റോസ റൂബിജിനോസ

റോസ് സ്പീഷീസ്

യൂറോപ്പ്, പടിഞ്ഞാറൻ ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഒരു റോസ് സ്പീഷീസാണ് റോസ റൂബിജിനോസ (സ്വീറ്റ് ബ്രയർ,[1]സ്വീറ്റ്ബ്രയർ റോസ്,[2] സ്വീറ്റ് ബ്രീയർ അഥവാ എഗ്ലാന്റിൻ;[3] syn. R. eglanteria) .

റോസ റൂബിജിനോസ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
R. rubiginosa
Binomial name
Rosa rubiginosa

റോസ 2-3 മീറ്ററോളം ഉയരത്തിൽ ഇടതൂർന്ന് വളരുന്ന ഇലപൊഴിയും സസ്യവിഭാഗത്തിൽപ്പെടുന്ന കുറ്റിച്ചെടിയാണ്. തണ്ടിൽ ധാരാളം ഹൂക്ക് പോലുള്ള മുള്ളുകൾ കാണപ്പെടുന്നു. ഇലകൾക്ക് ആപ്പിൾ പോലെ ശക്തമായ സുഗന്ധം അനുഭവപ്പെടുന്നു. 5-9 സെന്റീമീറ്റർ നീളമുള്ള ധാരാളം ഗ്ലാൻഡുലാർ രോമങ്ങൾ നിറഞ്ഞ ഓവൽ ഇലകൾ ലഘുവും, ഏകാന്തരവിന്യാസത്തിൽ സർപ്പിളാകൃതിയിൽ ക്രമീകരിച്ചിരിക്കുന്നു. പൂക്കൾക്ക് 1.8-3 സെന്റീമീറ്റർ വ്യാസമുണ്ട്, അഞ്ച് ദളങ്ങൾ വെളുത്ത അടിസ്ഥാന പിങ്ക് നിറമാണ്, മഞ്ഞനിറമുള്ള ധാരാളം കേസരങ്ങൾ കാണപ്പെടുന്നു. പൂക്കൾ വൈകിയ വസന്തകാലം മുതൽ മദ്ധ്യവേനൽക്കാലം വരെ 2-7 വരെ പൂക്കുലകളായി കാണപ്പെടുന്നു. പഴം 1-2 സെന്റീമീറ്റർ വ്യാസമുള്ള ചുവന്ന ഹിപ് ഗ്ലോബോസ് ആണ്..

  • റോസ റൂബിജിനോസ തെക്ക് കിഴക്കൻ ഓസ്ട്രേലിയയിൽ വളർന്നുവരുന്ന ഒരു അധിനിവേശ സ്പീഷീസാണ്. [4]
  • ന്യൂസീലൻഡിൽ ഒരു നിയന്ത്രിത സസ്യമായി തരംതിരിക്കുന്നു. ഓക്ലൻഡ്[5]കാന്റർബറി [6] സൗത്ത്ലാൻഡ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വിൽപ്പന, പ്രചാരണവും വിതരണവും നിരോധിച്ചിരിക്കുന്നു ന്യൂസിലാന്റ് കൺസർവേഷൻ വകുപ്പ് ആർ. റൂബിജിനോസയെ "പരിസ്ഥിതി കള" എന്ന് തരം തിരിച്ചിരിക്കുന്നു.[7] ഒടാകോ, കാന്റർബറി പ്രദേശങ്ങളിലെ മേച്ചിൽ പ്രദേശങ്ങളിലും, തക്ഷകപ്പുൽപ്രദേശങ്ങളിലും ഇത് വ്യാപിച്ചു കിടക്കുന്നു. ഇവയുടെ വിത്തുകൾ കന്നുകാലികൾ വിതരണം നടത്താൻ സഹായിക്കുന്നു. പോസ്സംസ്, പക്ഷികൾ എന്നിവ പഴങ്ങൾ കഴിക്കുന്നതിലൂടെയും ((rose hips)) വിതരണം നടക്കുന്നു. മുയലുകളുടെ മേച്ചിൽപ്പുറങ്ങൾ കുറയ്ക്കുന്നതിലൂടെ വിത്തിൽ നിന്നുള്ള വളർച്ച സഹായിക്കുന്നു. [8]
  • ദക്ഷിണാഫ്രിക്കയിലെ പ്രഖ്യാപിക്കപ്പെട്ട കളയായി കാറ്റഗറി 1-ൽ ഇത് പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇനി ഈ ചെടികൾ ദീർഘകാലം നട്ടുപിടിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യാൻ സാധിക്കില്ല, അവയുടെ വിത്ത്, വെട്ടിയെടുക്കൽ അല്ലെങ്കിൽ മറ്റ് പ്രചാരണ വസ്തുക്കൾ എന്നിവയെല്ലാം നിരോധിച്ചിരിക്കുന്നു. [9]

