അയർലാന്റുകാരനായ ഒരു പ്രകൃതിശാസ്ത്രകാരനും, കലാകാരനും, പ്രാണിപഠനശാസ്ത്രജ്ഞനുമായിരുന്നു റോബർട്ട് ടെമ്പിൾട്ടൺ (Robert Templeton) (12 ഡിസംബർ 1802 – 2 ജൂൺ 1892[1]).

Robert Templeton

ജീവിതവും സംഭാവനകളും

തിരുത്തുക

ജോൺ ടെമ്പിൾട്ടന്റെ മകനായ ഇദ്ദേഹം തന്റെ പിതാവ് നിർമ്മിച്ച ബെൽഫാസ്റ്റ് അകാഡെമിക്കൽ ഇൻസ്റ്റിറ്റ്യൂഷനിൽ പഠനം നടത്തി. 1821 -ൽ വൈദ്യപഠനത്തിന് എഡിൻബർഗിലേക്കു പോയ അദ്ദേഹം ബിരുദാനന്തരം അവിടത്തെ സർവ്വകലാശാല ആശുപത്രിയിൽ സേവനം തുടങ്ങി. അതേവർഷം ബെൽഫാസ്റ്റ് നാറ്റുറൽ ഹിസ്റ്ററി സൊസൈറ്റിയിൽ അംഗവുമായി. 1833 മെയ് 6 ന് റോയൽ ആർട്ടിലറിയിൽ അസിസ്റ്റന്റ് സർജനായി നിയമിതനായി. ആദ്യം ലണ്ടനടുത്തായിരുന്നു നിയമനം.

 
A watercolour plate by Robert Templeton illustrating Sri Lankan butterflies

1834 -ൽ അദ്ദേഹം മൗറീഷ്യസിലും 1835 -ൽ റിയോ ഡി ജനീറോയിലും റെസിഫിലും അദ്ദേഹത്തിന്റെ യൂണിറ്റ് ക്യാമ്പ് ചെയ്തിരുന്നു. 1835 -ൽ റിയോയിൽ നിന്നും പ്രതീക്ഷാ മുനമ്പുവഴി അദ്ദേഹം കൊളമ്പോയിലേക്ക് പോയി. ആ വർഷം ലണ്ടൻ ജീവശാസ്ത്ര സൊസൈറ്റിയുടെ ലേഖക അംഗവുമായി. കുറഞ്ഞനാളത്തെ കൊളമ്പോ ജീവിതത്തിനുശേഷം 1836 -ൽ അദ്ദേഹം മാൾട്ടയിൽ തങ്ങുകയുണ്ടായി. പീന്നീട് 1836 -ൽ കോർഫുവിലേക്കും അൽബേനിയയിലേക്കും പോയി. പോയിടത്തുനിന്നെല്ലാം ടെമ്പിൾട്ടൺ പ്രാണികളെയും അകശേരുകികളെയും ശേഖരിക്കുകയുണ്ടായി. 1839 -ൽ ലണ്ടൻ എറ്റിമോളഗിക്കൽ സൊസൈറ്റിയുടെ ലേഖക അംഗമായി.

ശ്രീലങ്കയിൽ തങ്ങിയ 12 വർഷത്തിനിടെ (1839–1851) 1847 -ൽ അദ്ദേഹത്തിന് സർജനായി സ്ഥാനക്കയറ്റം ലഭിച്ചു. ഇക്കാലത്ത് പലതവണ തെക്കേ ഇന്ത്യയിൽ ചെന്നൈയിലും തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും കേരളത്തിലും കർണാടകയിലും രണ്ടുതവണ വടക്കേ ഇന്ത്യയിൽ ഉത്തരാഖണ്ടിലും കാഷ്മീരിലും അദ്ദേഹം വരികയുണ്ടായി. ക്രിമിയൻ യുദ്ധം കാരണം 1852 -ൽ ശ്രീലങ്കയിൽ നിന്നും തിരികെ വിളിക്കപ്പെട്ട അദ്ദേഹം ക്രിമിയൻ ഉപദ്വീപിൽ 1854 മാർച്ച് -1856 കാലത്ത് നിയമിതനായി. 1855 ഡിസംബർ 7-ന് സർജൻ മേജറായ അദ്ദേഹം 1860 ജനുവരി 31-ന് വിരമിക്കുമ്പോൾ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് ഹോസ്പിറ്റൽസ് എന്ന തസ്തികയിലായിരുന്നു.

