ലാംഫൂൺ തായ്‌ലൻഡിലെ എഴുപത്തിയാറ് പ്രവിശ്യകളിൽ (ചാങ്‌വാട്ട്) ഒന്നാണ്. വടക്കൻ തായ്‌ലൻഡിൻ്റെ ഉപരിഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇതിൻറെ അയൽ പ്രവിശ്യകൾ (വടക്ക് ഘടികാരദിശയിൽ നിന്ന്) ചിയാങ് മായ്, ലാംപാങ്, തക് എന്നിവയാണ്.

ലാംഫൂൺ പ്രവിശ്യ

ลำพูน

ᩃᨻᩪᩁ
จังหวัดลำพูน · ᨧᩢ᩠ᨦᩉ᩠ᩅᩢᩃᨻᩪᩁ
Khun Tan Tunnel of Khun Tan Railway Station in Mae Tha District, part of Khun Tan Range
പതാക ലാംഫൂൺ പ്രവിശ്യ
Flag
Official seal of ലാംഫൂൺ പ്രവിശ്യ
Seal
Nickname(s): 
Haripunchai (Thai: หริภุญไชย)
La Pun (Thai: หละปูน)
Motto(s): 
พระธาตุเด่น พระรอดขลัง ลำไยดัง กระเทียมดี ประเพณีงาม จามเทวีศรีหริภุญไชย
("Distinct Phra That. Sacred Phra Rod amulet. Famous longan. Good garlic. Beautiful festivals. Chamdevi, the queen of Haripunchai.")
ലാംഫൂൺ പ്രവിശ്യയെ എടുത്തകാണിക്കുന്ന തായ്‌ലൻഡിൻ്റെ ഭൂപടം.
ലാംഫൂൺ പ്രവിശ്യയെ എടുത്തകാണിക്കുന്ന തായ്‌ലൻഡിൻ്റെ ഭൂപടം.
CountryThailand
CapitalLamphun
ഭരണസമ്പ്രദായം
 • GovernorWorayut Naowarat
(since October 2020)[1]
വിസ്തീർണ്ണം
 • ആകെ4,478 ച.കി.മീ.(1,729 ച മൈ)
•റാങ്ക്Ranked 49th
ജനസംഖ്യ
 (2019)[3]
 • ആകെ405,075
 • റാങ്ക്Ranked 64th
 • ജനസാന്ദ്രത92/ച.കി.മീ.(240/ച മൈ)
 • സാന്ദ്രതാ റാങ്ക്Ranked 50th
Human Achievement Index
 • HAI (2022)0.6416 "average"
Ranked 38th
GDP
 • Totalbaht 78 billion
(US$2.7 billion) (2019)
സമയമേഖലUTC+7 (ICT)
Postal code
51xxx
Calling code052 & 053
ISO കോഡ്TH-51
വെബ്സൈറ്റ്www.lamphun.go.th

ഭൂമിശാസ്ത്രം

തിരുത്തുക

പിംഗ് നദീതടത്തിലാണ് ലാംഫൂൺ പ്രവിശ്യ സ്ഥിതിചെയ്യുന്നത്. പർവ്വത ശൃംഖലകളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്ന ഈ പ്രവിശ്യയുടെ പടിഞ്ഞാറ് ഭാഗത്ത് താനോൺ തോങ് ചായ് പർവതനിരകളും കിഴക്ക് ഖുൻ ടാൻ പർവതനിരകളും ഉണ്ട്. ബാങ്കോക്കിൽ നിന്ന് ഏകദേശം 670 കിലോമീറ്റർ വടക്കായും ചിയാങ് മായിൽ നിന്ന് 26 കിലോമീറ്റർ തെക്കുമാണ് ഇത് സ്ഥിതിചെയ്യുന്നത്. ഈ പ്രവിശ്യയുടെ ആകെ വനപ്രദേശം 2,588 ചതുരശ്ര കിലോമീറ്റർ (999 ചതുരശ്ര മൈൽ) അല്ലെങ്കിൽ പ്രവിശ്യയുടെ മൊത്തം പ്രദേശത്തിൻ്റെ 57.8 ശതമാനമാണ്. തായ്‌ലൻഡിൻ്റെ വടക്കൻ മേഖലയിലെ ഏറ്റവും ചെറിയ പ്രവിശ്യയായാണ് ലാംഫൂൺ കണക്കാക്കപ്പെടുന്നത്.

ദേശീയോദ്യാനങ്ങൾ

തിരുത്തുക

ലാംഫൂൺ പ്രവിശ്യയിൽ ആകെ മൂന്ന് ദേശീയോദ്യാനങ്ങൾ ഉള്ളവയിൽ രണ്ടെണ്ണം മേഖല 16-ലും (ചിയാങ് മായ്) മൂന്നാമത്തേതായ ഡോയ് ചോങ് തായ്‌ലൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളിലെ മേഖല 13-ലുമാണ് (ലമ്പാങ് ബ്രാഞ്ച്) സ്ഥിതിചെയ്യുന്നത്.

