റുഡോൾഫ് ഹെസ്

നാസി ജർമനിയിലെ അതിപ്രധാനിയായ ഒരു രാഷ്ട്രീയക്കാരന്‍

നാസി ജർമനിയിലെ അതിപ്രധാനിയായ ഒരു രാഷ്ട്രീയക്കാരനായിരുന്നു റുഡോൾഫ് ഹെസ് (Rudolf Walter Richard Heß), Hess എന്നും പറയും (26 ഏപ്രിൽ 1894 – 17 ആഗസ്ത് 1987). 1933 -ൽ തന്റെ അസ്സിസ്റ്റന്റായി ഹിറ്റ്‌ലർ നിയമിച്ച ഇയാൾ 1941 വരെ ആ സ്ഥാനത്ത് തുടർന്നു. ആ സമയം രണ്ടാം ലോകമഹായുദ്ധകാലത്ത് ഒറ്റയ്ക്ക് വിമാനം പറത്തി അയാൾ സ്കോട്‌ലാന്റിലേക്ക് ബ്രിട്ടനുമായി സമാധാനചർച്ചകൾക്ക് പോയിരുന്നു. യുദ്ധാനന്തരം പിടിക്കപ്പെട്ട ഇയാളെ സമാധാനത്തിനെതിരായ കുറ്റങ്ങൾക്ക് വിചാരണ ചെയ്ത് ജീവപര്യന്തം ജയിലിലടച്ചു.

റുഡോൾഫ് ഹെസ്
Rudolf Heß
ഹെസ് 1933 -ൽ
Deputy Führer
Stellvertreter des Führers
ഓഫീസിൽ
21 April 1933 – 12 May 1941
Deputyമാർട്ടിൻ ബോർമാൻ
Führerഅഡോൾഫ് ഹിറ്റ്‌ലർ
മുൻഗാമിPost created
പിൻഗാമിMartin Bormann
(as Chief of the Parteikanzlei)
Reichsleiter
ഓഫീസിൽ
1933–1941
LeaderAdolf Hitler
വ്യക്തിഗത വിവരങ്ങൾ
ജനനം
Rudolf Walter Richard Heß

(1894-04-26)26 ഏപ്രിൽ 1894
അലക്സാണ്ട്രിയ, ഈജിപ്ത്, ഓട്ടോമാൻ സാമ്രാജ്യം
മരണം17 ഓഗസ്റ്റ് 1987(1987-08-17) (പ്രായം 93)
Spandau, വെസ്റ്റ് ബെർളിൻ, പശ്ചിമജർമനി
ദേശീയതജർമൻകാരൻ
രാഷ്ട്രീയ കക്ഷിനാസിപ്പാർട്ടി (NSDAP) (1920–1941)
പങ്കാളികൾIlse Pröhl
(22 June 1900 – 7 September 1995)
married 20 December 1927
കുട്ടികൾWolf Rüdiger Heß
(18 November 1937 – 14 October 2001)
അൽമ മേറ്റർമ്യൂണിക് സർവ്വകലാശാല
ഒപ്പ്

ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള ഹെസ് യുദ്ധാനന്തരം മ്യൂണിക് സർവ്വകലാശാലയിൽ ജീവിക്കാനുള്ള ഇടം എന്ന തത്ത്വത്തിൽ വിശ്വസിക്കുന്ന കാൾ ഹോഷോഫറിന്റെ കീഴിൽ പഠനം നടത്തി. ഈ കാര്യമാണ് പിന്നീട് നാസിപ്പാർട്ടിയുടെ മുഖ്യ ആശയമായി മാറിയത്. 1920 ജൂലൈ 1-ന് നാസിപ്പാർട്ടിയിൽ ചേർന്ന ഹെസ്, ബാവേറിയയിലെ സർക്കാരിനെ അട്ടിമറിക്കാനായി നടത്തിയ, നാസികളുടെ പരാജയപ്പെട്ട ബീർ ഹാൾ പുഷിൽ ഹിറ്റ്‌ലറോടൊപ്പം ഉണ്ടായിരുന്നു. ഇക്കാര്യത്തിനു ജയിലിൽ കഴിയുമ്പോൾ നാസികളുടെ ആരാധനാഗ്രന്ഥമായ, ഹിറ്റ്‌ലറുടെ ആത്മകഥ മെയിൻ കാംഫ് എഴുതാൻ ഇയാൾ ഹിറ്റ്‌ലറെ സഹായിച്ചു.