തൈസാനുരയെക്കുറിച്ചുള്ള പഠനങ്ങൾ

തിരുത്തുക
 
Thysanurae hibernicaePlate 11

ചിലന്തികളെക്കുറിച്ചുള്ള പഠനങ്ങൾ

തിരുത്തുക

ടെമ്പിൾട്ടന്റെ ആദ്യകാലപഠനങ്ങളിൽ മിക്കവയും ശ്രീലങ്കയിലെ പ്രധാനമായും ചിലന്തികളെക്കുറിച്ചായിരുന്നു. ഐറിഷ് ചിലന്തികളെക്കുറിച്ചുള്ള പഠനം അദ്ദേഹം ജോൺ ബ്ലാക്‌വാളിന് കൈമാറുകയും അദ്ദേഹം അതിൽ തന്റെതന്നെ പഠനങ്ങളും ചിത്രങ്ങളും കൂട്ടിച്ചേർക്കുകയും ചെയ്തു. അദ്ദേഹത്തിന് എന്റെ പഴയ ചിലന്തിച്ചങ്ങാതികൾ എന്ന രീതിയിൽ ഒരു ശേഖരം ഉണ്ടായിരുന്നുവെങ്കിലും കാര്യമായി അവ പ്രസിദ്ധീകരിച്ചില്ല.

ശ്രീലങ്കയിലെ പ്രാണികളെപ്പറ്റിയുള്ള പഠനങ്ങൾ

തിരുത്തുക
 
A Ceylon blue oakleaf butterfly Kallima philarchus from the Templeton Collection at the Ulster Museum

ടെമ്പിൾട്ടന്റെ പ്രാണിശേഖരം

തിരുത്തുക

അദ്ദേഹത്തിന്റെ പ്രാണികളുടെ ശേഖരം ലണ്ടനിലെ നാറ്റുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ആണ് ഉള്ളത്. പലതും ഫ്രാൻസി വാക്കർ വിവരിച്ച പുതിയ സ്പീഷിസുകളുടെ ടൈപ്പ് സ്പെസിമനുകളാണ്.

  • Walker F. 1858 Characters of some apparently undescribed Ceylon insects Annals and Magazine of Natural History 3rd series Volume 2 1858: 202-209 [1]
  • Walker F. 1858 Characters of some apparently undescribed Ceylon insects Annals and Magazine of Natural History 3rd series Volume 2 1858: 280-286 [2]
  • 1859 Characters of some apparently undescribed Ceylon insects Annals and Magazine of Natural History 3rd series Volume 3 : 50-56 [3]
  • 1859 Characters of some apparently undescribed Ceylon insects Annals and Magazine of Natural History 3rd series Volume 3: 258-265 [4]
  • 1859 Characters of some apparently undescribed Ceylon insects Annals and Magazine of Natural History 3rd series Volume 4:217-224 [5]
  • 1859 Characters of some apparently undescribed Ceylon insects Annals and Magazine of Natural History 3rd series Volume 4:370-376 [6]
  • 1860 Characters of some apparently undescribed Ceylon insects Annals and Magazine of Natural History 3rd series Volume5:304-311 [7]
  • 1860 Characters of some apparently undescribed Ceylon insects Annals and Magazine of Natural History 3rd series Volume 6: 357-360 [8]

ഒച്ചുകളെയും അനീലിഡകളെയും കുറിച്ചുള്ള പഠനങ്ങൾ

തിരുത്തുക

പക്ഷികളെയും സസ്തനികളെയും കുറിച്ചുള്ള പഠനങ്ങൾ

തിരുത്തുക
 
Bronzewinged jacana

ടെമ്പിൾട്ടന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട പ്രാണികൾ

തിരുത്തുക
  • Campsosternus templetoni Westwood, 1848 (Oxynopterinae, Elateridae )
  • Chrysomela templetoni Baly, 1860 (Chrysomelinae, Chrysomelidae )
  • Sebasmia templetoni Pascoe, 1859 (Cerambycinae, Cerambycidae )
  • Pseudanophthalmus templetoni Valentine

ടെമ്പിൾട്ടന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട ഉരഗങ്ങൾ

തിരുത്തുക
  • Oligodon templetoni, Templeton's kukri snake,[2] junior synonym of Oligodon calamarius

