ഇന്ത്യയിലും പാകിസ്ഥാനിലും പ്രവർത്തിച്ചിരുന്ന ഒരു ഉറുദു എഴുത്തുകാരനും മാർക്സിസ്റ്റ് സൈദ്ധാന്തികനും തീവ്ര വിപ്ലവകാരിയുമായിരുന്നു സയ്യിദ് സജ്ജാദ് സഹീർ ( ഉർദു: سید سجاد ظہیر ) (ജനനം: 5 നവംബർ 1899, മരണം:13 സെപ്റ്റംബർ 1973). സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടത്തിൽ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിലും അഖില ഭാരതീയ പ്രഗതിശിൽ ലേഖക് സംഘത്തിലും (പുരോഗമന എഴുത്തുകാരുടെ പ്രസ്ഥാനം) അംഗമായിരുന്നു . സ്വാതന്ത്ര്യത്തിനും വിഭജനത്തിനും ശേഷം, അദ്ദേഹം പുതുതായി സൃഷ്ടിക്കപ്പെട്ട പാകിസ്ഥാനിലേക്ക് മാറുകയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ സ്ഥാപക അംഗമാവുകയും ചെയ്തു.

സജ്ജാദ് സഹീർ
ജനനം(1899-11-05)5 നവംബർ 1899
മരണം11 സെപ്റ്റംബർ 1973(1973-09-11) (പ്രായം 73)
ദേശീയതഇന്ത്യൻ, പാക്കിസ്താനി (കുറച്ചുകാലം)
കലാലയംഓക്സ്ഫഡ് സർവ്വകലാശാല
തൊഴിൽമാർക്സിസ്റ്റ് പ്രത്യയശാസ്ത്രജ്ഞൻ, എഴുത്തുകാരൻ, ഉറുദു കവി
രാഷ്ട്രീയ കക്ഷിസിപിഐ
ജീവിതപങ്കാളി(കൾ)റസിയ സജ്ജദ് സഹീർ
കുട്ടികൾ4
Writing career
Genreഗസൽ, നാടകം
സാഹിത്യ പ്രസ്ഥാനംഅഖില ഭാരതീയ പ്രഗതിശിൽ ലേഖക് സംഘ്
ശ്രദ്ധേയമായ രചന(കൾ)അംഗാരെ

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

1905 ൽ ലഖ്‌നൗവിൽ ജനിച്ച സഹീർ , അലഹബാദിലെ ഹൈക്കോടതി ജഡ്ജിയായിരുന്ന സയ്യിദ് വസീർ ഹസന്റെ നാലാമത്തെ മകനായിരുന്നു. [1] 1924-ൽ ലഖ്‌നൗ സർവ്വകലാശാലയിൽ നിന്ന് ബിഎ ബിരുദം നേടി. [2] തുടർന്ന് അദ്ദേഹം തുടർ പഠനത്തിനായി ഓക്സ്ഫോർഡിലെ ന്യൂ കോളേജിലേക്ക് പോയി. ഓക്‌സ്‌ഫോർഡിലെ അവസാന വർഷത്തിൽ ക്ഷയരോഗബാധിതനായ അദ്ദേഹത്തെ സ്വിറ്റ്‌സർലൻഡിലെ ഒരു സാനിറ്റോറിയത്തിലേക്ക് അയച്ചു. [3] ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം കമ്മ്യൂണിസ്റ്റ് നേതാവ് ഷാപൂർജി സക്ലത്വാലയിൽ നിന്ന് സ്വാധീനം ഉൾക്കൊണ്ട് ഓക്സ്ഫോർഡ് മജ്ലിസിൽ ചേരുകയും ചെയ്തു. ഫ്രാങ്ക്ഫർട്ടിൽ നടന്ന സാമ്രാജ്യത്വത്തിനെതിരായ ലീഗിന്റെ രണ്ടാം കോൺഗ്രസിൽ അദ്ദേഹം പങ്കെടുത്തു, അവിടെ അദ്ദേഹം വീരേൻ ചതോപാധ്യായ, സൌമ്യേന്ദ്രനാഥ ടാഗോർ, എൻഎം ജയ്സൂര്യ, രാജാ പഹേന്ദ്ര പ്രതാപ് തുടങ്ങിയ സ്വാധീനമുള്ള നേതാക്കളെ കണ്ടു.[3] അദ്ദേഹം 1930-ൽ ഇംഗ്ലണ്ടിൽ ഭാരത് എന്ന പത്രവും ആരംഭിച്ചു. 1931-ൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിഎ ബിരുദം നേടി.[2] ഓക്‌സ്‌ഫോർഡിലെ പഠനം പൂർത്തിയാക്കിയ ശേഷം ജർമ്മനി, ഇറ്റലി, ഡെന്മാർക്ക്, ഓസ്ട്രിയ എന്നിവിടങ്ങളിലൂടെ അദ്ദേഹം യാത്ര ചെയ്തു.

