രേണുക (നടി)
ചലച്ചിത്ര അഭിനേത്രിയും തമിഴ് ടെലിവിഷൻ നടിയുമാണ് രേണുക. തമിഴ് സംവിധായകനായ കെ.ബാലചന്ദറിന്റെ ടെലി-സീരിയലിലെ പ്രേമി എന്ന കഥാപാത്ര അഭിനയത്തിലൂടെ പ്രസിദ്ധയായ രേണുക ഹിന്ദി, തമിഴ്, മലയാളം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബാലചന്ദറിന് രേണുകയെ പരിചയപ്പെടുത്തിയത് രേണുകയുടെ കൂട്ടുകാരിയായ ഒരു ദക്ഷിണേന്ത്യൻ നടി കൂടിയായ ഗീതയാണ്. 75-ലധികം മലയാളം ചലച്ചിത്രങ്ങളിലായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 1986-ൽ കൂടണയും കാറ്റ് എന്ന മലയാളം ചലച്ചിത്രത്തിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് ഇപ്പോഴും ചലച്ചിത്രരംഗത്ത് സജീവമായി തുടരുന്നു. 2009 -ലെ അയൻ എന്ന തമിഴ് ചലച്ചിത്രത്തിലെ കാവേരി വേലുസാമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ഏറ്റവും നല്ല സഹനടിയ്ക്കുള്ള ഫിലിം ഫെയർ അവാർഡിന് നാമനിർദ്ദേശം ചെയ്യുകയുണ്ടായി.
രേണുക | |
---|---|
ജനനം | |
മറ്റ് പേരുകൾ | രേണുക ചൗഹാൻ |
തൊഴിൽ | അഭിനേത്രി, പിന്നണി ഗായിക |
സജീവ കാലം | 1983–സജീവം |
ജീവിതരേഖ
തിരുത്തുകരേണുക ദ ഹിന്ദു എന്ന ഇംഗ്ലീഷ് ദിനപത്രത്തിൽ നൽകിയ ഇന്റർവ്യൂവിൽ തിരുച്ചിറപ്പള്ളിയുടെ, ഭാഗമായ ശ്രീരംഗം നഗരത്തിലെ അറിയപ്പെടുന്ന നല്ലൊരു കുടുംബാംഗമാണ്. അവളുടെ പിതാവിന്റെ അകാല മരണം ജീവിതത്തെ പ്രതികൂലസാഹചര്യത്തിൽ എത്തിച്ചതിനാൽ വളരെ ചെറുപ്പത്തിൽ തന്നെ അവൾക്ക് ജോലിയന്വേഷിച്ച് ചെന്നൈയിലേയ്ക്ക് പോകേണ്ടി വന്നു. കോമൾ സ്വാമിനാഥന്റെ ട്രൂപ്പിൽ അവൾക്ക് നാടകാഭിനയത്തിനുള്ള അവസരം ലഭിച്ചു.[1]
ചലച്ചിത്രരംഗം
തിരുത്തുക1986-ൽ ഐ വി ശശി സംവിധാനം ചെയ്ത് ജോസഫ് എബ്രഹാം നിർമ്മാണം നിർവ്വഹിച്ച കൂടണയും കാറ്റ് എന്ന മലയാളം ചലച്ചിത്രത്തിലാണ് സഹനടിയായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് അവൾ അറിയാതെ എന്ന മലയാളം ചലച്ചിത്രത്തിൽ അഭിനയിച്ചെങ്കിലും കാര്യമായി വിജയിച്ചില്ല. തുടർന്നുള്ള വർഷങ്ങളിൽ തമിഴിലാണ് അവസരങ്ങൾ കൈവന്നത്. മധുരയ്ക്കര തമ്പി (1988), എൻ തങ്കൈ കല്ല്യാണി (1988), സംസാര സംഗീതം (1989) തുടങ്ങിയ തമിഴ് ചലച്ചിത്രങ്ങളിൽ സഹനടിയായാണ് അഭിനയിച്ചത്. നീണ്ട ഇടവേളയ്ക്കുശേഷം 1990-ൽ ജോഷി സംവിധാനം ചെയ്ത കുട്ടേട്ടൻ എന്ന മലയാളം ചലച്ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് വീണ്ടും മലയാളം ചലച്ചിത്രരംഗത്ത് സജീവമായി. ബ്രഹ്മ രക്ഷസ് (1990), അദ്വൈതം (1991), അഭിമന്യു (1991), കൺഗ്രാജുലേഷൻസ് മിസ്സ് അനിതാമേനോൻ (1992), സർഗം (1992), കുടുംബസമേതം (1992), ഡാഡി (1992), സ്ത്രീധനം (1993), മാഫിയ (1993), അമ്മയാണെ സത്യം (1993), കുടുംബ വിശേഷം (1994), ചുക്കാൻ (1994), പവിത്രം (1994) എന്നീ മലയാളം ചലച്ചിത്രങ്ങളിൽ നിരവധി കഥാപാത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി.
