യൂഫോർബിയ മിലി

ചെടിയുടെ ഇനം

യൂഫോർബിയേസിയേ (Euphorbiaceae) വർഗ്ഗത്തിൽ പെട്ട യൂഫോർബിയ മിലി[1] (Euphorbia_milii) ക്രൌൺ ഓഫ് തോൺസ് (Crown of thorns), അല്ലെങ്കിൽ ക്രൈസ്റ്റ് ചെടി എന്നൊക്കെ ഇംഗ്ലിഷിൽ അറിയപ്പെടുന്ന ചെടിയാണ്‌. മഡഗാസ്കർ ആണ് ഇതിൻറെ ഉത്ഭവമെങ്കിലും ചൈനക്കാർ തായിലാന്റിൽ നട്ടുപിടിപ്പിച്ചു എന്നാണു പറയപ്പെടുന്നത്. ഏകദേശം 2000 ഇനങ്ങൾ യൂഫോർബിയ ഉണ്ടെന്ന് കരുതുന്നു.[2] ആഫ്രിക്കൻ കാടുകളിലും സൗത്ത് അമേരിക്കൻ ആമസോൺ വനങ്ങളിലും സമൃദ്ധമായി വളരുന്ന ചെടിയാണ് യൂഫോർബിയ തിരുക്കള്ളി.

യൂഫോർബിയ മിലി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
E. milii
Binomial name
Euphorbia milii

ഈ ചെടി ഭാഗ്യം കൊണ്ടുവരുന്നതായി ചൈനാക്കാർ വിശ്വസിക്കുന്നു. നട്ടതിനു ശേഷം എട്ട് പൂക്കൾ വിരിഞ്ഞാൽ അത് ഭാഗ്യത്തിന്റെ ലക്ഷണമായി അവർ കരുതുന്നു. പെൻസിൽ ചെടി എന്ന അപരനാമത്തിൽ ഇതറിയപ്പെടുന്നു. കേരളത്തിലെ വനപ്രദേശത്തും അട്ടപ്പാടിയിലും ഈ ചെടി സുലഭമായി കാണാം. ഇലയില്ലാത്ത, പെൻസിലിന്റെ ആകൃതിയിൽ ഉരുണ്ട പച്ചത്തണ്ടുമായി നില്ക്കുന്ന ഈ ചെടി പൂന്തോട്ടങ്ങളിലെ ഒരു അലങ്കാരച്ചെടി കൂടിയാണ്‌.

രൂപവിവരണം തിരുത്തുക

ചാരനിറമുള്ള കാണ്ഡങ്ങളിൽ ചെറിയ മുള്ളുകളോടു കൂടിയ ഒരു സാധാരണ സസ്യമാണിത്. വളരെ നാൾ നിലനിൽക്കുന്ന ചെറിയ പൂക്കൾ മുള്ളുകളുടെ അറ്റത്ത് ഉണ്ടാകുന്നു. പ്രത്യേകിച്ച് വസന്തകാലത്ത് ഈ ചെടി പൂക്കുന്നു. ചുവപ്പ്, മഞ്ഞ, പിങ്ക്, ഓറഞ്ച്, പച്ച, വെള്ള തുടങ്ങി പല നിറങ്ങളിൽ ലഭ്യമാണ്. സാധാരണ യൂഫോർബിയ ശരാശരി 2 അടി ഉയരത്തിൽ വളരുന്നത് കാണാം. കള്ളിച്ചെടികളെ പോലെതന്നെ തണ്ടുകളിലാണ് വെള്ളം ശേഖരിക്കുന്നത്. കള്ളിച്ചെടികളെ പോലെ മുള്ളുകൾ ഇതിനും ഉണ്ട്. ഈ മുള്ളുകളിൽ വിഷാംശം നിറഞ്ഞ അക്രിഡ് ലാറ്റെക്സ് ഉണ്ട്.

പ്രത്യേകതകൾ തിരുത്തുക

ഇവയുടെ മാതൃകാണ്ഡത്തിൽ നിന്നും മുറിച്ചു നടുന്ന ചെടിയിൽ മാതൃചെടിയിലെ അതേ നിറത്തിലുള്ള പൂക്കളും പരാഗണം നടന്ന കായ്കൾ പറിച്ചു നടുമ്പോൾ വ്യത്യസ്തമായ ഏതെങ്കിലും നിറമുള്ള പൂക്കൾ ഉണ്ടാകുന്ന ചെടിയായും വളരുന്നു. വിവിധ നിറങ്ങളിലുള്ള ചെടികൾ ഒരുമിച്ചു വളർത്തുന്ന തോട്ടങ്ങളിലാണ് ഈ പ്രത്യേകത കാണപ്പെടുന്നത്. വളരെ കൂടുതൽ ജൈവ ഇന്ധനമൂല്യമുള്ള സസ്യങ്ങളുടെ കുടുംബമാണ് യൂഫോർബിയസിയ.ഏറ്റവും കൂടുതൽ ഹൈഡ്രോകാർബൺ പോളിമേഴ്സ് ഉള്ള സസ്യങ്ങൾ ഈ കുടുംബത്തിലാണ് എന്നു ശാസ്ത്രീയമായി പറയാം. യൂഫോർബിസിയ കുടുംബത്തിലെ എല്ലാ സസ്യങ്ങളുടെയും പ്രത്യേകതയാണ് ചെടിയിൽ അടങ്ങിയിരിക്കുന്ന പാൽക്കറ. കേരളത്തിൽ സുലഭമായി കാണുന്ന റബ്ബർ ഈ സസ്യത്തിന്റെ കുടുംബത്തിൽപ്പെട്ടതാണ്.[3]

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2005-02-21. Retrieved 2007-07-27.
  2. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ, വിഷ്ണു സ്വരൂപ് രചിച്ച “വീട്ടിനകത്തൊരു പൂന്തോട്ടം”
  3. Singh, Sanjeet; Sivagnanam, Dr. Selva Kumar (2015-01-01). "Phytochemical and antibacterial efficacy of Hevea brasiliensis". JOCPR. 2015: 777–783.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=യൂഫോർബിയ_മിലി&oldid=3990701" എന്ന താളിൽനിന്ന് ശേഖരിച്ചത്