ഡോച്ചുല പാസ്
ഡോച്ചുല പാസ്, മഞ്ഞുമൂടിയ ഹിമാലയൻ പർവ്വതനിരകളിൽ, ഭൂട്ടാനിൽ തിമ്പുവിൽനിന്നു പുനാഖായാലേയ്ക്കുള്ള പാതയിലുള്ള ഒരു ചുരമാണ്. ഇവിടെ "ഡ്രക്ക് വാങ്ക്യാൽ ചോർട്ടൻസ്" എന്ന പേരിൽ 108 മെമ്മോറിയൽ സ്തൂപങ്ങൾ സ്ഥിതിചെയ്യുന്നു. ഏറ്റവും മൂത്ത രാജ്ഞി അമ്മ മഹാരാജ്ഞി ആഷി ദോർജി വാങ്മോ വാഞ്ചുക്കാണ് ഇതു നിർമ്മിച്ചത്.[1][2] ചോർട്ടനുകൾക്കു പുറമേ ഡ്രക് വാങ്ക്യാൽ ലാഖാങ്ങ് (ക്ഷേത്രം) എന്ന പേരിൽ നാലാമത്തെ ഡ്രക് ഗ്യാൽപോയുടെ (ഭൂട്ടാൻ സംസ്ഥാന തലവൻ) സ്മരണയ്ക്കായി ജിഗ്മേ സിൻഗ്യേ വാഞ്ചുക്ക് നിർമ്മിച്ച ഒരു സന്യാസി മഠവും ഇവിടെ സ്ഥിതിചെയ്യുന്നു.[3] ഇതിനു മുന്നിലെ തുറന്ന മൈതാനം ടോചുല ഡ്രക് വാൻഗ്യേൽ ഫെസ്റ്റിവലിൻറെ വേദിയാണ്.[4] 108 മെമ്മോറിയൽ സ്തൂപങ്ങൾ നിലനിൽക്കുന്നത് രാജ്യത്തെ ആദ്യത്തെ റോയൽ ബൊട്ടാണിക്കൽ ഉദ്യാനത്തിനു സമീപത്തായാണ്.[5] ഈ ചുരം
ഡോച്ചുല പാസ് | |
---|---|
Elevation | 3,100 m (10,171 ft) |
Location | East-West Road from Thimpu to Punakha 27°29'24"N 89°45'1"E |
Range | Himalayas |
Coordinates | 27°29′24″N 89°45′01″E / 27.49000°N 89.75028°E |
ഭൂമിശാസ്ത്രം
തിരുത്തുകസമുദ്രനിരപ്പിൽ നിന്നും ഏകദേശം 3,100 മീറ്റർ (10,200 അടി) ഉയരത്തിൽ (3,140 മീറ്റർ (10,300 അടി),[6] 3,150 മീറ്റർ (10,330 അടിലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) എന്നിങ്ങനെയും സൂചിപ്പിക്കപ്പെടുന്നു) കിഴക്കു പടിഞ്ഞാറൻ പാതയിലൂടെ തിംപുവിൽനിന്നു പുനാഖയ്ക്കുള്ള വഴിയിൽ കൂടുതൽ കിഴക്കു ദിക്കിലേയ്ക്കു മാറി ഹിമാലയൻ മലനിരകളിലെ മഞ്ഞ് മൂടിയ മലനിരകളുടെ മധ്യത്തിലായാണ് ഈ ചുരം സ്ഥിതിചെയ്യുന്നത്.[7] ചുരത്തിൻറെ കിഴക്കു ഭാഗത്ത് ഹിമാലയത്തിലെ മഞ്ഞുമൂടിയ മലനിരകളെ സ്പഷ്ടമായി കാണാൻ സാധിക്കുന്നു. ഇവയിൽ മുഖ്യമായത് ഭൂട്ടാനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും 7,158 മീറ്റർ (23,484 അടി) ഉയരവുമുള്ള മസൻഗ്ഗാങ്ങ് ആണ്. ഇത് പ്രാദേശിക ഭാഷയിൽ ഗാങ്കർ പൂയെൻസം കൊടുമുടി എന്നറിയപ്പെടുന്നു.[8] ചുരത്തിനു കിഴക്കുവശത്തുള്ള പാത കുറച്ചു ദൂരം കുത്തനെ മുകളിലേയ്ക്കു പോകുകയും തുടർന്ന് പുനാഖ താഴ്വരയിലേക്ക് ഇടത്തു തിരിഞ്ഞ് പുനഖായിയിലെ പുനഖ ഡിസോംഗിലേക്ക് (ഭൂട്ടാൻറെ പഴയ തലസ്ഥാനം) എത്തുകയും ചെയ്യുന്നു. രണ്ട് നദികളുടെ സംഗമസ്ഥാനത്താണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. കൂടുതൽ കിഴക്കു ദിക്കിലേയ്ക്കു നീണ്ടു പോകുന്ന പാത, പർവ്വതശിഖരത്തിലായി 7-ാം നൂറ്റാണ്ടിലെ ഒരു സന്യാസി മഠം സ്ഥിതിചെയ്യുന്ന വാങ്‍ഡി ഫോഡ്രോങ്ങിലെത്തുന്നു. ഈ താഴ്വരയിലൂടെ പുനറ്റ്സാങ്ച്ചു നദി ഒഴുകുന്നുണ്ട്.[9] തിംപുവിനും പുനാഖയ്ക്കുമിടയിലുള്ളതും, ഡോച്ചു ലാ കേഫിൽനിന്നാരംഭിച്ച് ലാംപെറിയിൽ ഇന്നത്തെ റോഡിൽ സന്ധിക്കുന്നതുമായ ഡോച്ചു ലാ നേച്ചർ ട്രെയിൽ (1.2 കിലോമീറ്റർ) (0.75 മൈൽ), ലുമിറ്റ്സാവയിലെ പ്രധാന റോഡിൽ സന്ധിക്കുന്ന ലുമിറ്റ്സാവ പ്രാചീന ട്രെയിൽ എന്നീ പ്രാചീന നടത്താരകളുടെ ഭാഗമാണ് ഈ ചുരം. യഥാർത്ഥ പാതയുടെ ഭാഗങ്ങളാണ് ഈ രണ്ട് പാതകളും.[10]
ചുരത്തിലെ കാലാവസ്ഥ മൂടൽ മഞ്ഞു മൂടിയതും മരംകോച്ചുന്നതുമാണ്.[11] എന്നിരുന്നാലും ഒക്ടോബറിനും ഫെബ്രുവരിക്കുമിടയിളുള്ള മാസങ്ങളിൽ ഭൂട്ടാൻ ഹിമാലയത്തിൻറെ മനോഹര ദൃശ്യം കാണാൻ സാധിക്കുന്നു.[12]