2017-സെപ്തംബർ 29 ന് റിലീസ് ചെയ്ത് ആർ. പനീർ ശെൽവം സംവിധാനം ചെയ്ത കറുപ്പൻ എന്ന തമിഴ് ചലച്ചിത്രത്തിൽ കറുപ്പന്റെ അമ്മയുടെ കഥാപാത്രമാണ് രേണുക അവതരിപ്പിച്ചത്. ബോക്സാഫീസ് വിജയം നേടിയ ചിത്രമായിരുന്നു ഇത്.[2][3]
സംവിധായക രംഗത്ത് അനുഭവസമ്പന്നനായ കെ.ബാലചന്ദറിന്റെ 1996 മുതൽ1998 വരെ സൺ ടിവിയിൽ പ്രദർശിപ്പിച്ച തമിഴ് ടെലി-സീരിയൽ ആണ് കാതൽ പഗഡൈ. രേണുക ഇതിൽ നല്ലൊരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ആ വർഷത്തെ ജനശ്രദ്ധ ആകർഷിച്ച ടെലി-സീരിയൽ ആയിരുന്നു അത്. കൊണാർ കോളനിയായിരുന്നു ഇതിലെ പ്രമേയം. 2006 മുതൽ 2008 വരെ രാജ് ടിവിയിൽ പ്രദർശിപ്പിച്ച തമിഴ് ടെലി-സീരിയൽ ആണ് ഗംഗ യമുന സരസ്വതി. ഗംഗ,യമുന, സരസ്വതി എന്നീ മൂന്നു കഥാപാത്രങ്ങളുടെ കഥ പറയുന്ന ഈ ടെലി-സീരിയലിലും രേണുകയുടെ അഭിനയം മികച്ചതായിരുന്നു.[4] 2009-ലെ തമിഴ്നാട് ഗവൺമെന്റിന്റെ ടെലിവിഷൻ അവാർഡ് ലഭിച്ച 2008 മുതൽ 2009 വരെ സൺ ടിവിയിൽ [5]പ്രദർശിപ്പിച്ചിരുന്ന തമിഴ് ടെലി-സീരിയൽ ആണ് ശിവശക്തി. 385 എപ്പിസോഡുകളായിട്ടാണ് ഈ ടെലി-സീരിയൽ പ്രദർശിപ്പിച്ചത്. ഇതിൽ രേണുക ശിവഗാമി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. [6]
ഫിലിമോഗ്രാഫി
തിരുത്തുകവർഷം | സിനിമ | റോൾ | ഭാഷ | Notes |
---|---|---|---|---|
1986 | കൂടണയും കാറ്റ് | മലയാളം | ||
അവൾ അറിയാതെ | മലയാളം | |||
1988 | മധുരയ്ക്കര തമ്പി | തമിഴ് | ||
1988 | എൻ തങ്കൈ കല്ല്യാണി | തമിഴ് | ||
1989 | സംസാര സംഗീതം | തമിഴ് | ||
1990 | കുട്ടേട്ടൻ | തോമസ് ചാക്കോയുടെ ഗേൾ ഫ്രെൻണ്ട് | മലയാളം | |
1990 | ബ്രഹ്മ രക്ഷസ്സ് | കാർത്തിക | മലയാളം | |
1991 | അദ്വൈതം | കൃഷ്ണൻകുട്ടി മേനോൻറെ ഭാര്യ | മലയാളം | |
1991 | അഭിമന്യു | സാവിത്രി | മലയാളം | |
1991 | പുതു നെല്ലു പുതു നാടു | തമിഴ് | ||
1992 | കൺഗ്രാജുലേഷൻസ് മിസ്സ് അനിതാമേനോൻ | മലയാളം | ||
1992 | തേവർ മകൻ | അണ്ണി | തമിഴ് | |
1992 | സർഗം | കുഞ്ഞുലക്ഷ്മി | മലയാളം | |
1992 | കുടുംബസമേതം | ദേവു | മലയാളം | |
1992 | ഡാഡി | ആലിസ് | മലയാളം | |
1993 | സ്ത്രീധനം | വിദ്യയുടെ സഹോദരി | മലയാളം | |
1993 | മാഫിയ | ഉമ | മലയാളം | |