1933 -ൽ നാസികൾ അധികാരം പിടിച്ചശേഷം, ഹിറ്റ്‌ലറുടെ മന്ത്രിസഭയിൽ ഇയാൾ അംഗമായിരുന്നു. ഹിറ്റ്‌ലറിനും ഗോറിങ്ങിനും ശേഷം നാസി ശ്രേണിയിൽ ഏറ്റവും അധികാരമുള്ളയാൾ ഹെസ് ആയിരുന്നു. ഹിറ്റ്‌ലർക്കുവേണ്ടി പരിപാടികളിലും റാലികളിലും പ്രസംഗിക്കുന്നതുകൂടാതെ ജൂതന്മാരുടെ അവകാശങ്ങൾ മുഴുവൻ കവർന്നെടുത്ത ന്യൂറംബർഗ് നിയമങ്ങൾ അടക്കം പല നിയമങ്ങളും ഉണ്ടാക്കുകവഴി ഹോളോകോസ്റ്റിനു വഴിമരുന്നിട്ടതിൽ പ്രധാനിയാണ് ഹെസ്.

ഒരു വൈമാനികനായ ഇയാൾ പുതുതരം വിമാനങ്ങൾ വരുമ്പോൾ അവ പറത്തിനോക്കി പരീക്ഷിച്ചിരുന്നു. ബ്രിട്ടീഷ് സർക്കാർ വിരോധിയാണെന്ന് ഹെസ്സ് ധരിച്ച ഹാമിൽട്ടൺ ഡ്യൂക്കുമായി സമാധാനചർച്ചനടത്താനായി 1941 മെയ് 10-ന് ഒറ്റയ്ക്ക് ഒരു വിമാനം പറത്തി സ്കോട്‌ലാന്റിലേക്ക് ചെന്ന ഹെസ്സിനെ എത്തിയപ്പോൾത്തന്നെ പിടിച്ച് യുദ്ധം തീരുന്നതുവരെ ബ്രിട്ടീഷുകാർ തടവിലിട്ടു. യുദ്ധം തീർന്നപ്പോൾ 1946 -ൽ പ്രധാനയുദ്ധക്കുറ്റവാളികളെ വിചാരണ ചെയ്ത ന്യൂറംബർഗ് വിചാരണയിൽ ഹെസ് തനിക്ക് അമ്നീഷ്യയാണെന്ന് വാദിക്കുകയുണ്ടായി. അയാൾ തന്നെ പിന്നീട് അത് നുണയാണെന്ന് സമ്മതിച്ചു. മറ്റു ജർമൻ നേതാക്കളുമൊത്ത് സമാധാനത്തിനെതിരെ നടന്ന കുറ്റങ്ങൾക്കും ഗൂഢാലോചനകൾക്കും യുദ്ധക്കുറ്റങ്ങൾക്കും വിചാരണ ചെയ്ത് 1947 -ൽ സ്പാൻഡൗ ജയിലിൽ അടയ്ക്കപ്പെട്ടു. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഇയാളെ പുറത്തിറക്കാനുള്ള ബന്ധുക്കളുടെയും പ്രമുഖരാഷ്ട്രീയക്കാരുടെയും എല്ലാ ശ്രമങ്ങളെയും സോവിയറ്റ് യൂണിയൻ തടഞ്ഞു. ജയിലിൽ ആയിരിക്കുമ്പോൾത്തന്നെ 1987 -ൽ തന്റെ 93 -ആം വയസ്സിൽ ഇയാൾ ആത്മഹത്യ ചെയ്തു. പുതുനാസികൾ ഈ സ്ഥലം തങ്ങളുടെ അരാധനാസ്ഥലം ആക്കി മാറ്റാതിരിക്കാൻ ഹെസിന്റെ മരണത്തിനുശേഷം ഈ ജയിൽ തകർത്തുകളഞ്ഞു.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=റുഡോൾഫ്_ഹെസ്&oldid=2429478" എന്ന താളിൽനിന്ന് ശേഖരിച്ചത്