ഉറുദു ഭാഷയിൽ എഴുതിയിരുന്ന ഒരു ഇന്ത്യൻ എഴുത്തുകാരിയും വിവർത്തകയും പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷന്റെ ഒരു പ്രമുഖ അംഗവുമായിരുന്നു റസിയ സജ്ജാദ് സഹീർ (15 ഒക്ടോബർ 1918, അജ്മീർ - 18 ഡിസംബർ 1979, ഡൽഹി ). ഉത്തർപ്രദേശ് സാഹിത്യ അക്കാദമി അവാർഡും സോവിയറ്റ് ലാൻഡ് നെഹ്‌റു അവാർഡും അവർ നേടിയിട്ടുണ്ട്.

റസിയ സജ്ജാദ് സഹീർ
ജനനംറസിയ ദിൽഷാദ്
(1918-10-15)ഒക്ടോബർ 15, 1918
അജ്മീർ
മരണംഡിസംബർ 18, 1979(1979-12-18) (പ്രായം 61)
ഡെൽഹി
തൊഴിൽഎഴുത്തുകാരി, വിവർത്തക
ഭാഷഉറുദു
പൗരത്വംഭാരതീയ
പഠിച്ച വിദ്യാലയംഅലഹബാദ് സർവ്വകലാശാല
Period1948–1979
സാഹിത്യ പ്രസ്ഥാനംപ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷൻ
പങ്കാളിസജ്ജദ് സഹീർ
കുട്ടികൾനാദിറ ബബ്ബാർ[1]

ആദ്യകാല ജീവിതം

തിരുത്തുക

1918 ഒക്ടോബർ 15 ന് രാജസ്ഥാനിലെ അജ്മീറിൽ [2] ഒരു അക്കാദമിക് കുടുംബത്തിലാണ് റസിയ ദിൽഷാദ് ജനിച്ചത്. അവരുടെ പിതാവ് അജ്മീർ ഇസ്ലാമിയ കോളേജ് പ്രിൻസിപ്പലായിരുന്നു. [3] അവർ അജ്മീറിൽ ബിരുദാനന്തര ബിരുദം നേടി. [4]

കവിയും കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായ സജ്ജാദ് സഹീറിനെ 20 വയസ്സുള്ളപ്പോൾ അവർ വിവാഹം കഴിച്ചു. പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷന്റെ (പിഡബ്ല്യുഎ) സ്ഥാപകരിലൊരാളായ അദ്ദേഹത്തിന് താൻ പഠിച്ച നിയമരംഗത്ത് തുടരാൻ താൽപ്പര്യമില്ലായിരുന്നു. അവരുടെ വിവാഹത്തിന് തൊട്ടുപിന്നാലെ, വിപ്ലവ പ്രവർത്തനങ്ങളുടെ പേരിൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും രണ്ട് വർഷം ജയിലിലടക്കുകയും ചെയ്തു.[3]

റസിയ അലഹബാദ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി.[4] 1940-കളിൽ, റസിയയും ഭർത്താവും ബോംബെയിലായിരുന്നു, അവിടെ സാംസ്കാരിക മേഖലയിൽ സജീവമായിരുന്ന അവർ പ്രതിവാര പിഡബ്ലുഎ സോയറികൾ സംഘടിപ്പിച്ചു.[3] തന്റെ രാഷ്ട്രീയത്തെ സമൂലവൽക്കരിക്കുന്നതിൽ പിഡബ്ലുഎ യുടെ സ്വാധീനം അവർ അംഗീകരിച്ചിട്ടുണ്ട്. [5] "സ്ത്രീകളുടെ സ്വഭാവത്തെയും സ്ഥാനത്തെയും കുറിച്ചുള്ള ഗാന്ധിയൻ പ്രത്യയശാസ്ത്രങ്ങളെ" ചോദ്യം ചെയ്യാൻ തുടങ്ങിയ ആക്ടിവിസ്റ്റ് സ്ത്രീകളിൽ ഒരാളായിരുന്നു അവർ. [6]

1948 ആയപ്പോഴേക്കും റസിയക്ക് നാല് പെൺമക്കളുണ്ടായിരുന്നു, അവരുടെ ഭർത്താവ് ഇന്ത്യാ വിഭജനത്തെ പിന്തുണച്ച കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ നിർദ്ദേശപ്രകാരം പാകിസ്ഥാനിലായിരുന്നു. പെൺമക്കളോടൊപ്പം അവർ ലഖ്‌നൗവിലേക്ക് താമസം മാറി.[3]

