റിസബാവ
മലയാള ചലച്ചിത്ര അഭിനേതാവും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്നു റിസബാവ (ജനനം: 24 സെപ്റ്റംബർ 1966 - മരണം: 13 സെപ്റ്റംബർ 2021).[1] എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ്.[2] 1990-ൽ റിലീസായ ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ ജോൺ ഹോനായി എന്ന വില്ലൻ വേഷത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായി[3][4][5]
റിസബാവ | |
---|---|
ജനനം | 1966 സെപ്റ്റംബർ 24 തോപ്പുംപടി, എറണാകുളം ജില്ല |
മരണം | സെപ്റ്റംബർ 13, 2021 | (പ്രായം 54)
തൊഴിൽ | ചലച്ചിത്ര അഭിനേതാവ്, ഡബ്ബിംഗ് ആർട്ടിസ്റ്റ് |
ജീവിതപങ്കാളി(കൾ) | ജമീല ബീവി |
കുട്ടികൾ | ഫിറൂസ |
സിദ്ദിഖ് - ലാൽ സംവിധാനം ചെയ്ത് 1990-ൽ പുറത്തിറങ്ങിയ ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ ജോൺഹോനായി എന്ന വില്ലൻ കഥാപാത്രത്തിലൂടെയായിരുന്നു റിസബാവ പ്രേക്ഷകർക്ക് ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും, ക്യാരക്ടർ റോളുകളിലും റിസബാവ അഭിനയിച്ചു.കൂടാതെ ടി.വി സീരിയലുകളിലും സജീവമായി. ഡബ്ബിങ് ഉൾപ്പടെയുള്ള മേഖലയിലും ഇദ്ദേഹം സജീവമായിരുന്നു.
ജീവിതരേഖ
തിരുത്തുക1966 സെപ്റ്റംബർ 24 ന് മുഹമ്മദ് ഇസ്മായേലിൻ്റെയും സൈനബയുടേയും മകനായി കൊച്ചിയിൽ ജനിച്ചു. തോപ്പുംപടി സെൻ്റ് സെബാസ്റ്റ്യൻ സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. നാടകവേദികളിലൂടെ സിനിമാരംഗത്ത് പ്രവേശിച്ചു.
1984-ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല. പിന്നീട് 1990-ൽ റിലീസായ ഡോക്ടർ പശുപതി എന്ന സിനിമയിൽ പാർവ്വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 1990-ൽ തന്നെ റിലീസായ ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ വില്ലൻ വേഷം ചെയ്തതോടെയാണ്. ആ സിനിമയിൽ റിസബാവ അവതരിപ്പിച്ച ജോൺ ഹോനായി എന്ന വില്ലൻ വേഷം പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ നേടി.
പിന്നീട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും റിസബാവ സജീവമായിരുന്നു. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളിൽ അദ്ദേഹം തന്റെ അഭിനയ വൈഭവം കാഴ്ചവച്ചു. അഭിനയം കൂടാതെ സിനിമകളിൽ ഡബ്ബിംഗും ചെയ്തു. മലയാളത്തിൽ ഇതുവരെ 150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന റിസബാവ 13 സെപ്റ്റംബർ 2021 മരണമടഞ്ഞു.[6]
സ്വകാര്യ ജീവിതം
ജമീല ബീവിയാണ് ഭാര്യ ഫിറൂസ സഹൽ ഏകമകളാണ്.
