ലവച്ചാരാ ദേശീയോദ്യാനം
ലവച്ചാരാ ദേശീയോദ്യാനം (ബംഗാളി: লাউয়াছড়া) ബംഗ്ലാദേശിലെ ഒരു പ്രധാന ദേശീയോദ്യാനവും പ്രകൃതി സംരക്ഷണ മേഖലയുമാണ്. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിലെ മൗലവി ബസാർ ജില്ലയിലെ കമാൽഗഞ്ച് ഉപസിലയിലാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.
ലവച്ചാരാ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം V (Protected Landscape/Seascape) | |
Location | Maulvi Bazar District, Sylhet Division, Bangladesh |
Nearest city | Srimongal |
Coordinates | 24°19′11″N 91°47′1″E / 24.31972°N 91.78361°E |
Area | 1250 hectares |
Established | 1996 |
2,740 ഹെക്ടർ (27.4 കിമീ2) വിസ്തൃതിയുള്ള പടിഞ്ഞാറൻ ഭാനുഗാച്ച് റിസർവ്ഡ് വനത്തിനുള്ളിലാണ് ഇതിൻറെ സ്ഥാനം.[1] ലവച്ചാരാ ദേശീയോദ്യാനം ഏകദേശം 1,250 ഹെക്ടർ (12.5 കിമീ2) ഭൂപ്രദേശത്തെ അർദ്ധ നിത്യഹരിതവനങ്ങളേയും മിശ്രിത ഇലപൊഴിയും കാടുകളും ഉൾപ്പെട്ട ആവാസവ്യവസ്ഥയെ ഉൾക്കൊള്ളുന്നു. 1974 ലെ വന്യജീവി നിയമം അനുസരിച്ച് 1996 ജൂലൈ ഏഴിന് ബംഗ്ലാദേശ് സർക്കാർ ഇതൊരു ദേശീയോദ്യാനമായി പ്രഖ്യാപിച്ചു.[2][3]
സ്ഥാനം
തിരുത്തുകലവച്ചാരാ ദേശീയോദ്യാനം ധാക്കയിൽ നിന്ന് 160 കി.മീ (99 മൈൽ) വടക്ക് കിഴക്കായും സിൽഹെട്ടിൽ നിന്ന് 60 കിലോമീറ്റർ അകലെയുമാണ് സ്ഥിതിചെയ്യുന്നത്. ശ്രീമൊംഗാലിൽ നിന്ന് 8 കിലോമീറ്റർ (5.0 മൈൽ) ദൂരമുണ്ട് ഇവിടേയ്ക്ക്.[4] ലവച്ചാരായുടെ ഭൂപ്രദേശം ചിതറിക്കിടക്കുന്ന നിമ്‌നോന്നതമായ 10 മുതൽ 50 മീറ്റർ വരെ (33 മുതൽ 164 അടി വരെ) ഉയരമുള്ള മലകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. പ്രാദേശികമായി ടില എന്നറിയപ്പെടുന്ന ഈ ചെറു കുന്നുകൾ പ്രധാനമായും മൃദുവായ അപ്പർ ടെർഷ്യറി മണൽക്കല്ലുകളടങ്ങിയതാണ്. നിരവധി മണൽ നിറഞ്ഞ അടിത്തട്ടുള്ള, പ്രാദേശികമായി "നല്ല" എന്നറിയപ്പെടുന്ന അനേകം അരുവികൾ ഈ ദേശീയോദ്യാനത്തെ മുറിച്ചു കടന്നു പോകുന്നു. അതിലൊരു ഉപ അരുവിയായ ലവച്ചാരയിൽനിന്നാണ് ദേശീയോദ്യാനത്തന് ഈ പേരു ലഭിച്ചത്.