  • മായേ പിംഗ് ദേശീയോദ്യാനം, 1,004 ചതുരശ്ര കിലോമീറ്റർ (388 ചതുരശ്ര മൈൽ)[6]:31
  • മായേ തക്രായി ദേശീയോദ്യാനം, 354 ചതുരശ്ര കിലോമീറ്റർ (137 ചതുരശ്ര മൈൽ)[7]:131
  • ഡോയി ചോങ് ദേശീയോദ്യാനം, 336 ചതുരശ്ര കിലോമീറ്റർ (130 ചതുരശ്ര മൈൽ)[8]:133

വന്യജീവി സങ്കേതങ്ങൾ

തിരുത്തുക

തായ്‌ലൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളിൽ മേഖല 16 ൽ (ചിയാങ് മായ്) ഉൾപ്പെട്ട രണ്ട് വന്യജീവി സങ്കേതങ്ങൾ ഈ പ്രവിശ്യയിലുണ്ട്.

  • ഓംകോയ് വന്യജീവി സങ്കേതം, 1,224 ചതുരശ്ര കിലോമീറ്റർ (473 ചതുരശ്ര മൈൽ)[9]:4
  • ഡോയി ഫു മുവാങ് വന്യജീവി സങ്കേതം, 687 ചതുരശ്ര കിലോമീറ്റർ (265 ചതുരശ്ര മൈൽ)[10]:20

ചരിത്രം

തിരുത്തുക

ഹരിപഞ്ചായ് എന്ന പഴയ പേരിന് കീഴിൽ, ദ്വാരാവതി കാലഘട്ടത്തിലെ മോൺ രാജ്യത്തിൻ്റെ വടക്കേയറ്റത്തുള്ള ഒരു നഗരമായിരുന്ന ലാംഫൂൺ കൂടാതെ തായ്‌ലിലേക്ക് അവസാനമായി ചെന്നുചേർന്നതുമായ പ്രദേശമായിരുന്നു. 12-ആം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഇത് ഖെമറിൻ്റെ ഉപരോധത്തിൻ കീഴിലായെങ്കിലും പരാജയപ്പെടുത്താനായില്ല. എന്നിരുന്നാലും, 1281-ൽ ലാൻ നാ രാജ്യത്തിലെ രാജാവ് മെൻഗ്രായി ഒടുവിൽ നഗരം പിടിച്ചെടുക്കുകയും അത് തൻ്റെ രാജ്യത്തിൻ്റെ ഭാഗമാക്കുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടിലെ ബർമ്മീസ് സാമ്രാജ്യ വികാസത്തിനുശേഷം, ഏകദേശം രണ്ട് നൂറ്റാണ്ടുകളോളം ലാംഫൂൺ പ്രവിശ്യ ബർമ്മീസ് അധിനിവേശത്തിൻ കീഴിലായിരുന്നു. 18-ാം നൂറ്റാണ്ടിൽ, ബർമ്മീസ് ഭരണത്തിനെതിരെ തോൻബുരിയുടെയും ബാങ്കോക്കിൻ്റെയും ഉയർച്ചയോടെ, ലംപാംഗിൽ നിന്നുള്ള പ്രാദേശിക നേതാക്കൾ അവരുടെ സഖ്യകക്ഷികളാകാൻ സമ്മതിച്ചു. ലാംഫൂൺ ഒടുവിൽ ബർമ്മയിൽ നിന്ന് മോചിപ്പിക്കപ്പെടുകയും ബാങ്കോക്കിൽ നിന്ന് സാമന്ത പദവി നേടിക്കൊണ്ട് ലാംപാംഗ് രാജാവിൻറെ ബന്ധുക്കൾ ഭരിക്കുകയും ചെയ്തു. ഒടുവിൽ, 19-ആം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ബാങ്കോക്ക് സർക്കാർ നടപ്പാക്കിയ ഭരണപരിഷ്കാരത്തിനു ശേഷം, ലാംഫൺ ഒരു പ്രവിശ്യയെന്ന നിലയിൽ സയാമിൻ്റെ ഭാഗമായി.[11]

  • എയർ: ലാംഫൂൺ എയർപോർട്ടാണ് പ്രവിശ്യയിൽ വ്യോമസേവനം നിർവ്വഹിക്കുന്നത്.
  • റെയിൽ: ലാംഫൂൺ പ്രവിശ്യയിലെ പ്രധാന റെയിൽവേ സ്റ്റേഷൻ ലാംഫൺ സ്റ്റേഷനാണ്.
  • കായെങ് ഖായെ : പ്രധാനമായും പച്ചക്കറികളൊടൊപ്പം കോഴിയിറച്ചി, തവള, മത്സ്യം അല്ലെങ്കിൽ ഒച്ചുകൾ എന്നിവ അടങ്ങിയ ഒരു എരിവുള്ള കറി.
  • കുവായിത്യാവോ ലാംയായ് : പുഴുങ്ങിയ പോർക്ക് നൂഡിൽസിൽ ഉണങ്ങിയ പൊരിപ്പുന്ന പഴം ചേർത്ത സൂപ്പ് (ലാംഫൂണിൽ നിന്ന് ഉത്ഭവിച്ചത്).

