അജ്മീർ
26°16′N 74°25′E / 26.27°N 74.42°E രാജസ്ഥാനിലെ അജ്മീർ ജില്ലയിലെ ഒരു പട്ടണമാണ് അജ്മീർ (Ajmer) (ഹിന്ദി: अजमेर). എല്ലാ വശവും പർവതങ്ങളാൽ ചുറ്റപ്പെട്ട അജ്മീർ ഒരു മനോഹരമായ നഗരമാണ്. ആരവല്ലി മലനിരകളാണ് അജ്മീരിനെ ചുറ്റി നിലകൊള്ളുന്നത്. പൃഥ്വിരാജ് ചൗഹാൻ ഭരിച്ചിരുന്ന കാലത്തെ പേരായ അജയമേരു എന്നും അജ്മീർ അറിയപ്പെടുന്നു. 2001-ലെ കനേഷുമാരി അടിസ്ഥാനമാക്കി നഗരത്തിലെ ജനസംഖ്യ അഞ്ചു ലക്ഷത്തോളമാണ്. ബ്രിട്ടീഷ് ഇന്ത്യയിൽ അജ്മീർ-മേർവാഡ പ്രവിശ്യയുടെ ഭാഗമായിരുന്നു ഈ നഗരം. ഇന്ത്യ സ്വതന്ത്രമായതിനു ശേഷം 1956 നവംബർ ഒന്നിന് രാജസ്ഥാന്റെ ഭാഗമാകുന്നതുവരെ പ്രത്യേക സംസ്ഥാനമായിരുന്നു.
അജ്മീർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Rajasthan |
ജില്ല(കൾ) | അജ്മീർ |
ജനസംഖ്യ | 4,85,197 (2001[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 486 m (1,594 ft) |
വെബ്‌സൈറ്റ് | http://www.ajmer.nic.in |
ചരിത്രം
തിരുത്തുകപന്ത്രണ്ടാം നൂടാണ്ടിലെ ചൗഹാൻ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു അജ്മീർ. മുഗളരുടെ കാലത്ത് സുബാ ആസ്ഥാനമായിരുന്നു. മതസൗഹാർദ്ധത്തിന്റെ ഒരു ഉത്തമോദാഹരണമാണ് അജ്മീർ. പന്ത്രണാം നൂറ്റാണ്ടിൽ സൂഫി സന്യാസിയായിരുന്ന ഖാജ മുഇനുദ്ദീൻ ചിഷ്തി അജ്മീരിൽ താമസമാക്കി. വിവിധ മതസ്ഥർ ഇദ്ദേഹത്തിൽ ആകൃഷ്ടരായി സന്ദർശിച്ചിരുന്നു.
അജ്മീരിനടൂത്തുള്ള പുഷ്കർ എന്ന തടാകം പുരാതനകാലം മുതൽക്കേ ഒരു തീർത്ഥാടനകേന്ദ്രമാണ്[1].
ഭാഷ
തിരുത്തുകഅജ്മീരിയാണ് ഇവിടെ പ്രധാനമായും സംസാരിക്കുന്ന ഭാഷ.