ശബ്ദം നൽകിയ സിനിമകൾ
- കളിമണ്ണ് (2013)
- കർമ്മയോഗി (2012)
- ദി ഹിറ്റ് ലിസ്റ്റ് (2012)
- പ്രണയം (2011)
അവാർഡ്
- സംസ്ഥാന ചലച്ചിത്ര അവാർഡ് :
- മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് കർമ്മയോഗി (2011)[7]
അഭിനയിച്ച ചലച്ചിത്രങ്ങൾ
തിരുത്തുക- പോക്കിരിരാജ - 2010
- അവൻ - 2010
- ഡൂപ്ലിക്കേറ്റ് - 2009
- സൗണ്ട് ഓഫ് ബൂട്ട് - 2008
- കോളേജ് കുമാരൻ - 2008
- മുല്ല - 2008
- പരദേശി - 2007
- നസ്രാണി - 2007
- കിച്ചാമണി എം.ബി.എ. - 2007
- ഹലോ - 2007
- റോമിയോ - 2007
- വടക്കുംനാഥൻ - 2006
- നേരറിയാൻ സി.ബി.ഐ. - 2005
- അന്ന - ടി.വി. സിനിമ - 2004
- തെക്കേക്കര സൂപ്പർ ഫാസ്റ്റ് - 2004
- വിസ്മയത്തുമ്പത്ത് - 2004
- ഇവർ - 2003
- മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും - 2003
- ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ - 2002
- പുണ്യം - 2001
- കവർ സ്റ്റോറി
- വർണ്ണക്കാഴ്ച്ചകൾ
- ലൈ ഈസ് ബ്യൂട്ടിഫുൾ - 2000
- ക്രൈം ഫയൽ - 1999
- എഴുപുന്ന തരകൻ - 1999
- നിറം - 1999
- ദി ഗോഡ്മാൻ - 1999
- സൂര്യവനം - 1998
- ദി മാഗ്നിഫയിങ് ലെൻസ് - 1997
- നഗരപുരാണം - 1997
- മാനസം - 1997
- അസുരവംശം - 1997
- മാൻ ഓഫ് ദി മാച്ച് - 1996
- ശ്രീരാഗം - 1995
- അനിയൻബാവ ചേട്ടൻബാവ - 1995
- കളമശ്ശേരിയിൽ കല്ല്യാണയോഗം - 1995
- മംഗലംവീട്ടിൽ മാനസേശ്വരിസുപ്ത - 1995
- മലപ്പുറം ഹാജി മഹാനായ ജോജി - 1994
- വധു ഡോക്ടറാണ് - 1994
- ആയിരപ്പറ - 1993
- കാബൂളിവാല - 1993
- ബന്ധുക്കൾ ശത്രുക്കൾ - 1993
- ഫസ്റ്റ് ബെൽ
- മാന്ത്രികചെപ്പ് - 1992
- എന്റെ പൊന്നു തമ്പുരാൻ - 1992
- ഏഴരപ്പൊന്നാന - 1992
- ചമ്പക്കുളം തച്ചൻ - 1992
- ജോർജ്ജുകുട്ടി C/o ജോർജ്ജുകുട്ടി - 1992
- ഭൂമിക 1991
- ഇരിക്കൂ എം.ഡി. അകത്തുണ്ട്...- 1991
- ആനവാൽ മോതിരം - 1990
- ഡോക്ടർ പശുപതി - 1990
- ഇൻ ഹരിഹർനഗർ - 1990
മരണം
തിരുത്തുകദീർഘനാളായി രോഗബാധിതനായി ചികിത്സയിലിരിക്കെ 2021 സെപ്റ്റംബർ 13-ന് മൂന്നു മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് റിസബാവ അന്തരിച്ചു.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ↑ "നടൻ റിസബാവ അന്തരിച്ചു; മറഞ്ഞത് മലയാളികളുടെ ജോൺ ഹോനായി" https://www.manoramaonline.com/news/latest-news/2021/09/13/actor-rizabawa-passes-away.amp.html
- ↑ "ജോൺ ഹോനായി.... റിസബാവയിലൂടെ അനശ്വരനായ മലയാളത്തിന്റെ ക്ലാസിക് വില്ലൻ | Rizabawa Malayalam Actor | John Honai | In Harihar Nagar" https://www.mathrubhumi.com/mobile/movies-music/news/rizabawa-malayalam-actor-john-honai-in-harihar-nagar-1.5998515
- ↑ https://malayalam.samayam.com/malayalam-cinema/celebrity-news/actor-riza-bavas-53rd-birthday-why-his-character-john-honai-still-important-in-his-film-career/articleshow/71272124.cms
- ↑ https://www.newindianexpress.com/entertainment/malayalam/2015/oct/27/The-Name-is-Honai-John-Honai-834915.html
- ↑ https://m3db.com/film/harihar-nagar
- ↑ നടൻ റിസബാവ അന്തരിച്ചു
- ↑ https://m3db.com/risabawa