1932 ഡിസംബറിൽ സഹീർ ഒരു കൂട്ടം സുഹൃത്തുക്കളോടൊപ്പം തന്റെ ആദ്യ പുസ്തകം അംഗാരെപ്രസിദ്ധീകരിച്ചു. ബ്രിട്ടീഷ് ഇന്ത്യയിലെ മത-സിവിൽ അധികാരികളിൽ നിന്ന് ഈ പുസ്തകം എതിർപ്പ് ഏറ്റുവാങ്ങുകയും തുടർന്ന് സർക്കാർ പുസ്തകം നിരോധിക്കുകയും ചെയ്തു.[4] അംഗാരെയുടെ പ്രസിദ്ധീകരണത്തെ തുടർന്നുണ്ടായ കോലാഹലങ്ങൾക്കൊടുവിൽ, 1933 മാർച്ചിൽ ലിങ്കൺസ് ഇന്നിൽ നിയമം പഠിക്കാൻ പിതാവ് അദ്ദേഹത്തെ ലണ്ടനിലേക്ക് അയച്ചു.[2][5]

രാഷ്ട്രീയ ജീവിതം

തിരുത്തുക

1935-ൽ അദ്ദേഹവും നോവലിസ്റ്റ് മുൽക് രാജ് ആനന്ദും ആന്ദ്രേ ഗിഡ് സംഘടിപ്പിച്ച സാംസ്കാരിക പ്രതിരോധത്തിനുള്ള അന്താരാഷ്ട്ര കോൺഗ്രസിൽ പങ്കെടുക്കാൻ പാരീസിലേക്ക് പോയി. സമ്മേളനത്തിന്റെ സ്വാധീനത്തിൽ അദ്ദേഹം ലണ്ടനിൽ അഖില ഭാരതീയ പ്രഗതിശിൽ ലേഖക് സംഘ് സ്ഥാപിച്ചു.[5] സംഘടനയുടെ ആദ്യ സമ്മേളനം 1936 ഏപ്രിൽ 9, 10 തീയതികളിൽ നടന്നു. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം, 1936 ഏപ്രിൽ 9-ന് ലഖ്‌നൗവിൽ അഖില ഭാരതീയ പ്രഗതിശിൽ ലേഖക് സംഘിന്റെ ആദ്യ സമ്മേളനം സംഘടിപ്പിക്കുകയും അതിന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു. അദ്ദേഹം സോഹൻ സിംഗ് ജോഷുമായി ചേർന്ന് സഹരൻപൂരിൽ ഉറുദുവിലെ ആദ്യത്തെ മാർക്‌സിസ്റ്റ് ജേർണൽ, ചിങ്കാരി ആരംഭിച്ചു.[6]

