റോയൽ ബൊട്ടാണിക്കൽ പാർക്ക്, ലാമ്പെൾറി

റോയൽ ബൊട്ടാണിക്കൽ പാർക്ക്, ഭൂട്ടാനിലെ ആദ്യത്തെ സസ്യോദ്യാനം ആണ്. ഡോച്ചുല പാസിൻറെ പശ്ചാത്തലത്തിലാണ് ലാമ്പെൾറി സ്ഥിതി ചെയ്യുന്നത്. 125 ഏക്കർ (51 ഹെക്ടർ) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ സസ്യോദ്യാനം ജിഗ്മെ സിങ്കിയെ വാൻചുക് ദേശീയോദ്യാനത്തിനും ജിഗ്മെ ദോർജി വാൻചുക് ദേശീയോദ്യാനത്തിനുമിടയിലെ ജൈവശാസ്ത്ര ഇടനാഴിയായി പ്രവർത്തിക്കുന്നു.

Royal Botanical Park, Lampelri
Protected Area
Botanical garden within the park with chortens in the forfground on Dochula Pass
Name origin: Jigme Singye Wangchuck
രാജ്യം Bhutan
District Thimphu, Punakha
Highest point 3750
Lowest point
 - ഉയരം 2,100 m (6,890 ft)
Area 47 km2 (18 sq mi)
Biome Cool broad leaf forests
mixed conifer forests
fir and sub-alpine forests
and the temperate rain forest
Plant Rhododendron garden with 46 species
oak, magnolia and birch trees
Animal Monal pheasants,
blood pheasants,
musk deer,
tiger,
leopard,
red panda
and the leopard cat

ഇവിടെ നട്ടുപിടിപ്പിച്ചിരിക്കുന്ന ആകെയുള്ള 46 ഇനം റോഡോഡെൻഡ്രോൺ സസ്യയിനങ്ങളിലെ, 18 വർഗ്ഗങ്ങൾ തദ്ദേശീയവും മറ്റു 28 ഇനങ്ങളെ ഭൂട്ടാനിലെ വിവിധ പ്രദേശത്തുനിന്ന് കൊണ്ടുവന്ന് ഇവിടെ നട്ടുവളർത്തുകയും ചെയ്തതാണ്. ഈ റോഡോഡെൻഡ്രോം സസ്യങ്ങൾ മാർച്ച് മദ്ധ്യത്തിനും ആഗസ്റ്റ് ആദ്യവും പുഷ്പിക്കുന്നു.[1] ഈ സസ്യോദ്യാനത്തിൻറെ പരിധിയ്ക്കുള്ളിലായി 3100 മീറ്റർ ഉയരമുള്ള ഡോച്ചുള പാസിൽ 108 സ്തൂപങ്ങൾ (ചോർട്ടെൻസ്) നിലിൽക്കുന്നുണ്ട്.[2][3] 

2008 ജൂൺ മാസത്തിൽ ഈ ഉദ്യാനം ജിഗ്മെ കെസാർ നംഗ്യാൽ വാൻചുക്കിൻറെ കീരീടാധാരണ വാർഷികം, ഭൂട്ടാനിലെ രാജവാഴ്ചയുടെ നൂറാം വാർഷികം എന്നീ ആഘോഷങ്ങളുടെ സമയത്താണ് ഔദ്യോഗികമായി തുറന്നുകൊടുത്തത്. ഫെൻഡെൻ ഗ്യാംറ്റ്ഷോ ആണ് പാർക്കിൻറെ നടത്തിപ്പുകാരൻ. ഇദ്ദേഹം ചെറുപ്പക്കാരും വിനീതരും കഠിനാധ്വാനികളുമായ ഒരു കൂട്ടം ജീവനക്കാരുടെ സാങ്കേതിക ടീമിനെ നയിക്കുന്നു. ഉദ്യാനത്തിൽ സന്ദർശകർക്കു സൌക്യര്യമൊരുക്കിക്കൊടുക്കുന്ന ഒരു കേന്ദ്രം വേനൽക്കാലത്ത് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണിവരെയും, ശൈത്യകാലത്ത് രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണിവരെയും ഉദ്യാനത്തിനുള്ളിൽ പ്രവർത്തിക്കുന്നു. പൊതുജനങ്ങൾക്ക് മാലിന്യ നിർമാർജ്ജന പദ്ധതികളെക്കുറിച്ചു ബോധവത്കരണം നടത്താനുള്ള വിവിധ പരിപാടികളുമായി ഈ സസ്യോദ്യാനം മുന്നോട്ട് പോകുന്നു. ഗാർബേജ് ഇൻ, ഗാർബേജ് ഔട്ട് പോളിസിയ്ക്ക് ഈ ഉദ്യാനം പ്രാമുഖ്യം കൊടുക്കുന്നു.