ചെറുപ്പം മുതലേ റസിയ ഫൂൽ, തെഹ്‌സിബ്-ഇ-നിസ്വാൻ, ഇസ്മത്ത് തുടങ്ങിയ മാസികകളിൽ ചെറുകഥകൾ എഴുതിയിരുന്നു. [7] ലഖ്‌നൗവിൽ ആയിരിക്കുമ്പോൾ റസിയ ഉപജീവനത്തിനായി പഠിപ്പിക്കാനും എഴുതാനും വിവർത്തനം ചെയ്യാനും തുടങ്ങി. 40-ഓളം പുസ്തകങ്ങൾ അവർ ഉർദുവിലേക്ക് വിവർത്തനം ചെയ്തു.[8] ബെർട്ടോൾഡ് ബ്രെക്റ്റിന്റെ ലൈഫ് ഓഫ് ഗലീലിയോയുടെ ഉർദു വിവർത്തനം പവർഫുൾ എന്ന് വിളിക്കപ്പെട്ടു.[9] സിയറാം ശരൺ ഗുപ്തയുടെ നാരി (സാഹിത്യ അക്കാദമി ഔറത്ത് (സ്ത്രീ) എന്ന പേരിൽ പ്രസിദ്ധീകരിച്ചത്), [10] മുൽക് രാജ് ആനന്ദിന്റെ സെവൻ ഇയേഴ്‌സ് (സാത് സാൽ, 1962) എന്നിവ അവർ വിവർത്തനം ചെയ്തു.[11]

1953-ൽ അവളുടെ നോവൽ സാർ-ഇ-ഷാം പ്രസിദ്ധീകരിച്ചു, മറ്റൊരു നോവൽ കാന്റെ (മുള്ളുകൾ) 1954-ൽ പുറത്തിറങ്ങി, സുമൻ (മറ്റൊരു നോവൽ) 1964-ൽ പുറത്തിറങ്ങി. ജയിലിൽ നിന്ന് ഭർത്താവ് തനിക്ക് അയച്ച കത്തുകൾ, നുകൂഷ്-ഇ-സിന്ദാൻ (1954) അവർ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു.[4]

കവി മജാസ് ലഖ്‌നോവിയെക്കുറിച്ചുള്ള ഒരു നോവൽ എഴുതിത്തുടങ്ങിയെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. സ്വന്തം എഴുത്തുകൾക്കൊപ്പം അവർ, ഭർത്താവിന്റെ രചനകൾ എഡിറ്റ് ചെയ്യുകയും പകർത്തുകയും ചെയ്തു.[8]

അവളുടെ ചെറുകഥകൾക്ക് ഒരു സോഷ്യലിസ്റ്റ് ലക്ഷ്യമുള്ളതായി വിശേഷിപ്പിക്കപ്പെടുന്നു. [12] ഉദാഹരണത്തിന്, നീച്ചിൽ (ലോബോൺ) എന്ന കഥയിൽ അവർ ഒരു വിശേഷാധികാരമുള്ള സ്ത്രീയും പഴം വിൽക്കുന്നവളും തമ്മിലുള്ള വർഗ്ഗ വ്യത്യാസങ്ങളും ശക്തി നേടുന്നതിന് മാറ്റിവെക്കേണ്ട മുൻവിധികളും പര്യവേക്ഷണം ചെയ്തു.[13] കൂടാതെ, പിഡബ്ല്യുഎ യുടെ വിപ്ലവകരമായ പ്രത്യയശാസ്ത്രം കണക്കിലെടുക്കുമ്പോൾ, അവരുടെ കൃതികൾ - ഗ്രൂപ്പിലെ അവളുടെ സഹപ്രവർത്തകർ എന്ന നിലയിൽ - ലിംഗ ബന്ധങ്ങൾ, സ്ത്രീകളുടെ അടിച്ചമർത്തൽ, സ്ത്രീകൾക്കിടയിൽ ഒരു ആധുനിക വ്യക്തിത്വത്തിന്റെ വികാസം,[14] ഒപ്പം പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളിൽ ദാരിദ്ര്യത്തിന്റെയും ബഹിഷ്‌കരണത്തിന്റെയും കൂടുതൽ ദോഷകരമായ ഫലങ്ങൾ എന്നിവ പര്യവേക്ഷണം ചെയ്തു. [15][16]

സാർദ് ഗുലാബ് (ദി യെല്ലോ റോസ്, 1981), അല്ലാ ദേ ബന്ദ ലേ (ദൈവം നൽകുന്നു, മനുഷ്യൻ എടുക്കുന്നു, 1984) എന്നിവ മരണാനന്തരം പ്രസിദ്ധീകരിച്ച അവരുടെ രണ്ട് ചെറുകഥാ സമാഹാരങ്ങളാണ്. [4]

പിന്നീടുള്ള ജീവിതം

തിരുത്തുക

റസിയയുടെ ഭർത്താവ് 1956 വരെ പാകിസ്ഥാനിൽ ജയിലിലായിരുന്നു, അതിനുശേഷം അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി ലഖ്‌നൗവിലെ കുടുംബത്തോടൊപ്പം ചേർന്നു. 1964-ൽ അവർ ഡൽഹിയിലേക്ക് മാറി. സജ്ജാദ് 1973-ൽ[8] റഷ്യയിൽ വെച്ച് അന്തരിച്ചു.

