റിസർവ് ബാങ്ക് 2016- ൽ അവതരിപ്പിച്ച ഒരു ഇന്ത്യൻ കറൻസി നോട്ടാണ് രണ്ടായിരം രൂപ നോട്ട്. നിലവിൽ ഇന്ത്യൻ കറൻസികളിൽ ഏറ്റവും വിനിമയമൂല്യമുള്ള നോട്ടാണിത്.[1][2][3] മൈസൂരിലെ കറൻസി പ്രിന്റിംഗ് പ്രസ്സിലാണ് ഈ നോട്ടുകൾ അച്ചടിക്കുന്നത്.[4].

രണ്ടായിരം ഇന്ത്യൻ രൂപ
(ഇന്ത്യ)
Value2000
Width166 mm
Height66 mm
Years of printingനവംബർ 2016
Obverse
Designമഹാത്മാഗാന്ധി
Design date2016
Reverse
Designമാർസ് ഓർബിറ്റർ മിഷൻ
Design date2016

2016 നവംബർ 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി രണ്ടായിരം രൂപ നോട്ടിന്റെ വരവറിയിച്ചുകൊണ്ടുള്ള പ്രസ്താവന നടത്തി. രാജ്യത്തു നിലവിലുണ്ടായിരുന്ന ആയിരം രൂപ നോട്ടുകൾ റദ്ദാക്കുകയും പകരം രണ്ടായിരം രൂപ നോട്ടുകൾ അവതരിപ്പിക്കുകയും ചെയ്തുകൊണ്ടുള്ള തീരുമാനം രാജ്യത്തെ സമ്പദ്ഘടനയെത്തന്നെ സ്വാധീനിക്കുന്ന ഒന്നായിരുന്നു.

  • നവംബർ 08 2016 ൽ - ഇൻസെറ്റ് അക്ഷരം ഇല്ലാതെ പുതിയ 2000 രൂപ നോട്ട് പുറത്തിറക്കും എന്ന് ഭാരതീയ റിസർവ് ബാങ്ക് അറിയിച്ചു[5]. ഈ നോട്ടിന്റെ പുറകു വശത്ത് 2016 എന്ന വർഷം അച്ചടിച്ചിട്ടുണ്ട്. 2016 നവംബർ 10 ന് ഈ നോട്ടുകൾ നിലവിൽ വന്നു.

മഹാത്മാഗാന്ധി പുതിയ പരമ്പരയിലുള്ള നോട്ടുകൾ

തിരുത്തുക

രൂപകല്പന

തിരുത്തുക

മഹാത്മാഗാന്ധി പുതിയ ശ്രേണിലുള്ള ₹2000 ബാങ്ക്നോട്ടിനു 166 × 66 mm വലിപ്പമുണ്ട്. മജന്ത നിറമുള്ള നോട്ടിന്റെ പിൻഭാഗത്ത് ഭാരതത്തിന്റെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമായ മംഗൾയാൻ യാത്രയുടെ ചിത്രവും, സ്വച്ഛ് ഭാരതിന്റെ ലോഗോയും ആണ് ഉളളത്. നാണ്യമുഖത്ത് കാഴ്ചയില്ലാത്തവർക് നോട്ടിനെ തിരിച്ചറിയാനായി ബ്രെയിൽ ലിപിയിൽ മൂല്യം തടിച്ച ലിപിയിൽ കൊടുത്തിട്ടുണ്ട്. ഇത് കൂടാതെ ഏഴ് കോണീയ ബ്ലീഡ് ലൈനുകൾ ഇടത് വശത്തും വലത് വശത്തും ഉയർത്തിയ പ്രിന്റ് ചെയ്‌തിരിക്കുന്നു. മഹാത്മാ ഗാന്ധി പുതിയ ശ്രേണി നോട്ടിൽ ദേവനാഗരി ലിപിയിൽ ₹2000 മൂല്യം എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു.