ഭൂമിശാസ്ത്രം തിരുത്തുക

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2,100 മീറ്റർ (6,900 അടി) ഉയരത്തിനും 3,750 മീറ്റർ (12,300 അടി) ഉയരത്തിനും ഇടയിലാണ് ഈ സസ്യോദ്യാനം സ്ഥിതി ചെയ്യുന്നത്.[4][5] സിൻചുല, ഹെലേല, ഡോച്ചുല എന്നീ മലനിരകളുടെ മുക്കവലയാണ് ഈ സസ്യോദ്യാനം.[6]  അതിനുള്ളിലായി റോഡോഡെൻഡ്രോണുകളുടെ ഒരു ബൊട്ടാണിക്കൽ പാർക്ക് ഉണ്ട്. ബാരിറ്റ്ഷോ എന്ന പേരിലറിയപ്പെടുന്നതും തദ്ദേശീയരായ ആളുകൾ അർപ്പണ മനോഭാവത്തോടെ മതപരമായ ചടങ്ങുകൾ ചെയ്യുന്നതിനുപയോഗിക്കുന്നതുമായ ഒരു തടാകം ഈ ഉദ്യാനത്തിനുള്ളിലായിട്ടുണ്ട്. റോഡോഡെൻഡ്രോൺ വാക്ക് (1 കിലോമീറ്റർ), സെർച്ചു നേച്ചർ ട്രെയിൽ (1 കിലോമീറ്റർ - 0.62 മൈൽ), ഡോച്ചുല നേച്ചർ ട്രെയിൽ (1.5 കിലോമീറ്റർ - 0.93 മൈൽ), ലുമിറ്റ്സാവാ പ്രാചീന ട്രെയിൽ (4.7 കിലോമീറ്റർ - 2.9 മൈൽ), ലുങ്ച്ചു റ്റ്ഷെ തീർത്ഥാടന പാത (3.5 കിലോമീറ്റർ - 2.2 മൈൽ), താഡ്ന ജങ്കിൾ വാക്ക് (125 കിലോമീറ്റർ - 78 മൈൽ) എന്നിങ്ങനെ നിരവധി ട്രെക്കിങ്ങ് പാതകൾ ഇവിടെ നിലനിൽക്കുന്നു. തിംഫുവിൽ നിന്ന് 30 കിലോമീറ്റർ അകലെ ലാമ്പെരിയിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്.[7][8]

സസ്യജന്തുജാലം തിരുത്തുക

റോഡോഡെൻഡ്രോൺസിനു പുറമേ ഈ സസ്യോദ്യാനത്തിൽ 115 തരം പന്നൽച്ചെടികൾ ഉൾപ്പെടെ, അനേകം വർഗ്ഗങ്ങളിലുള്ള മറ്റ് സസ്യങ്ങളുമുണ്ട്.[9] മറ്റു പ്രധാന വൃക്ഷങ്ങളിൽ ചിലത്, ഓക്ക്, മഗ്നോളിയ, ബിർച്ച് എന്നിവയാണ്.[10]  പക്ഷി നിരീക്ഷണ മേഖലയും ഇവിടെയുണ്ട്. കൂടാതെ 46 ഇനങ്ങളിലായി ഒരു പ്രത്യേക പ്രദേശം, ആവാസവ്യവസ്ഥ, അല്ലെങ്കിൽ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളിൽ ജീവിക്കുന്നയിനം പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.[11] ചില അപൂർവ്വ ജനുസുകളെ റിപ്പോർട്ട് ചെയ്തതിൽ monal pheasants, blood pheasants (Ithaginis cruentus) എന്നവ ഉൾപ്പെടുന്നു.[12] കസ്തൂരിമാൻ, കടുവ, പുള്ളിപ്പുലി, ചുവന്ന പാണ്ട, പുള്ളിപ്പുലിപ്പൂച്ച എന്നിവയെല്ലാം ഉൾപ്പെടുന്ന 21 ഇനം മൃഗങ്ങളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.[13][14]

അവലംബം തിരുത്തുക

  1. "Lamperi, Bhutan Declared Royal Botanical Park". Botanical Park Conservation International. 23 November 2005. Archived from the original on 2017-11-24. Retrieved 17 October 2015.
  2. "Eco Adventures in the Royal Botanical Park" (pdf). Bhutan Lowcarbon organization. Retrieved 17 October 2015.
  3. "Introducing Thimphu to the Dochu La". Lonely Planet. Archived from the original on 2015-11-17. Retrieved 16 October 2015.
  4. "Lamperi, Bhutan Declared Royal Botanical Park". Botanical Park Conservation International. 23 November 2005. Archived from the original on 2017-11-24. Retrieved 17 October 2015.
  5. "Royal Botanical Park (Information source: Nature and Ecotourism Recreational Division)". Bhutan Trust Fund for environment Conservation. Archived from the original on 2016-03-05. Retrieved 19 October 2015.
  6. "First botanical park opens". Bhutan Observer. 24 October 2008. Archived from the original on 2015-11-17. Retrieved 19 October 2015.
  7. "Lamperi, Bhutan Declared Royal Botanical Park". Botanical Park Conservation International. 23 November 2005. Archived from the original on 2017-11-24. Retrieved 17 October 2015.
  8. "Eco Adventures in the Royal Botanical Park" (pdf). Bhutan Lowcarbon organization. Retrieved 17 October 2015.
  9. "Royal Botanical Park (Information source: Nature and Ecotourism Recreational Division)". Bhutan Trust Fund for environment Conservation. Archived from the original on 2016-03-05. Retrieved 19 October 2015.
  10. "Lamperi, Bhutan Declared Royal Botanical Park". Botanical Park Conservation International. 23 November 2005. Archived from the original on 2017-11-24. Retrieved 17 October 2015.
  11. "Royal Botanical Park (Information source: Nature and Ecotourism Recreational Division)". Bhutan Trust Fund for environment Conservation. Archived from the original on 2016-03-05. Retrieved 19 October 2015.
  12. "Lamperi, Bhutan Declared Royal Botanical Park". Botanical Park Conservation International. 23 November 2005. Archived from the original on 2017-11-24. Retrieved 17 October 2015.
  13. "Lamperi, Bhutan Declared Royal Botanical Park". Botanical Park Conservation International. 23 November 2005. Archived from the original on 2017-11-24. Retrieved 17 October 2015.
  14. "Royal Botanical Park (Information source: Nature and Ecotourism Recreational Division)". Bhutan Trust Fund for environment Conservation. Archived from the original on 2016-03-05. Retrieved 19 October 2015.