റിമ കല്ലിങ്കൽ
മോഡലും മലയാളചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയുമാണ് റിമ കല്ലിങ്കൽ. 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. പിന്നീട് അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി.
റിമ കല്ലിങ്കൽ | |
---|---|
ജനനം | ജനുവരി 19, 1984 |
വിദ്യാഭ്യാസം | ക്രൈസ്റ്റ് യൂണിവേർസിറ്റി |
തൊഴിൽ | നടി, നർത്തകി, അവതാരക |
സജീവ കാലം | 2009–present |
ജീവിതപങ്കാളി(കൾ) | ആഷിക് അബു (2013–present) |
തൃശ്ശൂർ ജില്ലയിലെ അയ്യന്തോൾ കല്ലിങ്കൽ വീട്ടിൽ കെ.ആർ. രാജന്റെയും ലീനാഭായിയുടെയും മകളായി ജനിച്ചു. കൂനൂർ സ്റ്റെയിൻസ് സ്കൂൾ, കോലഴി ചിന്മയ വിദ്യാലയ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. തൃശൂർ ക്രൈസ്റ്റ് കോളേജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കി. ജേർണലിസത്തിൽ ബിരുദധാരിയായ റിമയ്ക്ക് 2008-ലെ മിസ്. കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ചെറുപ്പംമുതൽ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള റിമ കലാമണ്ഡലം രംഗനായികയുടെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു. ബംഗളൂരുവിൽ നിന്നും കണ്ടമ്പററി ഡാൻസ് പഠിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളിൽ റിമ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്[1].
നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഇവർക്കു ലഭിച്ചു[2].
2013 നവംബർ ഒന്നിന് ആഷിഖ് അബുവുമായി താൻ വിവാഹിതയാകുമെന്നു അവരുടെ ഫേസ്ബുക്ക് പേജ് വഴി അറിയിച്ചിരുന്നു.[3] അറിയിച്ചപോലെ തന്നെ അന്നവർ വിവാഹിതരായി.[4]
പുരസ്കാരങ്ങൾ
തിരുത്തുകസിനിമകൾ
തിരുത്തുകവർഷം | സിനിമ | കഥാപാത്രം | ഭാഷ | മറ്റ് വിവരങ്ങൾ |
2009 | ഋതു | വർഷ ജോൺ | മലയാളം | ആദ്യ ചിത്രം |
കേരള കഫേ | മലയാളം | പത്തു സംവിധായകരുടെ പത്തു സിനിമകൾ അണിയിച്ചൊരുക്കിയിരിക്കുന്നു | ||
നീലത്താമര | ഷാരത്തെ അമ്മിണി | മലയാളം | 1979-ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ചിത്രത്തിൽ അംബിക അഭിനയിച്ച കഥാപാത്രത്തെ അവതരിപ്പിച്ചു | |
2010 | ഹാപ്പി ഹസ്ബന്റ്സ് | ഡയാന | മലയാളം | [6] |
സിറ്റി ഓഫ് ഗോഡ് | മലയാളം | |||
മഴൈ വര പോകുത് | തമിഴ് | ചിത്രീകരണം പുരോഗമിക്കുന്നു. | ||
2013 | ഏഴ് സുന്ദര രാത്രികൾ | മലയാളം | ||
എസ്കേപ്പ് ഫ്രം ഉഗാണ്ട | ശിഖ സാമുവേൽ | |||
സഖറിയായുടെ ഗർഭിണികൾ | ഫാത്തിമ | |||
ആഗസ്റ്റ് ക്ലബ്ബ് | സാവിത്രി | |||
നത്തൊലി ഒരു ചെറിയ മീനല്ല | ആനി | |||
കമ്മത്ത് & കമ്മത്ത് | മഹാലക്ഷ്മി | |||
2015 | ചിറകൊടിഞ്ഞ കിനാവുകൾ | സുമതി | ||
റാണി പത്മിനി | റാണി | |||
2017 | കാടു പൂക്കുന്ന നേരം | മാവോയിസ്റ്റ് | ||
ക്ലിൻറ് | ചിന്നമ്മ | |||
2018 | ആഭാസം | പാസഞ്ചർ | ||
2019 | വൈറസ് | നഴ്സ് അഖലി | നിർമ്മാതാവ് | |
2020 | സണ്ണി സൈഡ് ഉപർ | ഡോ. കാവ്യ മേനോൻ | ||
2021 | സന്തോഷിൻറെ ഒന്നാം രഹസ്യ | മരിയ | ||
Untitled Stunt Silva film | ||||
Neelavelicham | ഭാർഗവി[7] |
ഇത് കൂടി കാണുക
തിരുത്തുകപുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ നൃത്തവേദിയിലൂടെ വെള്ളിത്തിരയിൽ / ദേശാഭിമാനി[പ്രവർത്തിക്കാത്ത കണ്ണി]
- ↑ മുകളിൽ ഇവിടേയ്ക്ക്: 2.0 2.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-22. Retrieved 2013-02-22.
- ↑ http://www.facebook.com/RimaKallingalOfficial/posts/471695352945706
- ↑ ലളിതചടങ്ങുകളോടെ റിമ - ആഷിക് വിവാഹം Archived 2013-11-03 at the Wayback Machine. - മാതൃഭുമി ഓൺലൈൻ
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-07. Retrieved 2013-02-22.
- ↑ http://www.keralapals.com/tag/happy-husbands-rima-kallingal/ Happy Husbands
- ↑ "ഒളിമങ്ങാത്ത പുനരാവിഷ്കാരം; 'നീലവെളിച്ചം' റിവ്യൂ". Retrieved 2023-04-20.