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സിപിഐ) ഉത്തർപ്രദേശ് സംസ്ഥാന സെക്രട്ടറിയായും 1936- ൽ കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റി അംഗമായും അദ്ദേഹം പ്രവർത്തിച്ചു. 1939-ൽ സി.പി.ഐയുടെ ഡൽഹി ബ്രാഞ്ചിന്റെ ചുമതലക്കാരനായി നാമനിർദ്ദേശം ചെയ്യപ്പെട്ട അദ്ദേഹം രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധത്തിലെ ഇന്ത്യൻ പങ്കാളിത്തത്തെ എതിർത്തതിന് രണ്ട് വർഷം ജയിലിൽ കിടന്നു. 1942-ൽ ജയിൽ മോചിതനായ ശേഷം അദ്ദേഹം സി.പി.ഐ പത്രമായ ക്വാമി ജംഗ് (പീപ്പിൾസ് വാർ), നയാ സമാന (ന്യൂ ഏജ്) എന്നിവയുടെ എഡിറ്ററായി.[5][7] ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷനും (ഇപ്റ്റ) ഓൾ ഇന്ത്യ കിസാൻ സഭയും സംഘടിപ്പിക്കാനും അദ്ദേഹം സഹായിച്ചു.[8][7]

വിഭജനത്തിനുശേഷം, സജ്ജാദ് സഹീർ, സിബ്തേ ഹസൻ, മിയാൻ ഇഫ്തേഖർ-ഉദ്ദീൻ എന്നിവരോടൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ ആരംഭിക്കുകയും പാർട്ടിയുടെ സെക്രട്ടറി ജനറലായി നിയമിക്കപ്പെടുകയും ചെയ്തു. [8] 1951ൽ റാവൽപിണ്ടി ഗൂഢാലോചന കേസിൽ ഫായിസ് അഹമ്മദ് ഫൈസിനോടൊപ്പം അദ്ദേഹം അറസ്റ്റിലായി. നാല് വർഷം ജയിലിൽ കിടന്ന അദ്ദേഹത്തിന് ജവഹർലാൽ നെഹ്‌റു ഇന്ത്യൻ പൗരത്വം നൽകി.[9]

ഇന്ത്യയിൽ ആയിരിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സംഘടിപ്പിച്ച സാംസ്കാരിക പ്രവർത്തനങ്ങളിൽ അദ്ദേഹം തുടർന്നു പ്രവർത്തിച്ചു.[8] അദ്ദേഹം അഖില ഭാരതീയ പ്രഗതിശിൽ ലേഖക് സംഘ് പുനരുജ്ജീവിപ്പിച്ചു, ആഫ്രോ-ഏഷ്യൻ റൈറ്റേഴ്‌സ് അസോസിയേഷന്റെ ഇന്ത്യൻ ചാപ്റ്ററിന്റെ സെക്രട്ടറിയായി, അവാമി ദൗറിന്റെയും (പീപ്പിൾസ് എറ)[8] ദിനപത്രമായ ഹയാത്തിന്റെയും എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചു.[9]

1973-ൽ കസാക്കിസ്ഥാനിലെ അൽമ അറ്റയിൽ ഒരു സാഹിത്യ സമ്മേളനത്തിൽ പങ്കെടുക്കവെ അദ്ദേഹം അന്തരിച്ചു.[8]