[5] 5.333 ദശലക്ഷം മുതൽ 2.58 ദശലക്ഷം വർഷം വരെ ദൈർഘ്യമുള്ള പ്ലയോസീൻ ഭൌമശാസ്ത്ര കാലഘട്ടത്തിൽ ഉരുത്തിരിഞ്ഞ തവിട്ടുനിറമുള്ള മണൽകലർന്ന എക്കൽ കളിമണ്ണാണ് ലവാച്ചാരായിലുള്ളത്. ആഴം കുറഞ്ഞ വെള്ളം കെട്ടിനിൽക്കുന്ന (ഹാവോർ തണ്ണീർത്തടങ്ങൾ) പ്രദേശങ്ങൾ ഈ മേഖലയുടെ ഒരു സവിശേഷതയാണ്. ഈ താഴ്ന്ന പ്രദേശങ്ങൾ മിക്കപ്പോഴും വെള്ളപ്പൊക്കത്തിനു വിധേയമാകുന്നു.[6]
ലവച്ചാറയിൽ പൊതുവേ സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. ഫെബ്രുവരിയിൽ 26.8 ഡിഗ്രി സെൽഷ്യസ് (80.2 ° F), ജൂണിൽ 36.1 ° C (97.0 ° F) എന്നിങ്ങനെയാണ് ശരാശരി താപനില. വർഷം മുഴുവനും ഈർപ്പം കൂടുതലായ ഇവിടെ പലപ്പോഴും മഴക്കാലം അനുഭവപ്പെടുകയും മറ്റു ചിലപ്പോൾ ചുഴലിക്കാറ്റുകളും അനുഭവപ്പെടുന്നു.
ജൈവവൈവിധ്യം
തിരുത്തുകലവച്ചാരയിലെ ജൈവവൈവിധ്യത്തിൽ 460 തരം സസ്യ ജീവിവർഗ്ഗങ്ങളുണ്ട്. ഇതിൽ 167 സ്പീഷീസ് സസ്യങ്ങൾ, 4 ഉഭയജീവികൾ, 6 ഉരഗജീവികൾ, 246 തരം പക്ഷികൾ, 20 സസ്തനജീവികൾ, 17 തരം പ്രാണി വർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതിൽ ഗുരുതരമായ വംശനാശഭീഷണിയുള്ള വെസ്റ്റേൺ ഹൂലോക്ക് ഗിബ്ബണുകളിൽ 62 എണ്ണം മാത്രമാണ് ഇവിടെ അധിവസിക്കുന്നത്.
സസ്യങ്ങൾ
തിരുത്തുകഒരു സമ്മിശ്ര വനമാണ് ലവച്ചാറയിലുള്ളത്. സാധാരണയായി അടിവനങ്ങളിൽ നിത്യഹരിത സസ്യങ്ങളായ ഓക്ക് (ക്വെർകസ്), സൈസീജിയം, കുമ്പിൾ (ജിമെലീന), പുന്ന (ദില്ലേനിയ), ഉന്നം (ഗ്രേവിയ), ഫൈക്കസ് എന്നിവ ഉൾപ്പെടുന്നു. മേൽവനങ്ങളിൽ പ്രധാനമായും തേക്ക് (ടെക്റ്റോണ), ആർട്ടോകാർപസ് ചാപ്ലാഷ, ചീനി (ടെട്രാമെലസ്), ഹോപ്പിയ ഒഡോറാറ്റ തുടങ്ങിയ ഇലപൊഴിക്കും മരങ്ങളും ചന്ദനവേമ്പ് ( ടൂണ സിലിയാറ്റ), പിഗെനം തുടങ്ങിയ സസ്യങ്ങളും കാണപ്പെടുന്നു.
1920 കളിൽ യഥാർത്ഥ തനത് സമ്മിശ്ര ഉഷ്ണമേഖലാ സസ്യവനം നീക്കം ചെയ്യപ്പെടുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്തു. ഇപ്പോൾ ഭൂരിഭാഗവും ദ്വിതീയ വനമാണെങ്കിലും പ്രാഥമിക വനങ്ങളുടെ ചെറു അവശേഷിപ്പുകൾ നിലനിൽക്കുന്നുണ്ട്. അടിവനങ്ങളിൽ ജായ് ബൻഷ് ഇനത്തിലുള്ള (ബംബുസാ ബർമാണിക്ക) മുളകളും മുളി ബാൻഷും (മെലോക്കാന ബക്കീഫെറ), കൂടാതെ പലയിനം പന്നൽച്ചെടികളും മറ്റു അധിസസ്യങ്ങളും വളരുന്നു.
