മിറിയം ന്യൂയോർക്കിലേക്കു താമസം മാറി. 1960 ൽ തന്റെ അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കയിലേക്കു പോകാൻ ശ്രമിച്ചെങ്കിലും, ദക്ഷിണാഫ്രിക്കൻ സർക്കാർ മിറിയത്തെ ദക്ഷിണാഫ്രിക്കയിലേക്കു കടക്കുന്നതിൽ നിന്നും തടഞ്ഞു.

അവലംബംതിരുത്തുക

  1. "UN agency pays tribute after death of Goodwill Ambassador Miriam Makeba". United Nations. 2008-10-11. ശേഖരിച്ചത് 2018-03-10. CS1 maint: discouraged parameter (link)

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മിറിയം_മക്കേബ&oldid=2741927" എന്ന താളിൽനിന്ന് ശേഖരിച്ചത്