ലൂയിസ് ബാങ്ക്സ്
ഒരു ഭാരതീയ സംഗീത സംവിധായകനും, റെക്കോർഡ് നിർമാതാവും, കീ ബോർഡ് വായനക്കാരനും, പാട്ടുകാരനുമായ ലൂയിസ് ബാങ്ക്സ് അഥവാ ദംബാർ ബഹാദൂർ ഭുഥാപ്രിതി (ജനനം 1941 ഫെബ്രുവരി 11 ) പശ്ചിമബംഗാളിലെ ഡാർജിലിങ്ങിൽ ജനിച്ചു. ഇദ്ദേഹത്തെ പൊതുവേ അറിയപ്പെടുന്നത് ഇന്ത്യൻ ജാസിന്റെ ഗോഡ് ഫാദർ എന്നാണ്.[1][2][3] ഇൻഡി പോപ്പിലും ജാസിലും ഇന്ത്യൻ ഫ്യൂഷൻ ജാസിലുമുള്ള സംഭാവനകൾ കണക്കിലെടുത്താണ് ഇത്തരത്തിൽ അറിയപ്പെടുന്നത്.
ലൂയിസ് ബാങ്ക്സ് | |
---|---|
ജന്മനാമം | ദംബാർ ബഹാദൂർ ഭുഥാപ്രിതി |
തൊഴിൽ(കൾ) | Composer, record producer, music director, singer, instrumentalist, arranger |
ഉപകരണ(ങ്ങൾ) | Piano, trumpet, guitar, keyboard |
വർഷങ്ങളായി സജീവം | 1982-present |
ജീവിതരേഖ
തിരുത്തുകസരസ്വതി, ജോർജ് ബാങ്ക്സ് എന്നിവരാണ് ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ. അച്ഛൻ ഒരു ട്രംപറ്റ് വായനകാരൻ ആയിരുന്നു. ഡാർജിലിങ്ങിലെ സ്കൂളിലും കോളേജിലും പഠിച്ച ഇദ്ദേഹം ചെറുപ്രായത്തിൽ തന്നെ ഗിറ്റാർ, ട്രംപറ്റ്, പിയാനോ എന്നിവ പഠിച്ചുതുടങ്ങി. കോളേജ് കഴിഞ്ഞ ഉടൻ കാട്മണ്ടു വിലേക്ക് പോയ ഇദ്ദേഹം അവിടെ വച്ച് ജാസ് സംഗീതം മനസ്സിലാക്കി. പിന്നീട് വെതർ റിപ്പോർട്ട് എന്ന ബാൻഡിൽ കുറച്ചുകാലം വായിച്ചു. തുടർന്നു കൽക്കട്ട യിലേക്ക് താമസം മാറി. പ്രശസ്ത ഹിന്ദി സംഗീത സംവിധായകനായ ആർ.ഡി.ബർമൻ ൻറെ കൂടയൂം, മുംബൈ ലെ ഹോട്ടലുകളിലും ജാസ് യാത്ര കളിലും വായിക്കുകവഴി ഇദ്ദേഹം ജാസ് സംഗീതവും രാഗങ്ങളും തമ്മിൽ യോജിപ്പിച്ചു പ്രചരിപ്പിക്കുവാനും തുടങ്ങി. പ്രശസ്ത സിത്താർ വിദ്വാനായ രവി ശങ്കർ നൊപ്പം വായിക്കുബോഴാണു ഇൻഡോ ജാസ് ഫുഷൻ ആരംഭിച്ചത്. ദൂരദർശൻനു വേണ്ടി പല രാജ്യസ്നേഹ പാട്ടുകൾചെയ്തിട്ടുണ്ട്. തുടരന് ശങ്കർ മഹാദേവൻ, ശിവമണി, കാൾ പീട്ടെര്സ് എന്നിവരോറൊപ്പം സിൽക്ക് എന്ന ബാണ്ടും തുടങ്ങി. റഷ്യ ക്കാരിയായ ലോരേനെ ആണ് സഹധർമ്മിണി.[4] മകൻ ജിനോ ബാനക്സ് ഒരു പ്രശസ്ത ഡ്രമ്മർ ആണ് .
2008 ലെ മൈൽസ് ഫ്രം ഇന്ത്യ എന്ന ആൽബത്തിനോടനുബന്ധിച്ച് കീ ബോര്ടിസ്റ്റ് എന്ന നിലയിൽ ഗ്രാമി അവാർഡ്നും ശുപാർശ ചെയ്യപ്പെട്ടു.[5]
ചലച്ചിത്രങ്ങൾ
തിരുത്തുക
ആൽബങ്ങൾതിരുത്തുക
|