രേണു സൗന്ദർ
മലയാളം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിക്കുന്ന നടിയാണ് രേണു സൗന്ദർ (ജനനം: ഒക്ടോബർ 13, 1992) . മാൻഹോൾ (2016 ചിത്രം) (2016) എന്ന മലയാള ചിത്രത്തിലൂടെയാണ് രേണു സിനിമ അഭിനയം ആരംഭിച്ചത്. ചാലക്കുടിക്കാരൻ ചങ്ങാതി (2018), ഓട്ടം (2019), മർജാര - ഒരു കല്ലുവച്ച നുണ (2020) എന്നീ സിനിമകളിൽ ശ്രദ്ധേയയമായ വേഷം ചെയ്തു.
Renu Soundar | |
---|---|
ജനനം | Renu Soundar 13 ഒക്ടോബർ 1992 Thiruvananthapuram, Kerala, India |
ദേശീയത | Indian |
കലാലയം | Sree Sankaracharya University of Sanskrit |
തൊഴിൽ | Actor |
സജീവ കാലം | 2011 – Present |
മുൻകാലജീവിതം
തിരുത്തുകതിരുവനന്തപുരം ജിഎച്ച്എസ്എസിൽ പഠിച്ച രേണു പിന്നീട് ഉപരി പഠനത്തിനായി കൊച്ചിയിലേക്ക് മാറി. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ നിന്ന് ഫൈൻ ആർട്‌സിൽ ബിരുദാനന്ദര ബിരുദം നേടിയിട്ടുണ്ട്. [1]
സിനിമാ ജീവിതം
തിരുത്തുകവിധു വിൻസെന്റ് സംവിധാനം ചെയ്ത 2016-ൽ പുറത്തിറങ്ങിയ മാൻഹോൾ എന്ന ചിത്രത്തിലാണ് രേണു ആദ്യമായി അഭിനയിച്ചത്. 2017 -ൽ മെൽബണിൽ നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലും മാൻഹോൾ പ്രദർശിപ്പിച്ചിരുന്നു. [2] [3]
2018ൽ സെന്തിൽ കൃഷ്ണ, ഹണി റോസ്, ജോജു ജോർജ് എന്നിവർക്കൊപ്പം ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയിൽ രേണു അഭിനയിച്ചു. നടൻ കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതായിരുന്നു ഈ ചിത്രം. 2019-ൽ ഓട്ടം, പെങ്ങളില എന്നീ ചിത്രങ്ങളിൽ രേണു അഭിനയിച്ചു . 2020-ൽ പുറത്തിറങ്ങിയ മർജാര - ഒരു കല്ലുവച്ച നുണ [4] [5] എന്ന ചിത്രത്തിലും രേണു അഭിനയിച്ചിട്ടുണ്ട്. ഗുരു സോമസുന്ദരത്തിനൊപ്പം രേണു തമിഴിൽ മഞ്ഞ സട്ട പച്ച സട്ട (2021) എന്ന സിനിമ ചെയ്തിട്ടുണ്ട്. [6]
അഭിനയിച്ച സിനിമകൾ
തിരുത്തുകഇതുവരെ റിലീസ് ചെയ്യാത്ത സിനിമകളെ സൂചിപ്പിക്കുന്നു |
- പ്രത്യേകം സൂചിപ്പിക്കാത്തപക്ഷം എല്ലാ സിനിമകളും മലയാളത്തിലാണ് .
വർഷം | തലക്കെട്ട് | പങ്ക് | കുറിപ്പുകൾ |
---|---|---|---|
2011 | തൂവാല | ഷോർട്ട് ഫിലിം | |
2012 | കാക്കക്കുയിൽ | ഗായകൻ | ഷോർട്ട് ഫിലിം |
2015 | ആറാം കൽപന | ജോർജിയുടെ ഭാര്യ | ഷോർട്ട് ഫിലിം |
2016 | മാൻഹോൾ | ശാലിനി | ആദ്യസിനിമ |
2016 | കഴിഞ്ഞ കാലം | ||
2017 | അത്താഴനേരം | ഷോർട്ട് ഫിലിം | |
2018 | ചാലക്കുടിക്കാരൻ ചങ്ങാതി | മീനൂട്ടി | |
2018 | മുത്തലാഖ് | ആമിന | |
2019 | ഓട്ടം | മരിയ | [7] |
2019 | പെങ്ങളില | അനിത | |
2020 | മാർജാര - ഒരു കല്ലുവച്ച നുണ | അഹല്യ | |
2020 | ഒപ്പം | മകൾ | ഷോർട്ട് ഫിലിം |
2021 | മഞ്ഞ സട്ട പച്ച സട്ട | തമിഴ് സിനിമ | |
2022 | ജാക്ക് എൻ ജിൽ | ശാലിനി | |
പത്തൊമ്പതാം നൂറ്റാണ്ട് | നീലി |
ടെലിവിഷൻ സീരിയലുകൾ
തിരുത്തുകവർഷം | സീരിയൽ | കഥാപാത്രം | ഭാഷ | ചാനൽ | കുറിപ്പുകൾ |
---|---|---|---|---|---|
2013 | ഉൾക്കടൽ | മലയാളം | കൈരളി ടി.വി | ||
2015-2017 | കറുത്തമുത്ത് | കാർത്തിക / കാർത്തു / പാറു | മലയാളം | ഏഷ്യാനെറ്റ് | |
2017-2018 | രെക്കകട്ടി പറക്കുടു മനസു | വല്ലി | തമിഴ് | സീ തമിഴ് | |
2017 | സത്യം ശിവം സുന്ദരം | ഗൗരി | മലയാളം | അമൃത ടി.വി |
റഫറൻസുകൾ
തിരുത്തുക- ↑ "Mollywood Movie Actress Renu Soundar Biography, News, Photos, Videos".
- ↑ "Malayalam films to be screened at Indian Film Festival Melbourne". Deccan Chronicle (in ഇംഗ്ലീഷ്). 2017-07-31. Retrieved 2020-08-16.
- ↑ "Minnaminungu And Manhole To Be Screened At Indian Film Festival Melbourne 2017". Desimartini (in ഇംഗ്ലീഷ്). 2017-07-31. Retrieved 2020-08-16.
- ↑ Maarjaara Oru Kalluvacha Nuna Movie Review: A modern twist to Ahalya's Moksha, retrieved 2020-08-16
- ↑ "Multi-genre film 'Maarjara Oru Kallu Vecha Nuna' ready for release". The New Indian Express. Retrieved 2020-08-16.
- ↑ https://www.moviebuff.com/manja-satta-pacha-satta
- ↑ "'I could connect my life with the plot of Ottam,' says actress Renu Sounder". timesofindia. Retrieved 23 June 2022.