സെക്യൂരിറ്റി പ്രത്യേകതകൾ

തിരുത്തുക

17 സെക്യൂരിറ്റി പ്രത്യേകതകൾ ആണ് ₹2000 ബാങ്ക് നോട്ടീന് ഉള്ളത്[6]:

മറ്റു ഇന്ത്യൻ ബാങ്ക് നോട്ടുകളെപ്പോലെ ₹2000 ബാങ്ക് നോട്ടിലും അതിലെ തുക 17 വ്യത്യസ്ത ഭാഷകളിൽ എഴുതിവച്ചിട്ടുണ്ട്. നാണ്യമുഖത്ത് ഇംഗ്ലിഷിലും ഹിന്ദിയിലും ഈ നോട്ടിന്റെ മൂല്യം എഴുതിവച്ചിട്ടുണ്ട്. മറുവശത്ത് ഒരു ഭാഷാ പാനൽ ഉണ്ട്. ഇവിടെ നോട്ടിന്റെ മൂല്യം ഇന്ത്യയുടെ 22 ഔദ്യോഗികഭാഷകളിൽ 15 എണ്ണത്തിൽ അച്ചടിച്ചിരിക്കുന്നു. ഭാഷകൾ അക്ഷരമാലാക്രമത്തിലാണു കൊടുത്തിരിക്കുന്നത്. ഇതിലെ ഭാഷകളിൽ ആസ്സാമീസ്ബംഗാളിഗുജറാത്തികന്നഡ, കശ്മീരി, കൊങ്കണി, മലയാളം, മറാഠി, നേപ്പാളി, ഒഡിയ, പഞ്ചാബി, സംസ്കൃതം, തമിഴ്, തെലുഗു, ഉറുദു എന്നിവയുണ്ട്.

Denominations in central level official languages (At below either ends)
Language 2000
English Two thousand rupees
Hindi दो हज़ार रुपये
Denominations in 15 state level/other official languages (As seen on the language panel)
ആസ്സാമീസ് দুহেজাৰ টকা
ബംഗാളി দুই হাজার টাকা
ഗുജറാത്തി બે હજાર રૂપિયા
കന്നഡ ಎರಡು ಸಾವಿರ ರುಪಾಯಿಗಳು
കശ്മീരി د ساس رۄپے
കൊങ്കണി दोन हजार रुपया
മലയാളം രണ്ടായിരം രൂപ
മറാഠി दोन हजार रुपये
നേപ്പാളി दुई हजार रुपियाँ
ഒഡിയ ଦୁଇ ହଜାର ଟଙ୍କା
പഞ്ചാബി ਦੋ ਹਜ਼ਾਰ ਰੁਪਏ
സംസ്കൃതം द्विसहस्रं रूप्यकाणि
തമിഴ് இரண்டாயிரம் ரூபாய்
തെലുഗു రెండు వేల రూపాయలు
ഉറുദു دو ہزار روپے
  1. Krishnamachari, S V (October 22, 2016). "Reserve Bank of India to issue Rs 2,000 notes soon: Report". IB Times.
  2. "Trending: Rs 2000 Note First Look!". gulte.com. November 6, 2016.
  3. "Is this new Rs2,000 banknote from RBI? Twitterati seems to think so". New Delhi: Indian Express. November 6, 2016.
  4. Sridhar, G Naga; Vageesh, NS (October 21, 2016). "Coming soon to your wallet: ₹2,000 notes". The Hindu Business Line.
  5. "Issue of ₹ 2000 Banknotes: RBI issues ₹ 2000 Banknotes". ഭാരതീയ റിസർവ് ബാങ്ക്. Retrieved 2018-03-09.[പ്രവർത്തിക്കാത്ത കണ്ണി]
  6. "Issue of ₹ 2000 Banknotes: RBI issues ₹ 2000 Banknotes". ഭാരതീയ റിസർവ് ബാങ്ക്. November 8, 2016. Retrieved 2018-03-09.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രണ്ടായിരം_രൂപ_നോട്ട്&oldid=4074249" എന്ന താളിൽനിന്ന് ശേഖരിച്ചത്