1993 | ബട്ടർഫ്ലൈസ് | ശാരദ | മലയാളം | |
1993 | വാത്സല്യം | അംബിക | മലയാളം | |
1993 | അമ്മയാണെ സത്യം | പാർവതിയുടെ അമ്മ | മലയാളം | |
1993 | പെരിയമ്മ | തമിഴ് | ||
1993 | തിരുടാ തിരുട | ശ്രീരംഗത്തേയ്ക്ക് യാത്രചെയ്യുന്ന ലക്ഷ്മിനാരായണന്റെ ഭാര്യ | തമിഴ് | |
1993 | അസാദിയുരാലു | തെലുങ്ക് | ||
1994 | കുടുംബ വിശേഷം | ഊർമിള | മലയാളം | |
1994 | ചുക്കാൻ | ലീല | മലയാളം | |
1994 | പവിത്രം | നിർമ്മല രാമകൃഷ്ണൻ (നിമ്മി) | മലയാളം | |
1994 | പാണ്ഢ്യന്റെ ഭാര്യ | പാണ്ഢ്യന്റെ ഭാര്യ | തമിഴ് | |
1995 | അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് | സുമിത്ര | മലയാളം | |
1995 | നിർണയം | രാജന്റെ ഭാര്യ | മലയാളം | |
1995 | തക്ഷശില | ഷീല നമ്പ്യാർ | മലയാളം | |
1995 | ചന്ത | ഷേർളി | മലയാളം | |
1996 | കൽകി | കർപകം | തമിഴ് | |
1996 | മഹാത്മ | രാമകൃഷ്ണ കുറുപ്പിന്റെ മകൾ | മലയാളം | |
1996 | സത്യഭാമയ്ക്കൊരു പ്രണയലേഖനം | താത്രി | മലയാളം | |
1996 | ദ പ്രിൻസ് | ഇന്ദു | മലയാളം | |
1997 | ഗുരു | രാമനാഗന്റെ സഹോദരി | മലയാളം | |
1997 | ഭാരതീയം | സെബാസ്റ്റ്യന്റെ ഭാര്യ | മലയാളം | |
1997 | ആറ്റുവേല | സുഗന്ധി | മലയാളം | |
1998 | സമാന്തരങ്ങൾ | റസിയ | മലയാളം | |
1998 | ചിത്രശലഭം | ഗീത | മലയാളം | |
1998 | ദിനംതോറും | തമിഴ് | ||
1999 | പ്രണയ നിലാവ് | ജമീല | മലയാളം | |
2000 | മിസ്റ്റർ ബട്ട്ലർ | മഞ്ജു | മലയാളം | |
2001 | മൺസൂൺ വെഡ്ഡിംങ് | മഴയത്തെ സ്ത്രീ | ഹിന്ദി | |
2006 | അഴകൈ ഇരിക്കുറൈ ബയമെ ഇരിക്കിറത് | മലർ | തമിഴ് | |
2006 | പൊയ് | മേനക | തമിഴ് | |
2008 | മിഴികൾ സാക്ഷി | അമ്പിളിയുടെ അമ്മ | മലയാളം | |
2008 | ദേ ഇങ്ങോട്ടു നോക്കിയേ | സത്യഭാമ | മലയാളം | |
2009 | ക്വിക്ക് ഗൺ മുരുകൻ | കിഡ്നാപ്പെഡ് മം | ഇംഗ്ലീഷ് ഹിന്ദി |
|
2009 | അയൻ | കാവേരി വേലുസാമി | തമിഴ് | Nominated - ഫിലിം ഫെയർ അവാർഡ് ഫോർ ബെസ്റ്റ് സപ്പോർട്ടിംഗ് ആക്ട്രസ് – തമിഴ് |
2009 | ഗുരു എൻ ആള് | ഗുരുവിന്റെ അമ്മ | തമിഴ് | |
2012 | ചട്ടക്കാരി | ശശിയുടെ അമ്മ | മലയാളം | |
2012 | ഗ്രാമം | ഗ്രാമം | മലയാളം | |
2013 | അലക്സ് പാണ്ഡ്യൻ | റാണി | തമിഴ് | |
