1960-കളിലും 70-കളിലും മലയാള ചലച്ചിത്ര രംഗത്ത് പ്രവർത്തിച്ചിരുന്ന ഒരു പിന്നണി ഗായികയും നടിയുമായിരുന്നു യശോദ പാലയാട്. [1]

യശോദ പാലയാട്
യശോദ പാലയാട്
പശ്ചാത്തല വിവരങ്ങൾ
ജനനം1946
പാലയാട്, കണ്ണൂർ, കേരളം
മരണംഓഗസ്റ്റ് 26, 2014(2014-08-26) (പ്രായം 67–68)
തൊഴിൽ(കൾ)ഗായിക, നടി

വ്യക്തിജീവിതവും തൊഴിലും

തിരുത്തുക

പരേതനായ പി വി കൃഷ്ണൻ വൈദ്യരുടെയും പരേതയായ അമ്മു അമ്മയുടെയും മകളായി 1946 ലാണ് യശോദ ജനിച്ചത്. പത്താം വയസ്സിൽ ചൊകചൊകാ ചൊകന്നൊരു ചെങ്കൊടി എന്ന ഗാനത്തിലൂടെയാണ് നാടകങ്ങളിലൂടെ തന്റെ ആലാപന ജീവിതം ആരംഭിച്ചത്. കൂടാതെ മാപ്പിളപ്പാട്ടും അവതരിപ്പിച്ചു. കലാനിലയം, കെപിഎസി നാടകങ്ങളിലെ സജീവ നടിയും ഗായികയുമായിരുന്നു. [2]

1962-ൽ, വി. ദക്ഷിണാമൂർത്തി സംവിധാനം നിർവ്വഹിച്ച പളുങ്കുപാത്രം എന്ന ചിത്രത്തിലൂടെയാണ് അവർ ആദ്യമായി പാടുന്നത്. പിന്നീട് കോളേജ് ഗേൾ, മിസ്റ്റർ സുന്ദരി, ഗന്ധർവ്വം തുടങ്ങി നിരവധി മലയാള സിനിമകൾക്ക് വേണ്ടി പാടിയിട്ടുണ്ട്. കെ.ജെ.യേശുദാസ്, പി.ജയചന്ദ്രൻ, കെ.പി.ബ്രഹ്മാനന്ദൻ തുടങ്ങി നിരവധി പേർക്കൊപ്പം അവർ പാടിയിട്ടുണ്ട്. പ്രേം നസീർ, ഷീല എന്നിവർക്കൊപ്പം 1965 ൽ തങ്കക്കുടം എന്ന ചിത്രത്തിലും അഭിനയിച്ചു. [3]

കേരള സംഗീത നാടക അക്കാദമിയുടെ ഗുരു പൂജാ അവാർഡ്, മാപ്പിള കലാ അക്കാദമി അവാർഡ്, അബുദാബി ഇന്ത്യൻ സോഷ്യൽ സെന്റർ അവാർഡ് എന്നിവ സംഗീത നാടക രംഗത്തെ സംഭാവനകൾക്ക് ലഭിച്ചിട്ടുണ്ട്. [4]

ഇല്ലിക്കൽ രാഘവനെ വിവാഹം കഴിച്ച യശോദയ്ക്ക് രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്. പിന്നണി ഗായിക ശ്രേയ രാഘവ് അവരുടെ ഇളയ മകളാണ്. [5] 2014 ഓഗസ്റ്റ് 26-ന് 68 [6] ആം വയസ്സിൽ അന്തരിച്ചു.

ഇതും കാണുക

തിരുത്തുക
  1. sreekumar, priya (2016-08-14). "Living her mother's dream". Deccan Chronicle (in ഇംഗ്ലീഷ്). Retrieved 2020-02-29.
  2. "വിധി വിലക്കിയ പാട്ടിന്റെ 'വഴിവിളക്ക്', മരണം വരെ ആ ദുഃഖം". ManoramaOnline. Retrieved 2020-02-29.
  3. "Palayad Yashoda - famous singer". British Malayali. Retrieved 2020-02-29.
  4. "ആറു പതിറ്റാണ്ട് സംഗീത ലോകത്തെ വിസ്മയിപ്പിച്ച ഗായിക; പാലയാട് യശോദ നാടക ഗാനങ്ങളുടെ ആത്മ..." www.marunadanmalayali.com. Retrieved 2020-02-29.
  5. FWDmedia (2017-03-04). "Sreya Raghav talks about her life lived in melodies". FWD Life | The Premium Lifestyle Magazine | (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-02-29.
  6. "Playback singer Palayad Yashoda passes away - Kerala9.com". kerala9 (in ഇംഗ്ലീഷ്). 2014-08-26. Archived from the original on 2020-02-29. Retrieved 2020-02-29.
"https://ml.wikipedia.org/w/index.php?title=യശോദ_പാലയാട്&oldid=3820445" എന്ന താളിൽനിന്ന് ശേഖരിച്ചത്