സംഭാവനകൾ

തിരുത്തുക
  • 1833 Figures and descriptions of Irish Arachnida and Acari . Unpublished Ms. Hope Department of Entomology Library. University of Oxford.
  • 1833a. On the spiders of the genus Dysdera Latr. with the descriptions of a new allied genus. Zoological Journal 5: 400 -406, pl. 17.[9]
  • 1834. (as C. M. ) An illustration of the structure of some of the organs of a spider, deemed the type of a new genus and proposal to be called Trichopus libratus. Magazine of Natural History 7: 10 13.[10]
  • 1834a. (as C. M. ) Illustrations of some species of British animals which are not generallv known or have hitherto not been described. Mag. Nat. Hist. 3: 129-131.[11] 1834a
  • 1838. Descriptions of a few vertebrate animals obtained at the Isle of France Proc. Zool. Soc.Lond. 2: 111-112 [12]
  • 1836. Catalogue of Irish Crustacea, Myriapoda and Arachnoida, selected from the papers of the late John Templeton Esq. Mag. Nat. Hist. . 9: 9-14 [13]
  • 1836a. A catalogue of the species annulose animals and of rayed ones found in Ireland as selected from the papers of the late J Templeton Esq. of Cranmore with localities, descriptions and illustrations. Mag. Nat. Hist. . 9: 233- 240; 301 305; 417-421; 466 -472.[14]
  • 1836b. Thysanurae Hibernicae or descriptions of such species of spring-tailed insects (Podura and Lepisma Linn. ) as have been observed in Ireland. Trans. Ent. Soc. Lond. 1: 89-98, pls. 11, 12. [15]
  • 1836c. Descriptions of some undescribed exotic Crustacea. Trans. Ent. Soc. Lond. 1: 185 198, pls. 20, 21, 22. [16]
  • 1836d. Description of a new hemipterous insect from the Atlantic Ocean. Trans. Ent. Soc. Lond. . 1: 230-232, pl. 22.[17]
  • 1837. Irish vertebrate animals selected from the papers of the late . John Templeton Esq., Mag. Nat. Hist . 1: (n. s. ): 403-413 403 -413.[18]
  • 1837a. Description of a new Irish crustaceous animal. Trans. Ent. Soc. Lond. 2: 34-40, pl. 5. .[19]
  • 1838a. Description of a new Irish crustaceous animal. Trans. Ent. Soc. Lond. Trans. Ent. Soc. Lond. 2: 114 120, pl. 12.[20]
  • 1840. Description of a minute crustaceous animal from the island of Mauritius. Trans. Ent. Soc. Lond. 2: 203 206, pl. 18.[21]
  • 1841. Description of a new strepsipterous insect. Trans. Ent. Soc. Lond. 3: 51-56, pl. 4. [22]
  • 1841a. Positions in Ceylon. Geogr. Soc. Journ. 1841 10: 579-580.
  • 1843. Memoir on the genus Cermatia and some other exotic Annulosa. Trans. Ent Soc. Lond 3: 302- 309, pls. 16, 17. [23]
  • 1844. Description of Megascolex caeruleus Proc. Zoo. Soc. Lond. 12:89-91 [24] Froriep. ? Notizen 1845 34: 181 183.
  • 1844a. On some varieties of the monkeys of Ceylon, Cercopithecus pileatus and Loris gracilis. Proc. Zoo. Soc. Lond. 1844: 3; Ann. Mag. Nat. Hist. 1844 14: 361-362.[25][26]
  • 1844b. Communication, accompanied with drawings of Semnopithecus leucoprymnus nestor Benn. Proc. Zool. Soc. 1844: 1.[27]
  • 1847. Description of some species of the lepidopterous genus Oiketicus from Ceylon. Trans. Ent. Soc. Lond. 5: 30-40. [28]
  • 1847a. Notes upon Ceylonese Lepidoptera. Trans. Ent. Soc. Lond. 5: 44-45. [29]
  • 1851. Description of a new species of Sorex from India. Proc. Zool. Soc. Lond. 1851 21: 106;
  • 1855 ? Ann. Nat. Hist. 15: 238-239.
  • 1858. On a new species of Vaginula from Ceylon. Ann. Mag. Nat. Hist. 1: 49-50, plate 18 - Acetate of Strychnine useful to entomologists.
  • 18- List of Thysanura, Myriapoda, Scorpionidae, Cheliferidae and Phrynidae of Ceylon. Author, Colombo.

ഇതും കാണുക

തിരുത്തുക
  • William de Alwis
  1. Pethiyagoda, Rohan (2007). Pearls, Spices, and Green Gold: An Illustrated History of Biodiversity Exploration in Sri Lanka. WHT Publications (Private) Limited. p. 215.
  2. Beolens, Bo; Watkins, Michael; Grayson, Michael (2011). The Eponym Dictionary of Reptiles. Baltimore: Johns Hopkins University Press. xiii + 296 pp. ISBN 978-1-4214-0135-5. ("Templeton", p. 263).

അധികവായനയ്ക്ക്

തിരുത്തുക
  • Nash, R. and Ross, H.C.G (1980) Robert Templeton (Roy Art) Naturalist and Artist (1802–1892). Ulster Museum, 48pp + 8 plates.
  • Nash, R., Ross, H.C.G. and Vane-Wright, R. (1980) Contributions to natural history by Dr Robert Templeton, R.A., with special reference to Ceylon. Irish Naturalists' Journal 20:31-33.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റോബർട്ട്_ടെമ്പിൾട്ടൺ&oldid=4023769" എന്ന താളിൽനിന്ന് ശേഖരിച്ചത്