റാന്നി പെരുനാട് ചെറുകിട ജലവൈദ്യുതപദ്ധതി
പ്രതിവർഷം 16.73 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ചെറുകിട ജലവൈദ്യുത പദ്ധതിയാണ് റാന്നി പെരുനാട് ചെറുകിട ജലവൈദ്യുതപദ്ധതി [1] , [2] .പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ മാമ്പ്രയിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്. പദ്ധതിയിൽ ഒരു തടയണയും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.
റാന്നി പെരുനാട് ചെറുകിട ജലവൈദ്യുതപദ്ധതി | |
---|---|
സ്ഥലം | റാന്നി പെരുനാട്,റാന്നി,പത്തനംതിട്ട ജില്ല, കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 9°21′25.8084″N 76°51′59.5″E / 9.357169000°N 76.866528°E |
നിലവിലെ സ്ഥിതി | Completed |
നിർമ്മാണം പൂർത്തിയായത് | 2012 ഫെബ്രുവരി 16 |
ഉടമസ്ഥത | കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് |
Power station | |
Type | Small Hydro Power Plant (SHEP) Run Of River |
Installed capacity | 4 MW (2 x 2 Megawatt - Kaplan -type) |
Website Kerala State Electricity Board | |
പ്രതിവർഷം 16.73 ദശലക്ഷം യൂണിറ്റ് |
പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും
തിരുത്തുക1) റാന്നി പെരുനാട് പവർ ഹൗസ്
വൈദ്യുതി ഉത്പാദനം
തിരുത്തുകറാന്നി പെരുനാട് ചെറുകിട ജലവൈദ്യുത പദ്ധതിക്ക് വേണ്ടി മാമ്പ്രയിൽ പമ്പ നദിയുടെ പോഷക നദിയായ കക്കാടാർ പുഴയിൽ ഒരു ചെറിയ തടയണ നിർമിച്ചു. തടയണയോടു ചേർന്ന് തന്നെ പവർ ഹൌസ് നിർമിച്ചു 2 മെഗാവാട്ടിന്റെ 2 ടർബൈനുകൾ (Kaplan -type) ഉപയോഗിച്ച് 4 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . വാർഷിക ഉൽപ്പാദനം 16.73 MU ആണ്. 2012 ഫെബ്രുവരി 16 ന് പദ്ധതി കമ്മീഷൻ ചെയ്തു.
യൂണിറ്റ് | റേറ്റിംഗ് | കമ്മീഷൻ ചെയ്ത ദിവസം |
---|---|---|
യൂണിറ്റ് 1 | 2 MW | 16.02.2012 |
യൂണിറ്റ് 2 | 2 MW | 16.02.2012 |
കൂടുതൽ കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "RANNI PERUNAD SMALL HYDRO ELECTRIC PROJECT -". www.kseb.in.
- ↑ "Ranni Perunad Power House-". www.expert-eyes.org.