കൃഷിയും ഉപയോഗവും

തിരുത്തുക

പിങ്ക് പൂക്കൾക്ക് പുറമേ അതിന്റെ സുഗന്ധം വിലമതിക്കുന്നു. പൂക്കൾക്കു ശേഷം രൂപപ്പെടുന്ന ഹിപുകൾ ശൈത്യകാലത്ത് നന്നായി നിലനിൽക്കുന്നു. തോട്ടത്തിന്റെ തെക്ക് അല്ലെങ്കിൽ പടിഞ്ഞാറ് വശത്ത് ഈ സസ്യം നടണം എന്ന് ഗ്രഹാം തോമസ് നിർദ്ദേശിക്കുന്നു. അങ്ങനെ ചൂടും, ഈർപ്പമുള്ള കാറ്റിൽ സുഗന്ധം തോട്ടത്തിൽ കൊണ്ടുവരുന്നു. ഈ റോസിന്റെ ഹിപ്പുകളിൽ നിന്നുള്ള ചായ യൂറോപ്പിലും മറ്റെല്ലായിടത്തും ഏറെ പ്രചാരമുള്ളതാണ്. വിറ്റാമിൻ സി, മറ്റ് പോഷകങ്ങൾ എന്നിവയുടെ ദൈനംദിന ഡോസ് ലഭിക്കുന്നത് ആരോഗ്യകരമായ ഒരു രീതിയായി കണക്കാക്കാം. ഒരു കപ്പ് റോസ് ഹിപ് ടീ കുറഞ്ഞ അളവിൽ ആവശ്യമുള്ള വൈറ്റമിൻ സി മുതിർന്ന വ്യക്തികൾക്ക് ലഭിക്കുന്നു.[10] രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷുകാർ അവരുടെ വിറ്റാമിൻ A, C എന്നിവയുടെ ഉറവിടമായി റോസാപ്പൂവും ഹിപ്സിലും കണ്ടിരുന്നു. ഹിപ്സിൽ നിന്ന് ഞങ്ങൾക്കാവശ്യമുള്ള ഹോപ്സ് ലഭിക്കുന്നുവെന്ന് ബ്രിട്ടീഷ് യുദ്ധകാലത്ത് സാധാരണയായി അവർ പറയുമായിരുന്നു .[11]

ടുണീഷ്യയിൽ ഇതിന്റെ പൂക്കളിൽ നിന്ന് പ്രകൃതിദത്ത റോസ് വാട്ടർ നിർമ്മിക്കുന്നു.

ചിലി, സ്പെയിൻ, അർജന്റീന എന്നിവിടങ്ങളിൽ റോസ മോസ്ക്യൂട്ട എന്നറിയപ്പെടുന്നു. ആൻഡീസ് മേഖലയ്ക്കു ചുറ്റുമുള്ള വനമേഖലകളിൽ ഇതിനെ കണ്ടെത്താൻ കഴിയും. മാർമലേഡുകളും സൗന്ദര്യവർദ്ധക വസ്തുക്കളും ഉൽപ്പാദിപ്പിക്കാൻ ഇത് കൃഷിചെയ്യുന്നു.

  1. "Rosa rubiginosa". The Royal Horticultural Society. Retrieved 26 July 2014.
  2. "Rosa rubiginosa". Natural Resources Conservation Service PLANTS Database. USDA. Retrieved 23 October 2015.
  3. "Rosa rubiginosa". The Royal Horticultural Society. Retrieved 26 July 2014.
  4. Sweet Briar Archived 2007-09-28 at the Wayback Machine., weeds.org.au, Accessed 2007-01-24
  5. "Plant details - sweet briar". ARC. Archived from the original on 2013-02-07. Retrieved 11 February 2011.
  6. "Rules for plant pests". Ecan. Archived from the original on 2016-09-13. Retrieved 11 February 2011.
  7. Howell, Clayson (May 2008). Consolidated list of environmental weeds in New Zealand (PDF). DRDS292. Wellington: Department of Conservation. ISBN 978-0-478-14413-0. Retrieved 2009-05-06.
  8. "Sweet brier". Weeds Database. Massey University. 16 August 2016. Retrieved 22 January 2017.
  9. "Declared Weeds & Alien Invader Plants". South African National Biodiversity Institute. Archived from the original on 2016-03-04. Retrieved 13 June 2014.
  10. "Rose hip tea by Herb Lady" http://yourherbalmedicine.com/blog/tag/rosa-rubiginosa/ Archived 2014-02-22 at the Wayback Machine.
  11. Daley, Constance. "Skyline to Shoreline" http://www.skylinetoshoreline.com/hominy.html Archived 2014-02-22 at the Wayback Machine.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Blamey, M. & Grey-Wilson, C. (1989). Flora of Britain and Northern Europe. Hodder & Stoughton. ISBN 0-340-40170-2.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റോസ_റൂബിജിനോസ&oldid=3789936" എന്ന താളിൽനിന്ന് ശേഖരിച്ചത്