2004-ൽ പുറത്തിറങ്ങിയ മിക്ക സംഭാഷണങ്ങളും ഇംഗ്ലീഷിലുള്ള[1] ഒരു ഇന്ത്യൻ ചലച്ചിത്രമാണ് മോർണിംഗ് രാഗ. മഹേഷ് ദത്താനി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബോളിവുഡ് നടി ശബാന ആസ്മി, പെരിസാദ് സോറാബിയൻ, തെലുങ്ക് നടൻ പ്രകാശ് കോവിലമുഡി എന്നിവർ അഭിനയിച്ചു. അർക മീഡിയ വർക്ക്സിൻറെ ഈ ചിത്രത്തിൽ പ്രകാശ് ദേവീനിണി, ശോക യർലാഗദ എന്നിവർ നിർമ്മാതാക്കളായിരുന്നു.

Morning Raga
DVD cover
സംവിധാനംMahesh Dattani
നിർമ്മാണംK. Raghavendra Rao
രചനMahesh Dattani
അഭിനേതാക്കൾShabana Azmi
Prakash Kovelamudi
Perizaad Zorabian
Lillete Dubey
Nikhil Tummalapalli
Sanjay Swaroop, Ranjani Ramakrishnan
സംഗീതംMani Sharma / Amit Heri
ഛായാഗ്രഹണംRajiv Menon
ചിത്രസംയോജനംA. Sreekar Prasad
റിലീസിങ് തീയതി
  • 29 ഒക്ടോബർ 2004 (2004-10-29)
ഭാഷEnglish
Telugu
സമയദൈർഘ്യം110 minutes (U.S.)

മൂന്ന് പ്രധാന കഥാപാത്രങ്ങളെ ഇതിൽ കേന്ദ്രീകരിക്കുന്നു - തെലുങ്കുകാരായ മൂന്നുപേരും - ജീവിതത്തിൽ ഓരോരുത്തരെയും കഴിഞ്ഞകാല ദുരന്തങ്ങൾ നശിപ്പിച്ചെങ്കിലും അവർ സാഹചര്യങ്ങളാൽ ഒന്നിച്ചു കണ്ടുമുട്ടുന്നു. ഈ മൂന്നുപേരും സംഗീതത്തിനോടുള്ള സ്നേഹത്താൽ ബന്ധിതമാണ്, അതിലൂടെയാണ് ക്ലാസിക്കൽ ഇന്ത്യൻ കർണാടിക് സംഗീതം, രാഗം, സമകാലീന ഇന്ത്യൻ സംഗീതം എന്നിവയെല്ലാം ഈ സിനിമയിൽ ചിത്രീകരിക്കുന്നത്.

ശബ്‌ദട്രാക്ക്

തിരുത്തുക
Tr. # Track name Artist(s)
1 മഹാഗണപതിം ബോംബെ ജയശ്രീ
2 തായ് യശോദ സുധ രഘുനാഥൻ, രഞ്ജനി രാമകൃഷ്ണൻ
3 Mathey സുധ രഘുനാഥൻ, കല്യാണി മേനോൻ
4 പിബാരെ രാമരസം കല്യാണി മേനോൻ
5 സമാജ വരഗമന ഗായത്രി
6 തോഡി ആലാപ് കല്യാണി മേനോൻ
7 Remembering His Violin ഗായത്രി
8 City Interlude Instrumental
9 ആലാപ് ജാം നന്ദിനി ശ്രീകർ
10 Coffee Shop Montage സുനിത സാരഥി
11 Charminar വീണ, രാജേഷ് വൈദ്യ
12 The Chase ഗായത്രി
13 ജഗദോ ധരണ ബോംബെ ജയശ്രീ, നന്ദിനി ശ്രീകർ
14 മഹാഗണപതിം ജാം ബോംബെ ജയശ്രീ
  1. Ramnarayan, Gowri (31 October 2004). "Music as a metaphor". The Hindu. Archived from the original on 2005-12-23. Retrieved 2019-01-05.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മോർണിംഗ്_രാഗ&oldid=3701129" എന്ന താളിൽനിന്ന് ശേഖരിച്ചത്