മർത്ത് മറിയം പള്ളി, കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന പുരാതന സിറോ മലബാർ കത്തോലിക്കാ ആരാധാനാലയമാണ് മർത്ത് മറിയം മേജർ ആർക്കിയെപിസ്കോപ്പൽ പഴയപള്ളി അഥവാ അക്കരപ്പള്ളി (St. Mary's Ancient Pilgrim Church, Akkarappally, Kanjirappally). സിറോ മലബാർ സഭ ഇതിന് മേജർ ആർക്കി എപ്പിസ്കോപ്പൽ പദവി നൽകിയിട്ടുണ്ട്. കേരളത്തിലെ പുരാതന ക്രൈസ്തവ ആരാധനാലയങ്ങളിൽ മുഖവാരം ഇല്ലാതെ നിലനിൽക്കുന്ന അപൂർവ്വം പള്ളികളിൽ ഒന്നാണ് ഇത് എന്നത് അക്കരപ്പള്ളിയുടെ വാസ്തുകാലാ പ്രാധാന്യം എടുത്തുപറയുന്നു. അതോടൊപ്പം നൂറ്റാണ്ടുകൾ പഴക്കമുള്ള ചുവർചിത്രങ്ങളുടെ ശേഖരവും ഈ പള്ളിയിൽ കാണാനാകും. ദശലക്ഷക്കണക്കിന് ആളുകൾ സന്ദർശിക്കുന്ന ഒരു മരിയൻ തീർഥാടന കേന്ദ്രമാണ് ഇപ്പോൾ ഈ പള്ളി. കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് കീഴിലുള്ള ഇവിടെ പ്രാചീന ക്രൈസ്തവകേന്ദ്രമായ ചായലിൽ (ഇന്നത്തെ നിലയ്ക്കൽ) നിന്നുള്ള പിന്തുടർച്ചയാണ് ആണ് ഉള്ളത് എന്ന് കാലങ്ങളായി വിശ്വസിച്ചു പോരുന്നു.[1] കൊല്ലവർഷം 624 ൽ തെക്കുംകൂർ ഭരണാധികാരി ആയിരുന്ന ശ്രീ വീരകേരള പെരുമാൾ നൽകിയ പ്രദേശത്താണ് ഇത് പണികഴിപ്പിച്ചത്. സീറോ മലബാർ ആരാധനാക്രമങ്ങൾ ആണ് ഇവിടെ പിന്തുടർന്നു വരുന്നത്.

അക്കരപ്പള്ളി ദൈവാലയം

ചരിത്രം

തിരുത്തുക
 
പുരാതന കൽക്കുരിശ് (1641ൽ സ്ഥാപിതം)

മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായി എന്ന് വിശ്വസിക്കപ്പെടുന്നതും നസ്രാണികളുടെ ഏഴരപ്പള്ളികളിൽ ഒന്നുമായ നിലയ്ക്കൽ അരപ്പള്ളിയിൽ നിന്നുള്ള നസ്രാണികളാലാണ് കാഞ്ഞിരപ്പള്ളിയിലെ പഴയപള്ളി സ്ഥാപിച്ചതമായത്.[2] പഴയ ചെമ്പകശേരി രാജ്യത്തിൽ ഉൾപ്പെട്ട നിലയ്ക്കൽ മേഖലയിൽനിന്ന് എഡി 1319ൽ നസ്രാണികൾ കാഞ്ഞിരപ്പള്ളിയിലും പാഴൂർതടത്തിലുമെത്തി. ആരാധനാലയങ്ങൾക്ക് അരുവിത്തുറ പളളിയായിരുന്നു ആദ്യകാലത്ത് അവരുടെ ആശ്രയം. പിന്നീട് കാഞ്ഞിരപ്പള്ളിയിൽ വാസമുറപ്പിച്ച ക്രൈസ്തവരുടെ ആവശ്യം കേട്ട് എഡി 1449ൽ തെക്കുംകൂർ രാജാവ് ‍പള്ളിയും അങ്ങാടിയും വയ്ക്കുന്നതിനു കരം ഒഴിവാക്കി ഭൂമി നൽകി.[3][1]

മരത്തടികളാൽ പള്ളി നിർമിച്ച് 1449 സെപ്റ്റംബർ 8ന് ആദ്യമായി പള്ളിയിൽ ദിവ്യബലി അർപ്പിച്ച് പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുനാൾ ആഘോഷിച്ചു.  ഇപ്പോൾ എട്ടുനോമ്പു തിരുനാളിന്റെ പൊതിച്ചോർ വിതരണവും നേർച്ചക്കഞ്ഞി വിതരണവും പ്രശസ്തമാണ്. പഴയ പള്ളിയങ്കണത്തിലെ കരിങ്കൽ കുരിശ് 1614ൽ നിർമിച്ചതാണ്.[3] കൽകുരിശിലുണ്ടായിരുന്ന പുരാലിഖിതപ്രകാരം കുളക്കാട് തെക്കേമുറി കത്തനാർ വികാരിയായിരുന്നപ്പോൾ കൊല്ലവർഷം 816 മീനം ഒന്നാം തീയതി കുരിശ് സ്ഥാപിച്ചു എന്ന വിവരം ലഭിക്കുന്നു.[5]

  1. 1.0 1.1 "St. Mary's Church".
  2. വൈറ്റ്ഹൗസ്, തോമസ് (1873). ലിൻഗെറിൻഗ്സ് ഓഫ് ലൈറ്റ് ഇൻ എ ഡാർക് ലാന്ഡ്. pp. 40–41.
  3. 3.0 3.1 "പ്രാർഥനാവിശുദ്ധിയുടെ പുതിയ ഉയരങ്ങളിലേക്ക് ഈ ദേവാലയങ്ങൾ". Retrieved 2022-01-20.
  4. മടക്കക്കുഴി, മാത്യൂ (1995). പുരാതന ക്രൈസ്തവ കേന്ദ്രങ്ങളിലൂടെ. pp. 99–109.
  5. അയ്യർ, A. S. രാമനാഥ (1931). ട്രാവൻകൂർ ആർക്കിയോളജിക്കൽ സീരീസ്. Vol. 7, ഭാഗം 2. p. 148.