സാഹിത്യ ജീവിതം

തിരുത്തുക

സഹീർ 1932-ൽ പ്രസിദ്ധീകരിച്ച ഒരു ചെറുകഥാ സമാഹാരമായ അംഗാരി (തീക്കനൽ) യിലൂടെ തന്റെ സാഹിത്യജീവിതം ആരംഭിച്ചു. സജ്ജാദ് സഹീർ, അഹമ്മദ് അലി, റാഷിദ് ജഹാൻ, മഹ്മൂദ്-ഉസ്-സഫർ എന്നിവരുടെ കഥകളുള്ള ഈ പുസ്തകം "സമുദായത്തിലെ ഒരു വിഭാഗത്തിന്റെ മതവിശ്വാസങ്ങളെ വ്രണപ്പെടുത്തിയതിന്" 1933-ൽ ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാർ നിരോധിച്ചു.[10] ഇതേത്തുടർന്ന് സജ്ജാദ് സഹീറും അഹമ്മദ് അലിയും സഹസ്ഥാപകരായിരുന്ന അഖില ഭാരതീയ പ്രഗതിശിൽ ലേഖക് സംഘ് രൂപപ്പെട്ടു.[11] 1935-ൽ ലണ്ടനിലെ അനുഭവത്തെ അടിസ്ഥാനമാക്കി അദ്ദേഹം ലണ്ടൻ കി ഏക് രാത് എന്ന പേരിൽ ഒരു നോവൽ എഴുതി. 1944-ൽ ലഖ്‌നൗവിലെയും അലഹബാദിലെയും ജയിലുകളിൽ നിന്ന് ഭാര്യക്ക് എഴുതിയ കത്തുകളുടെ ഒരു ശേഖരം നുഖുഷ്-ഇ-സിന്ദാൻ എന്ന പേരിൽ പ്രസിദ്ധീകരിച്ചു. അദ്ദേഹം, അഖില ഭാരതീയ പ്രഗതിശിൽ ലേഖക് സംഘ് പ്രസ്ഥാനത്തിന്റെ ആദ്യകാല ചരിത്രവും ഓർമ്മക്കുറിപ്പും (1956) ആയ രോശ്നൈ, ഇതിഹാസ പേർഷ്യൻ കവി ഹാഫിസിന്റെ (1956) കൃതികളിലേക്കുള്ള ഒരു വിമർശനാത്മക വീക്ഷണം ആയ ജിക്ര്-ഇ-ഹഫീസ്, ഒരു കവിതാ സമാഹാരം ആയ പിഗ്ല നീലം (1964) എന്നിവ പ്രസിദ്ധീകരിച്ചു.[6]

കൂടാതെ സഹീർ തന്റെ കരിയറിൽ ഭാരത്, ചിംഗാരി, ക്വാമി ജംഗ്, നയാ സമാന, അവാമി ദൗർ, ഹയാത്ത് തുടങ്ങി നിരവധി പേപ്പറുകളുടെയും മാസികകളുടെയും എഡിറ്ററായി സേവനമനുഷ്ഠിച്ചു.[8][5] ടാഗോറിന്റെ ഗോറ, വോൾട്ടയറുടെ കാൻഡിഡ്, ഷേക്സ്പിയറുടെ ഒഥല്ലോ എന്നിവയുടെ ഉറുദു പതിപ്പുകൾ നിർമ്മിച്ച അദ്ദേഹം ഒരു തത്സമയ വിവർത്തകൻ കൂടിയായിരുന്നു.[8][7]

സ്വകാര്യ ജീവിതം

തിരുത്തുക

സജ്ജാദിനും ഭാര്യ റസിയ സജ്ജാദ് സഹീറിനും റഷ്യൻ സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ (പുരാതന ചരിത്രം) പിഎച്ച്ഡി നേടിയിട്ടുള്ള നസീം ഭാട്ടിയ ഉൾപ്പെടെ, നാല് പെൺമക്കളുണ്ടായിരുന്നു.[12]

പ്രസിദ്ധീകരിച്ച രചനകൾ

തിരുത്തുക

സഹീറിന്റെ പ്രസിദ്ധീകരിച്ച കൃതികളിൽ ഇവ ഉൾപ്പെടുന്നു.[5]

