1915-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഫ്രഞ്ച് നോവലിസ്റ്റ്, നാടകകൃത്ത്, കവി (ജനനം: 1866 ജനുവരി 19 - മരണം: 1944 ഡിസംബർ 29). യുദ്ധത്തെ അങ്ങേയറ്റം എതിർത്തിരുന്ന ഇദ്ദേഹം ഇന്ത്യയുടെ സുഹൃത്തായി അറിയപ്പെട്ടിരുന്നു. നോവൽ, നാടകം, ജീവചരിത്രം എന്നിവയിലായി ധാരാളം കൃതികൾ രചിച്ചിട്ടുണ്ട്. ഗാന്ധിജി, രവീന്ദ്രനാഥ ടാഗോർ, വിവേകാനന്ദൻ, ശ്രീരാമകൃഷ്ണ പരമഹംസൻ എന്നിവരെ കുറിച്ച് 'പ്രോഫറ്റ്സ് ഓഫ് ന്യൂ ഇന്ത്യ' എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. അഗാധമായ ജീവിത നിരീക്ഷണങ്ങളും യഥാർത്ഥ ജീവിതത്തോട് അടുത്തു നിൽക്കുന്ന കഥാപാത്രങ്ങളും ഇദ്ദേഹത്തിന്റെ കൃതികളിലെ സവിശേഷതകളാണ്. വായനക്കാരന് ഉത്തേജനവും പ്രചോദനവും നൽകുന്ന, കല്പനാശക്തിയുള്ളതാണ് ഇദ്ദേഹത്തിന്റെ കൃതികൾ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

റൊമൈൻ റോളണ്ട്
റൊമൈൻ റോളണ്ട്
റൊമൈൻ റോളണ്ട്
തൊഴിൽDramatist, Essayist, Art historian, Novelist
ദേശീയതഫ്രഞ്ച്
Period1902–1944
ശ്രദ്ധേയമായ രചന(കൾ)ജീൻ ക്രിസ്റ്റഫ്
അവാർഡുകൾനോബൽ സമ്മാനം


പുറം കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ റൊമൈൻ റോളണ്ട് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
 
Wikisource
റൊമൈൻ റോളണ്ട് രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
 
Wikisource
ഫ്രഞ്ച് വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1901-1925)

1901: പ്രുദോം | 1902: മംസെൻ | 1903: ജോൺസൺ | 1904: മിസ്ത്രാൾഎച്ചെഗരായ് | 1905: സിങ്കീവിക്സ് | 1906: കാർദുച്ചി | 1907: കിപ്ലിംഗ് | 1908: യൂക്കെൻ | 1909: ലാഗർലോഫ് | 1910: ഹെയ്സെ | 1911: മാറ്റെർലിങ്ക് | 1912: ഹോപ്മാൻ | 1913: ടാഗോർ | 1915: റോളണ്ട് | 1916: ഹൈഡൻസ്റ്റാം | 1917: ജെല്ലെറപ്പ്പോന്തോപ്പിടൻ | 1919: സ്പിറ്റെലെർ | 1920: ഹാംസൺ | 1921: ഫ്രാ‍ൻസ് | 1922: ബെനവാന്തെ | 1923: യീറ്റ്സ് | 1924: റെയ്മണ്ട് | 1925: ഷാ


"https://ml.wikipedia.org/w/index.php?title=റൊമൈൻ_റോളണ്ട്&oldid=3987575" എന്ന താളിൽനിന്ന് ശേഖരിച്ചത്