റസിയ സജ്ജാദ് സഹീർ 1979 ഡിസംബർ[7] -ന് ഡൽഹിയിൽ വച്ച് അന്തരിച്ചു.

ഗ്രന്ഥസൂചിക

തിരുത്തുക

റസിയ സജ്ജാദ് സഹീറിന്റെ സാഹിത്യ സൃഷ്ടികളിൽ ഇവ ഉൾപ്പെടുന്നു: [7]

  • സാർ-ഇ-ഷാം (1953)
  • കാന്റെ (1954)
  • സുമൻ (1963)
  • അള്ളാ മേഘ് ദേ
  • സർദ് ഗുലാബ് (1981)
  • അല്ലാ ദേ ബന്ദ ലേ (1984)
  • നെഹ്‌റു കാ ഭതീജ (1954)
  • സുൽത്താൻ സൈനുൽ ആബിദീൻ ബുദ്ഷാ

പുരസ്കാരങ്ങളും ബഹുമതികളും

തിരുത്തുക
  • സോവിയറ്റ് ലാൻഡ് നെഹ്‌റു അവാർഡ് (1966). [17]
  • ഉത്തർപ്രദേശ് സാഹിത്യ അക്കാദമി അവാർഡ് (1972). [4]
  1. Salman 2018.
  2. SA 1961, p. 410.
  3. 3.0 3.1 3.2 3.3 Mahmood 2020a.
  4. 4.0 4.1 4.2 4.3 4.4 Tharu & Lalita 1993, p. 144.
  5. Gopal 2009, p. 142.
  6. Gopal 2005, p. 21.
  7. 7.0 7.1 7.2 Naeem 2019.
  8. 8.0 8.1 8.2 Mahmood 2020b.
  9. Husain 1972, pp. 146–147.
  10. Rao 2004, p. 165.
  11. Husain 1963, p. 145.
  12. Machwe 1977, p. 148.
  13. Tharu & Lalita 1993, p. 82.
  14. Gopal 2005, p. 68.
  15. Gopal 2005, p. 31.
  16. Singh 2006, p. 256.
  17. Machwe 1977, p. 145.

ഗ്രന്ഥസൂചിക

തിരുത്തുക
  • Gopal, Priyamvada (2005). Literary Radicalism in India: Gender, Nation and the Transition to Independence. Psychology Press. ISBN 978-0-415-32904-0.
  • Gopal, Priyamvada (2009). The Indian English Novel: Nation, History, and Narration. Oxford University Press. ISBN 978-0-19-954437-0.
  • Husain, S. Ehtesham (1963). "Urdu Literature—1962". Indian Literature. 6 (2). JSTOR 23329422.
  • Husain, S. Ehtesham (1972). "Urdu Literature—1971". Indian Literature. 15 (4): 142–149. JSTOR 24157192.
  • Machwe, Prabhakar (1977). "Prominent Women Writers In Indian Literature After Independence". Journal of South Asian Literature. 12 (3/4): 145–149. JSTOR 40872164.
  • Mahmood, Nazir (5 January 2020a). "Raziya, Shaukat, and the PWA - Part I". The News International.
  • Mahmood, Nazir (6 January 2020b). "Raziya, Shaukat, and the PWA - Part II". The News International.
  • Naeem, Raza (18 December 2019). "Razia Sajjad Zaheer: The forgotten virtuoso of Urdu literature". The Express Tribune.
  • Rao, D. S. (2004). Five Decades: The National Academy of Letters, India: A Short History of Sahitya Akademi. Sahitya Akademi. ISBN 978-81-260-2060-7.
  • "Razia Sajjad Zaheer". Who's Who of Indian Writers. Delhi: Sahitya Akademi. 1961.
  • Salman, Peerzada (29 November 2018). "All about mother". Dawn.
  • Singh, V. P. (2006). "Emerging From the Veil: A Study of Selected Muslim Women's Feminist Writing From the Indian Subcontinent". In Prasad, Amar Nath; Joseph, S. John Peter (eds.). Indian Writing In English: Critical Ruminations Part 2. Sarup & Sons. ISBN 978-81-7625-725-1.
  • Tharu, Susie J.; Lalita, K., eds. (1993). Women Writing in India: The twentieth century. Feminist Press at CUNY. ISBN 978-1-55861-029-3.
"https://ml.wikipedia.org/w/index.php?title=റസിയ_സജ്ജാദ്_സഹീർ&oldid=3982164" എന്ന താളിൽനിന്ന് ശേഖരിച്ചത്