2013 | അന്നക്കൊടി | തമിഴ് | ||
2013 | വണക്കം ചെന്നൈ | അജയന്റെ അമ്മ | തമിഴ് | |
2013 | കാഞ്ചി | ഭഗീരഥിയമ്മ | മലയാളം | |
2014 | നമ്മ ഗ്രാമം | തങ്കം | തമിഴ് | |
2014 | നളനും നന്ദിനിയും | രാജലക്ഷ്മി | തമിഴ് | |
2014 | അയിന്തം തലമുറൈ സിദ്ധ വൈദ്യ സിങ്കമണി | തമിഴ് | ||
2014 | പൂജയ് | മണിമേഖലൈ | തമിഴ് | |
2014 | തിരുടൻ പോലീസ് | വിശ്വന്റെ അമ്മ | തമിഴ് | |
2015 | കാഞ്ചന 2 | നന്ദിനിയുടെ നാത്തൂൻ | തമിഴ് | |
2015 | വാസുവും ശരവണനും ഒന്നാ പഠിച്ചവങ്ക | കാമാച്ചി | തമിഴ് | |
2016 | വെട്രിവേൽ | സരതം | തമിഴ് | |
2017 | പോക്കിരി സൈമൺ | മഹാലക്ഷ്മി | മലയാളം | |
2017 | കളവു തൊഴിർക്കലൈ | തമിഴ് | ||
2017 | കറുപ്പൻ | കറുപ്പന്റെ അമ്മ | തമിഴ് |
ടെലിവിഷൻ
തിരുത്തുകവർഷം | റ്റൈറ്റിൽ | റോൾ | ചാനൽ |
---|---|---|---|
പ്രേമി | സൺ TV, Vijay TV | ||
കൈയളവ് മനസ്സ് | സൺ TV | ||
1998 | ജന്നൽ-മറബുകവിതൈകൾ | Sun TV | |
1996-1998 | കാതൽ പഗഡൈ | ||
2006 - 2008 | ഗംഗ യമുന സരസ്വതി | രാജ് TV | |
2008 | ഗംഗ യമുന സരസ്വതി സംഗമം | സൺ TV | |
2008-2009 | ശിവശക്തി | ഗിവഗാമി | സൺ TV |
സഹന സിന്ധു ഭൈരവി പാർട്ട്-II | ജയ TV | ||
2011-2012 | പരിണയം (മലയാളം) |
നായികയുടെ രണ്ടാനമ്മ | മഴവിൽ മനോരമ |
2012-2014 | അമുത ഒരു ആചാര്യക്കുറി | അമുത(Female lead role) | Kalaignar TV |
2013–2013 | നടുവുല കൊഞ്ചം തൂക്കത്ത കാണും | (Female lead role) | Singapore Tamil drama broadcast on MediaCorp Vasantham |
2014–2015 | നെഞ്ചത്തി കിള്ളാതെ | സീ തമിഴ് |
അവലംബം
തിരുത്തുക- ↑ "My First Break". The Hindu. April 17, 2009.
- ↑ http://www.thehindu.com/entertainment/movies/etcetera/article17004294.ece
- ↑ http://m.behindwoods.com/tamil-movies/karuppan/karuppan-review.html
- ↑ "Ganga Yamuna Saraswati on Raj TV". www.rajtvnet.in.
- ↑ "sivasakthi serial Page". www.nettv4u.com.
- ↑ "Chinna thirai Television News/Tamilnadu Government Announced TV Awards". cinema.dinamalar.com. 16 July 2017. Retrieved 15 December 2014.