ചുരത്തിൻറ ചെരിവുകളിലുള്ള വനങ്ങളിലെ വൃക്ഷങ്ങളിൽ ഏറിയകൂറും സൈപ്രസ് മരങ്ങളാണ്. ചുരത്തിനു ചുറ്റുപാടുമുള്ള മലഞ്ചെരുവുകളിൽ ബുദ്ധമത വിശ്വാസികൾ തങ്ങളുടെ ആരാധനകളുടെ അടയാളമായി തോരണങ്ങളും വർണശബളമായ പതാകകളും കൊണ്ട് സമൃദ്ധമായി അലങ്കരിച്ചിരിക്കുന്നു. നീല (ആകാശം), വെള്ള (മേഘങ്ങൾ), ചുവപ്പ് (തീ), പച്ച (വെള്ളം), മഞ്ഞ (ഭൂമി) തുടങ്ങിയവയെ പ്രതിനിധാനം ചെയ്യുന്നതിനായി അഞ്ച് കളറുകളിലാണ് ഈ പതാകകൾ നിർമ്മിച്ചിരിക്കുന്നത്. രാജ്യത്തിനു സമൃദ്ധിയും സമാധാനവും കൈവരുവാനായി പതാകകളിൽ ബുദ്ധമത ഗ്രന്ഥങ്ങളിലെ പ്രാർത്ഥനകൾ ആലേഖനം ചെയ്തിരിക്കുന്നു.[13]
ഫെബ്രുവരിയിൽ ഭൂട്ടാനീസ് പുതുവർഷത്തെക്കുറിക്കുന്ന ലോസാർ ഉത്സവത്തിനു ശേഷമുള്ള കാലത്ത്, മഞ്ഞുരുകുന്നതിനനുസരിച്ച്, ഈ ചുരത്തിൽ, Primal Denticulata, Primula Garcilipes പോലുള്ള തരം പുഷ്പങ്ങളുടെ ഒരു വിസ്മയം തന്നെ അവതരിപ്പിക്കപ്പെടുന്നു. തുടർന്നുള്ള മാസങ്ങളിൽ rhododendrons (ചുവപ്പ്, വയലറ്റ് നിറങ്ങളിലുള്ള പൂക്കളുണ്ടാകുന്ന ഒരു കുറ്റിച്ചെടി) ൻറെ പുഷ്പങ്ങൾ ധാരാളമായി ഉണ്ടാകുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
അവലംബം
തിരുത്തുക- ↑ Braun, David Maxwell (1 December 2014). "National Geographic in Bhutan: Dochula Pass". National Geographic. Archived from the original on 2014-12-07. Retrieved 16 October 2015.
- ↑ "Dochula". Toursim Council of Bhutan. Archived from the original on 2018-04-09. Retrieved 16 October 2015.
- ↑ "Dochula". Toursim Council of Bhutan. Archived from the original on 2018-04-09. Retrieved 16 October 2015.
- ↑ "Dochula Druk Wangyel Festival". Department of Tourism, Government of Bhutan. Archived from the original on 2018-04-09. Retrieved 16 October 2015.
- ↑ "Introducing Thimphu to the Dochu La". Lonely Planet. Archived from the original on 17 November 2015. Retrieved 16 October 2015.
- ↑ "Introducing Thimphu to the Dochu La". Lonely Planet. Archived from the original on 17 November 2015. Retrieved 16 October 2015.
- ↑ "Lamperi, Bhutan Declared Royal Botanical Park". Botanic Gardens Conservation International. 23 November 2005. Archived from the original on 2017-11-24. Retrieved 17 October 2015.
- ↑ Treasures of the Thunder Dragon: A Portrait of Bhutan. Penguin Books India. 2006. pp. 6–7. ISBN 978-0-670-99901-9.
- ↑ Treasures of the Thunder Dragon: A Portrait of Bhutan. Penguin Books India. 2006. pp. 6–7. ISBN 978-0-670-99901-9.
- ↑ "Introducing Thimphu to the Dochu La". Lonely Planet. Archived from the original on 17 November 2015. Retrieved 16 October 2015.
- ↑ "10 Things to do in Bhutan". Dochula Pass. The Hindu. 10 August 2013. Retrieved 16 October 2015.
- ↑ "Introducing Thimphu to the Dochu La". Lonely Planet. Archived from the original on 17 November 2015. Retrieved 16 October 2015.
- ↑ "10 Things to do in Bhutan". Dochula Pass. The Hindu. 10 August 2013. Retrieved 16 October 2015.