പോളിഷ് ചിത്രകാരനും എഴുത്തുകാരനുമായിരുന്നു യോസഫ് ഹെർമൻ.(ജ:3 ജാനു: 1911 – 19 ഫെബ് 2000), ബ്രിട്ടീഷ് ചിത്രകലാപ്രസ്ഥാനത്തിൽ ഗണ്യമായ സ്വാധീനം ഹെർമൻ ചെലുത്തിയിട്ടുണ്ട്. രണ്ടാം ലോകയുദ്ധത്തെത്തുടർന്ന് ജന്മദേശത്തുനിന്നു യൂറോപ്പിന്റെ മറ്റുപ്രദേശങ്ങളിലേയ്ക്കു കുടിയേറിയ ജൂതരായ അനേകം കലാകാരന്മാരിൽ ഒരളായിരുന്നു യോസഫ്.[അവലംബം ആവശ്യമാണ്] 1938 ൽ തന്റെ ഇരുപത്തിഏഴാമത്തെ വയസ്സിലാണ് അദ്ദേഹം പോളണ്ട് വിട്ട് ബ്രസൽസിലേയ്ക്ക് കുടിയേറുന്നത്. എന്നാൽ ബൽജിയം ജർമ്മനിയുടെ അധീനത്തിലായപ്പോൾ ഫ്രാൻസിലേയ്ക്കും പിന്നീട് ഇംഗ്ലണ്ടിലേയ്ക്കും ഹെർമൻ തന്റെ പ്രവർത്തനമേഖല മാറ്റി.[അവലംബം ആവശ്യമാണ്]

യോസഫ് ഹെർമൻ

OBE 
ജനനം3 January 1911
മരണം19 February 2000
West London, England
അറിയപ്പെടുന്നത്Painting
വെബ്സൈറ്റ്Joseph Herman Art Foundation

ചിത്രകലാരംഗത്ത് തിരുത്തുക

എണ്ണച്ചായചിത്രങ്ങളും ജലച്ചായച്ചിത്രങ്ങളും വരച്ചിട്ടുള്ള ഹെർമൻ കൂടുതലും തൊഴിലാളികളും രാഷ്ട്രീയഗതിവിഗതികളും ഉൾച്ചേർന്ന മേഖലകളാണ് ചിത്രീകരണത്തിനു തെരഞ്ഞെടുത്തത്.[1] വെയിൽസ് കേന്ദ്രീകരിച്ച് രചനതുടർന്ന അദ്ദേഹത്തെ ജോ ബാക്ക് എന്നു ആരാധകർ വിളിച്ചിരുന്നു.[2]

അധികവായനയ്ക്ക് തിരുത്തുക

  • Roese, Herbert E. (2007), Josef Herman's influence on other painters, David Jones Journal Vol.VI No.1&2, pp. 138–145

പുറംകണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Miners, 1951 - Josef Herman", Swansea Heritage.net, accessed 13 October 2010
  2. Miners, 1951 - Josef Herman" Archived 2011-09-27 at the Wayback Machine., Swansea Heritage.net, accessed 13 October 2010
"https://ml.wikipedia.org/w/index.php?title=യോസഫ്_ഹെർമൻ&oldid=3807858" എന്ന താളിൽനിന്ന് ശേഖരിച്ചത്