ലബ്ബ
അവിഭക്ത കൊല്ലംജില്ലയിൽ ഏഴംകുളംദേശത്ത്, നൂറ്റാണ്ടുകൾക്കുമുൻപുതന്നെ, ഒരുലബ്ബകുടുംബം ഉണ്ട്. അവരുടെമുൻഗാമികൾ ഒന്നാംഖലീഫ സയ്യിദ്അബൂബക്കർ(റ) മകൻഅബ്ദുൽറഹ്മാൻ(റ) വംശത്തിൽപെട്ട, യമൻദേശത്തുള്ള, മഅ്ബറിൽനിന്ന്, സിലോണിൽ എത്തുകയും അവിടെനിന്നും, തമിൾനാട്ടിലെ കീളക്കരയിൽമത പ്രബോധനത്തിന് എത്തിയതും, സയ്യീദ്അബൂബക്കർ(റ)ന്റ ഇരുപത്തിഏഴാംതലമുറയിൽപെട്ടതുമായ,സയ്യിദ് ഹാഫിള് ശയ്ഖ് അഹ്മദ് അൽയമനിയുടെ വംശത്തിൽപെട്ടവരാണെന്നു വിശ്വസിക്കപ്പെടുന്നു.[അവലംബം ആവശ്യമാണ്] പരമ്പരാഗതമായി മതകാര്യങ്ങളിൽ മുസ്ലിം പളളികളിൽ ഇമാമുകളായി സേവനമനുഷ്ഠിച്ചിരുന്നവരാണ് ലബ്ബമാരുടെ ഗോത്രം.[1] ഇവരിൽ ഷാഫി മദ്ഹബ്, ഹനഫീ മദ്ഹബ് എന്നിവ പിൻതുടർന്നിരുന്ന ഇവരുടെ പൂർവികർ ഡൽഹിയിലെ മുഗൾ ആധിപത്യകാലത്ത് ഉസ്ബെക്, താജിക്ക്, കസാക്ക് ഭാഗങ്ങളിൽ നിന്നും താഷ്കന്റിലെ മതവിദ്യാലയങ്ങളിൽ വിദ്യാഭ്യാസം സിദ്ധിച്ച് മതകർമികളായി ഇൻഡ്യയിൽ സ്ഥാപിച്ച പുതിയ പളളികളിൽ നിയമിക്കപ്പെട്ടവരാണ്.[അവലംബം ആവശ്യമാണ്]
ഹൈദരലിയുടെയും ടിപ്പുവിന്റെയും കാലത്ത് അവർ മൈസൂർ, തമിഴ്നാട്, കേരളം തുടങ്ങി തെക്കേഇൻഡ്യയിലേക്കും മതകർമികളായി എത്തി. മതപരമായ കർമ്മങ്ങൾക്കൊപ്പം വ്യാപാരം, നെയ്ത്ത് തുടങ്ങിയ മേഖലകളിലും ഇവർ പ്രാവീണ്യമുള്ളവരായിരുന്നു.
കേരളത്തിൽ ആലപ്പുഴയിലെ ചുനക്കര, പറയംകുളം, പത്തനാപുരം, കുണ്ടയം, കായംകുളം, ആദിക്കാട്ടുകുളങ്ങര, മുവാറ്റുപുഴ (പെരുമറ്റം), കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, എരുമേലി ഭാഗങ്ങളിൽ ഈ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ താമിസച്ചുവരുന്നു. ചുനക്കരയിലെ നാല് നൂറ്റാണ്ടിലേറെ പുരാതനമായ മുസ്ലിം ദേവാലയം (ചുനക്കര വടക്ക്) സ്ഥാപിച്ചത് ലബ്ബമാരാണ്, അവരുടെ പഴയ തറവാട് ഇന്നും ചുനക്കരയിലെ തെരുവിൽമുക്കിനു കിഴക്ക് ഇപ്പോഴും അവശേഷിക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്]
തമിഴ്നാട്ടിൽ നിനും കുടിയേറിയ ഒരു വലിയ വിഭാഗം ലബ്ബമാരുമുണ്ട് കേരളത്തിൽ. നത്തംപുളി , തഞ്ചാവൂർ, കില്ലെകര, തിരുവിതാംകോട് തുടങ്ങിയ സ്ഥലങ്ങളിൽ നിനും അവർ കേരളത്തിലേയ്ക്കു കുടിയേറി. അവർ പരമ്പരാഗതകച്ചവടക്കാർ ആണ്. 1665 കേരളത്തിലേക്ക് കുടിയേറിയ ലബ്ബമാരെ കണിയാപുരം, ഇടുക്കി, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിൽ കാണാം. തിരുവനന്തപുരത്ത് കണിയാപുരത്താണ് ലബ്ബമാരുടെ കേന്ദ്രം. തമിഴ്നാട്ടിൽ നിന്നും ഇന്തയിയലെ മറ്റു പ്രദേശങ്ങളിൽനിന്നും കുടിയേറിയ അവർ ലബ്ബ മാർ എന്നാണ് അറിയപ്പെടുന്നത്. തഞ്ചാവൂർ, കില്ലെകര , തിരുവിതാംകോട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും അവർ കുടിയേറി. അവർ പരമ്പരാഗതകച്ചവടക്കാർ ആണ്. എസ് അഹമ്മദ് കുഞ്ഞു ലബ്ബ സ്ഥാപിച്ച കണിയാപുരം മുസ്ലിം ഹൈ സ്കൂൾ ലബ്ബമാരുടെ സംഭാവനയാണ്.[അവലംബം ആവശ്യമാണ്]
തിരുവനതപുരത്ത് കണിയാപുരത്താണ് ലബ്ബമാരുടെ കേന്ദ്രം. 1650കളിൽ തമിഴു നാട്ടിൽ നിന്നും കേരളത്തിലേക്ക് കുടിയേറി പാർത്തവർ ആണ് അവർ. പത്തനാപുരം താലൂക്കിൽ കുണ്ടയം എന്ന സ്ഥലത്ത് പ്രസിദ്ധമായ ലബ്ബ കുടുംബം ഇപ്പോഴുമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം മുസ്ലീം പള്ളിയിൽ ഇമാമായെത്തിയ ഖാദർ ലബ്ബയുടെ പരമ്പരയിൽപ്പെട്ട ഇസ്മയിൽ ലബ്ബയുടെ മക്കളുടെ തലമുറയാണ് ഇപ്പോൾ ഇവിടെയുള്ളത്.[അവലംബം ആവശ്യമാണ്]