ചിഹ്നങ്ങൾ

തിരുത്തുക

പ്രവിശ്യാ മുദ്രയിൽ കാണിക്കുന്ന വാട്ട് ഫ്രാ ദാറ്റ് ഹരിപുഞ്ചൈ എന്ന ക്ഷേത്രം ഇതിനകം തന്നെ ലാംഫൂൺ നഗരത്തിലെ ഒരു പ്രധാന ക്ഷേത്രമായിരുന്നു. സ്വർണ്ണം പൊതിഞ്ഞ സ്തൂപത്തിൽ ബുദ്ധഭഗവാൻറെ ഭൗതികാവശിഷ്ടം ഉണ്ടെന്ന് പറയപ്പെടുന്നു.

പ്രവിശ്യാ പുഷ്പം പ്ലാശും (Butea monosperma), പ്രവിശ്യാ വൃക്ഷം മഴമരവുമാണ് (Samanea saman). പ്രവിശ്യാ ജലജീവി ചബ്ബി തവളയാണ് (Glyphoglossus molossus).

ഭരണ വിഭാഗങ്ങൾ

തിരുത്തുക

പ്രവിശ്യാ സർക്കാർ

തിരുത്തുക

ഈ പ്രവിശ്യ എട്ട് ജില്ലകളായി തിരിച്ചിരിക്കുന്നു (ആംഫോകൾ). ഇവയെ 51 ഉപജില്ലകളായും (ടാംബൺസ്) 551 ഗ്രാമങ്ങളായും (മുബാൻ) തിരിച്ചിരിക്കുന്നു.

  1. മുവാങ് ലാംഫൂൺ
  2. മായെ താ
  3. ബാൻ ഹോങ്
  4. ലി
  5. തുങ് ഹുവാ ചാങ്
  6. പാ സാങ്
  7. ബാൻ തി
  8. വീയാങ് നോങ് ലോങ്

ദേശീയ തിരഞ്ഞെടുപ്പിനായി ലാംഫൂൺ പ്രവിശ്യയെ മൂന്ന് മണ്ഡലങ്ങളായി തിരിച്ചിരിക്കുന്നു. മണ്ഡലം 1 ൽ ടാംബോൺ മഖുവ ചെ ഒഴികെയുള്ള മുവാങ് ജില്ലയെ ഉൾക്കൊള്ളുന്നു; മണ്ഡലം 2 ൽ മുവാങ് ജില്ലയിലെ പാ സാങ്, മായെ താ, ടാംബോൺ മഖുവ ചേ എന്നീ ജില്ലകളും കൂടാതെ മണ്ഡലം 3 ൽ ബാൻ ഹോങ്, തുങ് ഹുവാ ചാങ്, ലി എന്നീ ജില്ലകളും ഉൾപ്പെടുന്നു.

  1. "ประกาศสำนักนายกรัฐมนตรี เรื่อง แต่งตั้งข้าราชการพลเรือนสามัญ" [Announcement of the Prime Minister's Office regarding the appointment of civil servants] (PDF). Royal Thai Government Gazette. 137 (Special 238 Ngor). 22. 9 October 2020. Archived from the original (PDF) on April 13, 2021. Retrieved 13 April 2021.
  2. "ตารางที่ 2 พี้นที่ป่าไม้ แยกรายจังหวัด พ.ศ.2562" [Table 2 Forest area Separate province year 2019]. Royal Forest Department (in Thai). 2019. Retrieved 6 April 2021, information, Forest statistics Year 2019, Thailand boundary from Department of Provincial Administration in 2013{{cite web}}: CS1 maint: postscript (link) CS1 maint: unrecognized language (link)
  3. รายงานสถิติจำนวนประชากรและบ้านประจำปี พ.ส.2562 [Statistics, population and house statistics for the year 2019]. Registration Office Department of the Interior, Ministry of the Interior. stat.bora.dopa.go.th (in തായ്). 31 December 2019. Archived from the original on 2019-06-14. Retrieved 26 February 2020.
  4. "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 67{{cite web}}: CS1 maint: postscript (link) CS1 maint: unrecognized language (link)
  5. "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.
  6. "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  7. "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  8. "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
  9. "ตาราง 5 พื้นที่เขตรักษาพันธุ์สัตว์ป่า พ.ศ. 2562" [Table 5 Wildlife Sanctuary Areas in 2019] (PDF). Department of National Parks, Wildlife Sanctuaries and Plant Conservation (in Thai). 2019. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  10. "ตาราง 5 พื้นที่เขตรักษาพันธุ์สัตว์ป่า พ.ศ. 2562" [Table 5 Wildlife Sanctuary Areas in 2019] (PDF). Department of National Parks, Wildlife Sanctuaries and Plant Conservation (in Thai). 2019. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  11. "++ ???䫵??ШӨѧ??Ѵ?Ӿٹ ++". Archived from the original on 2007-01-29. Retrieved 2008-07-20.
"https://ml.wikipedia.org/w/index.php?title=ലാംഫൂൺ_പ്രവിശ്യ&oldid=4139816" എന്ന താളിൽനിന്ന് ശേഖരിച്ചത്