2010 ൽ 123 വർഗ്ഗങ്ങളിലെ 60 കുടുംബങ്ങളിലുള്ള 159 ഇനം സസ്യങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്നു. ഇതിൽ 78 ഇനം മരങ്ങൾ, 14 ഇനം കുറ്റിച്ചെടികൾ, 42 ഇനം ഔഷധ സസ്യങ്ങൾ, 25 ഇനം വള്ളിച്ചെടികൾ എന്നിവ ഉൾപ്പെടുന്നു. ഫൈക്കസ് (അത്തി മരം) സൈസീജിയം (ബുഷ് ചെറികൾ), ഓരോന്നും 7 സ്പീഷീസുകളുള്ളവ, ഏറ്റവും വൈവിധ്യപൂർവമുള്ള വംശമായിരുന്നു. മറ്റു പ്രധാന വർഗ്ഗങ്ങൾ, നീർമരുത് (ടെർമിനലിയ), കാച്ചിലുകൾ (ഡയോസ്കോറിയ), ആർട്ടോകാർപസ്, ചൂരലുകൾ (കലാമസ്), കുരുമുളകുവള്ളി, ചിറ്റരത്ത (ആൽപൈനിയ) കുർക്കുമ എന്നിവയാണ്.
മുള്ളുവേങ്ങ (ബ്രിഡെലിയ റെറ്റൂസ), മുള്ളിലവ് (സാൻതോക്സിലം റെഷ്ട), ഏഴിലംപാല (അൽസ്റ്റോണിയ സ്ക്കോളാരിസ്), നെല്ലി (ഫില്ലന്തസ് ഇംബ്ലിക്ക), കണിക്കൊന്ന (കാസ്സിയ ഫിസ്റ്റുല), ഒറെക്സൈലം ഇൻഡിക്കം, സെമോകാർപസ് അനാക്കാർഡിയം, കാട്ടുകലശം (ഗരുഗ പിന്നാറ്റ) എന്നിവയാണ് വംശനാശ ഭീഷണി നേരിടുന്ന മറ്റു സസ്യവർഗ്ഗങ്ങൾ.
ചിത്രശാല
തിരുത്തുക-
മുള പാകിയ നടപ്പാത
-
ചിലന്തി
-
ക്രോ ബട്ടർഫ്ലൈ
-
തദ്ദേശീയ വനിത, ലവച്ചാരാ വനത്തിൽ.
-
പിറ്റ് വൈപ്പർ
-
കാടിനുള്ളിലൂടെയുള്ള റെയിൽപ്പാത.
അവലംബം
തിരുത്തുക- ↑ "Lawachara National Park". Community Ecotourism. Archived from the original on 2011-04-11. Retrieved 4 August 2010.
- ↑ Nature Conservation Management (NACOM) (2003). Co-Management of Tropical Forest Resources of Bangladesh: Secondary Data Collection for Pilot Protected Areas: Lawachara National Park (PDF). USAID/Bangladesh & Ministry of Environment and Forest, Government of Bangladesh. Archived from the original (PDF) on 2011-10-01. Retrieved 2017-11-15.
- ↑ Samima Begum Shewli. The Role of Women in Co-Management of Lawachara National Park (PDF). Archived from the original (PDF) on 2016-12-01. Retrieved 2017-11-15.
- ↑ Management Plans for Lawachara National Park (PDF). USAID/Bangladesh. Archived from the original (PDF) on 2008-11-16. Retrieved 2017-11-15.
- ↑ Samima Begum Shewli. The Role of Women in Co-Management of Lawachara National Park (PDF). Archived from the original (PDF) on 2016-12-01. Retrieved 2017-11-15.
- ↑ Nature Conservation Management (NACOM) (2003). Co-Management of Tropical Forest Resources of Bangladesh: Secondary Data Collection for Pilot Protected Areas: Lawachara National Park (PDF). USAID/Bangladesh & Ministry of Environment and Forest, Government of Bangladesh. Archived from the original (PDF) on 2011-10-01. Retrieved 2017-11-15.