2016 നവംബർ 8 ന് റദ്ദാക്കിയ ഒരു ഇന്ത്യൻ കറൻസി നോട്ടാണ് ആയിരം രൂപയുടെ ഇന്ത്യൻ കറൻസി നോട്ട്. 1954-ലാണ് റിസർവ് ബാങ്ക് ഇത് ആദ്യമായി പുറത്തിറക്കിയത്. 1978 ജനുവരിയിൽ കള്ളപ്പണം തടയാനായി കൂടിയ മൂല്യമുള്ള (1000, 5000, 10,000) എന്നിവയുടെ കറൻസി നോട്ടുകൾ പിൻവലിച്ചു.[2][3] പിന്നീട് കൈമാറപ്പെടുന്ന നോട്ടുകളുടെ എണ്ണം കുറയ്ക്കാനായി 2000-ആമാണ്ട് മുതൽ ഇതു വീണ്ടും പുറത്തിറക്കി.

ആയിരം ഇന്ത്യൻ രൂപ
(ഇന്ത്യ)
Value1000
Width177 mm
Height73 mm
Security featuresSecure thread, latent image, micro-lettering, intaglio print, fluorescent ink, optically variable ink, watermark, and see through register.[1]
Years of printingനവംബർ 2000 - 8 നവംബർ 2016
Obverse
Designമഹാത്മാഗാന്ധി
Design date2000
Reverse
Designഇന്ത്യൻ സമ്പദ്‌വ്യവസ്ഥ
Design date2000

രാജ്യത്തെ കള്ളപ്പണത്തിന്റെ വിനിമയം തടയുന്നതിന്റെ ഭാഗമായി 2016 നവംബർ 8 ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരം രൂപാ , അഞ്ഞൂറു രൂപാ നോട്ടുകൾ റദ്ദാക്കിക്കൊണ്ടുള്ള പ്രസ്താവനയിറക്കി.

നിർത്തലാക്കൽ

തിരുത്തുക

2016 നവംബർ 8 അർദ്ധരാത്രി മുതൽ രാജ്യത്ത് നിലവിലുണ്ടായിരുന്ന 1000, 500 രൂപാ നോട്ടുകൾ, ചിലസാഹചര്യങ്ങളും, സ്ഥലങ്ങളും ഒഴിച്ചു നിർത്തിയാൽ ബാക്കി ഇടത്ത് വിനിമയം ചെയ്യാൻ സാധ്യമല്ലെന്നും, പകരം പുതുക്കിയ 500, 2000 രൂപാ നോട്ടുകൾ അവതരിപ്പിക്കുകയാണെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചു. ഇന്ത്യൻ സമ്പദ്ഘടനയെ ഏറെ സ്വാധീനിച്ച തീരുമാനമായിരുന്നു ഇത്.

ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യങ്ങൾ

തിരുത്തുക

2016 നവംബർ 14 വരെ വിനിമയം സാധ്യമായുള്ള സ്ഥലങ്ങൾ:-

  • സർക്കാർ ആശുപത്രികൾ
  • പെട്രോൾ പമ്പുകൾ
  • റെയിൽവേ ബുക്കിംഗ്
  1. "Are there any special features in the banknotes of Mahatma Gandhi series- 1996?". Your Guide to Money Matters. Reserve Bank of India. Archived from the original on 2012-01-12. Retrieved 11 January 2012.
  2. "Demonetization of higher denomination banknotes". Your Guide to Money Matters. Reserve Bank of India. Archived from the original on 2012-01-12. Retrieved 11 January 2012.
  3. "India Paper Money A Retrospect". Republic India Issues. Reserve Bank of India. Archived from the original on 2012-01-18. Retrieved 11 January 2012.
"https://ml.wikipedia.org/w/index.php?title=ആയിരം_രൂപ_നോട്ട്&oldid=3938305" എന്ന താളിൽനിന്ന് ശേഖരിച്ചത്