പോൾ ഹെയ്സ്
1910-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ജർമൻ നാടകകൃത്താണ് പോൾ ഹെയ്സ് (ജനനം:1830 മാർച്ച് 15 - മരണം:1914 ഏപ്രിൽ 2). ചരിത്രനാടകങ്ങളും കഥയും നോവലുമടക്കം ഇരുനൂറ്റമ്പതോളം കൃതികൾ രചിച്ചിട്ടുണ്ട്. ഹാൻസ്‌ലാങ്, മഗ്‌ദലയിലെ മേരി, സബയിൽ സ്ത്രീകൾ എന്നിവയാണ് പ്രധാന നാടകങ്ങൾ.
പോൾ ജൊഹാൻ ലുഡ്‌വിഗ് വോൺ ഹെയ്സെ | |
---|---|
ജനനം | Berlin, Germany | 15 മാർച്ച് 1830
മരണം | 2 ഏപ്രിൽ 1914 Munich, Germany | (പ്രായം 84)
ദേശീയത | German |
അവാർഡുകൾ | സാഹിത്യത്തിനുള്ള നോബൽ സമ്മാനം 1910 |
ഫ്രഞ്ച്, ഇറ്റാലിയന്‍, സ്പാനിഷ് ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്ന പോൾ ഹെയ്സ് പല രാജ്യങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. ജീവിതത്തിലെ ദുരിതപൂർണമായ അനുഭവങ്ങൾ അദ്ദേഹത്തിന്റെ രചനകളിൽ പ്രതിഫലിച്ചിട്ടുണ്ട്. മനുഷ്യജീവിതത്തിന്റെ വൈചിത്ര്യങ്ങളും വിധിയുടെ സ്വച്ഛന്ദ വ്യാപാരങ്ങളും ലളിതസുന്ദരമായ ശൈലിയിൽ പകർത്തുന്നവയാണ് ഹെയ്സിന്റെ കൃതികൾ. പുരുഷന്മാരേക്കാളേറെ സ്ത്രീകൾ കഥാപാത്രങ്ങളായി കടന്നു വരുന്ന ഹെയ്സിന്റെ കൃതികളിൽ നാച്ചുറലിസ്റ്റിക് സങ്കേതമാണ് അവലംബിച്ചിട്ടുള്ളത്.
അവലംബം
തിരുത്തുക
സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1901-1925) |
---|
1901: പ്രുദോം | 1902: മംസെൻ | 1903: ജോൺസൺ | 1904: മിസ്ത്രാൾ, എച്ചെഗരായ് | 1905: സിങ്കീവിക്സ് | 1906: കാർദുച്ചി | 1907: കിപ്ലിംഗ് | 1908: യൂക്കെൻ | 1909: ലാഗർലോഫ് | 1910: ഹെയ്സെ | 1911: മാറ്റെർലിങ്ക് | 1912: ഹോപ്മാൻ | 1913: ടാഗോർ | 1915: റോളണ്ട് | 1916: ഹൈഡൻസ്റ്റാം | 1917: ജെല്ലെറപ്പ്, പോന്തോപ്പിടൻ | 1919: സ്പിറ്റെലെർ | 1920: ഹാംസൺ | 1921: ഫ്രാൻസ് | 1922: ബെനവാന്തെ | 1923: യീറ്റ്സ് | 1924: റെയ്മണ്ട് | 1925: ഷാ |