  • അംഗാരെ (നിസാമി പ്രസ്സ്, ലഖ്‌നൗ, 1932)
  • ബീമാർ (ജാമിയ പ്രസ്സ്, ഡൽഹി)
  • ലണ്ടൻ കി ഏക് രാത് ലണ്ടൻ കി ഇക് റാത്ത് - (ഹൽഖയേ-ഇ-അദാബ്, ലഖ്‌നൗ, 1942)
  • ഉറുദു, ഹിന്ദി, ഹിന്ദുസ്ഥാനി (കുതാബ് പബ്ലിഷേഴ്സ്, ബോംബെ, 1947)
  • കത്തുകൾ: നഖൂഷ്-ഇ-സിന്ദാൻ (മക്തബ ഷഹ്റ, ഡൽഹി, 1951)
  • സിക്ർ-ഇ-ഹാഫിസ് زکرِخافظ (അഞ്ജുമാൻ തറാഖി-ഇ ഉറുദു, അലിഗഡ്, 1956)
  • രൊശ്നൈ روشنائی (മക്തബ ഉർദു, ലാഹോർ, 1956)
  • പിഗ്‌ല നിലം پِگھلا نیلم (നയി റോഷനി പ്രകാശൻ, ഡൽഹി, 1964)
  • മേരി സുനോ (സ്റ്റാർ പബ്ലിഷേഴ്സ്, ഡൽഹി, 1967)
  • മസ്സാമൈൻ-ഇ-സജ്ജാദ് സഹീർ (യുപി ഉറുദു അക്കാദമി, ലഖ്‌നൗ, 1979-ൽ മരണാനന്തരം പ്രസിദ്ധീകരിച്ചത്)
  • ഷേക്സ്പിയറുടെ ഒഥല്ലോയുടെ വിവർത്തനം
  • കാൻഡീഡിന്റെ വിവർത്തനം
  • ഗോറയുടെ വിവർത്തനം (ടാഗോർ എഴുതിയ നോവൽ)
  • ദ പ്രോഫെറ്റിന്റെ വിവർത്തനം (ഖലീൽ ജിബ്രാൻ എഴുതിയത്)

അവലംബങ്ങൾ

തിരുത്തുക
  1. Coppola 1981, പുറം. 57.
  2. 2.0 2.1 2.2 Jalil 2014, പുറം. 192.
  3. 3.0 3.1 Jalil 2014, പുറം. 111.
  4. Jalil, Rakhshanda (2017-11-05). "Remembering writer and Progressive Writers' Association founder Sajjad Zaheer". National Herald (in ഇംഗ്ലീഷ്). Retrieved 2020-12-26.
  5. 5.0 5.1 5.2 5.3 5.4 Ẓahīr, Sajjād (2014). Angarey: 9 Stories and a Play (in ഇംഗ്ലീഷ്). Rupa Publications India. ISBN 978-81-291-3108-9.
  6. 6.0 6.1 "Sajjad Zaheer's Progressive Ideas Live on in Writers' Dissent". The Wire. Retrieved 2020-12-26.
  7. 7.0 7.1 7.2 NOORANI, A. G. "A versatile communist". Frontline (in ഇംഗ്ലീഷ്). Retrieved 2020-12-27.
  8. 8.0 8.1 8.2 8.3 8.4 8.5 8.6 Shingavi, Snehal (2018-06-05). Angaaray (in ഇംഗ്ലീഷ്). Penguin UK. ISBN 978-93-5118-695-3.
  9. 9.0 9.1 InpaperMagazine, From (2010-11-07). "Column: Voice of the poor". DAWN.COM (in ഇംഗ്ലീഷ്). Retrieved 2020-12-26.
  10. "Angaaray". Penguin Books India.
  11. 1961-, Ali, Kamran Asdar (30 June 2015). Communism in Pakistan : politics and class activism 1947-1972. London. p. 83. ISBN 9781784532000. OCLC 913850929. {{cite book}}: |last= has numeric name (help)CS1 maint: location missing publisher (link) CS1 maint: multiple names: authors list (link)
  12. Ruhela, Satya Pal (1998). Empowerment of the Indian Muslim Women. ISBN 9788175330634.

ഉദ്ധരിച്ച ഉറവിടങ്ങൾ

തിരുത്തുക

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സജ്ജാദ്_സഹീർ&oldid=3808922" എന്ന താളിൽനിന്ന് ശേഖരിച്ചത്